ഈയാം പാറ്റകള്‍ 3
Eyam Pattakal Part 3 bY മന്ദന്‍ രാജ | Previous Parts
നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ പുറകിലെ സ്റ്റോർ റൂമിന്റെ വശത്തു സാധനങ്ങൾ ഇറക്കിയ ശേഷം പെട്ടി ഓട്ടോയുമായി മുന്നോട്ടു വരികയായിരുന്നു മാത്തുക്കുട്ടി . വീട്ടിലെയും അയൽ വക്കത്തും ഒക്കെയുള്ള മുട്ട . നാടൻ കോഴി .മുയൽ പച്ചക്കറികൾ അങ്ങനെ ഒക്കെയുള്ള സാധനങ്ങൾ ടൗണിലെ ഹോട്ടലിൽ എത്തിച്ചു കൊടുക്കും അവൻ ദിവസേന . തിരിച്ചു ചന്തയിലെ മൊത്ത വിതരണ സ്ഥാപനങ്ങളിൽ നിന്ന് വീടിന്റെ അടുത്തുള്ള കടകളിലേക്ക് ഉള്ള സാധനവും വാങ്ങി മടങ്ങും .രണ്ടു മണിയോടെ തിരിച്ചു വീട്ടിലെത്തി ഊണും കഴിഞ്ഞു വീണ്ടും സിറ്റിയിൽ എത്തും .സിറ്റി എന്ന് വെച്ചാൽ പ്ലസ് ടൂ സ്‌കൂളും പോസ്റ്റ് ഓഫീസും എട്ടു പത്തു കടകളും ഉള്ള സിറ്റി . ടൗണിലേക്ക് ഇരുപത്തഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് . അപ്പന്റെ കൂട്ടുകാരൻ ജോണിയുടെ ആണ് പെട്ടി ഓട്ടോ . അപ്പൻ കിടപ്പിലായപ്പോൾ ജോണിയുടെ അടുത്ത് നിന്നും അയൽ വക്കത്തു സ്ഥലം മേടിച്ച തമ്പി സാറിന്റെ അടുത്ത് നിന്നും പൈസ മേടിച്ചിട്ടുണ്ട് . പിന്നെ ചേച്ചിയുടെ കല്യാണ ചെലവ് . വീടിന്റെ ലോൺ എല്ലാം പതുക്കെ അടച്ചു തീരുന്നതേ ഉള്ളൂ .തമ്പി സാറ് കഴിഞ്ഞ മാസം കണക്കു നോക്കാൻ വന്നപ്പോ ബഹളം വെച്ചു . ജോണിച്ചേട്ടനാ തമ്പി സാറിന്റെ തോട്ടം നോക്കുന്നെ . പത്തു മുപ്പതു ഏക്കറു റബർ തോട്ടം അതിനു നടുവിൽ ഒരു വീട് . അത് ചുമ്മാതെ കിടക്കുവാ . തമ്പി സാറ് വരുമ്പോ ജോണിച്ചേട്ടനും തമ്പി സാറും കൂടി വെള്ളമടിക്കാനും കിടക്കാനും മാത്രം ഉപയോഗിക്കാൻ അത്രയും വലിയ വീട് .ആഹ് !! കാശുള്ളവർക്കു എന്തുമാകാമല്ലോ . ജോണിച്ചേട്ടന് ഡെയിലി കിട്ടുന്നതിൽ നിന്ന് കുറേശ്ശെ കൊടുക്കുന്നുണ്ട് . കുറേശ്ശെ ബാങ്കിലും അടയ്ക്കും . പക്ഷെ തമ്പി സാറിന് കൊടുക്കാൻ പറ്റുന്നില്ല …ഹോ !!! ഈ കാറു ഒന്ന് മാട്ടുവാരുന്നേൽ പോകാമായിരുന്നു . രണ്ടിന് മുൻപേ സിറ്റിയിൽ എത്തിയില്ല കടക്കാരുടെ ചീത്തയും കേൾക്കണം