ഞാൻ : നാളെ കൊടുത്താൽ പോരെ
ജാൻസി : മം മതി എന്നാ ഞാൻ പോട്ടെ
ഞാൻ : ആ അല്ല ചേച്ചി എപ്പോ വരും
ജാൻസി : അടുത്ത സൺഡേ
ഞാൻ : അതെന്താ അത്രേം ദിവസം
ജാൻസി : വെറുതെ
ഞാൻ : വേഗം വരാൻ നോക്ക്
ജാൻസി : മം പോട ചെക്കാ ഹാപ്പി ക്രിസ്തുമസ്
ഞാൻ : മം ഹാപ്പി ക്രിസ്തുമസ്
ചേച്ചിയുടെ ബസ്സ് പോവുന്നതുവരെ അവിടെ നിന്നു. നേരം സന്ധ്യയായി ഞാൻ വീട്ടിൽ എത്തി വണ്ടി ഒരു ഷീറ്റ് കൊണ്ട് മൂടിയിട്ട് വീട്ടിലേക്ക് കയറി.
അടുത്ത ദിവസം ( ക്രിസ്തുമസ് )രാവിലെ ചായ കുടിയൊക്കെ കഴിഞ്ഞ് അമ്മയോട് രാത്രി വരോളു എന്ന് പറഞ്ഞ് വണ്ടിയും എടുത്ത് രതീഷിന്റെ വീട്ടിലേക്ക് ഇറങ്ങി. അവൻ വീടിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട്. വണ്ടി നിറുത്തിയപ്പോഴേക്കും അവൻ അടുത്തേക്ക് വന്നു
രതീഷ് : ജാൻസിചേച്ചിയുടെ വണ്ടിയല്ലേ?
ഞാൻ : ആ..
രതീഷ് : ചേച്ചി എവിടെ?
ഞാൻ : ചേച്ചി നാട്ടിൽ പോയി വണ്ടി സന്ധ്യചേച്ചിക്ക് കൊടുക്കാൻ പറഞ്ഞു
രതീഷ് : എന്നാ പോവാം
അവൻ വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുത്തു.
രതീഷ് : നീ കഴിഞ്ഞ ഞായറാഴ്ച എവിടെ പോയി, ഞാൻ വൈകിട്ട് വീട്ടിൽ വന്നിരുന്നു ആരെയും കണ്ടില്ല
ഞാൻ : ഞങ്ങള് അമ്മയുടെ വീട്ടിൽ പോയിരുന്നടാ. തിങ്കളാഴ്ച രാവിലെയാ വന്നത്.
രതീഷ് : മം
ഞാൻ : നീ എന്തിനാ വന്നേ?
രതീഷ് : ഞാൻ ചുമ്മാ വന്നതാ
ഞാൻ : അല്ല നിനക്കപ്പൊ ആശാന്റെ വീട്ടിൽ പണിയുണ്ടായില്ലേ
രതീഷ് : ആ ഉണ്ടായിരുന്നു അത് പറയാനാ വന്നത്
ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. വണ്ടി നിന്ന വേഗത്തിൽ രതീഷ് എന്റെ മേലേക്ക് വന്നിടിച്ചു
രതീഷ് : എന്താടാ കോപ്പേ ഇങ്ങനേണ നിർത്തുന്നത്
ഞാൻ : നീ എന്ത് പറയാന വന്നത്? വല്ലതും നടന്നോ?