എന്റെ മാവും പൂക്കുമ്പോൾ 5
Ente Maavum pookkumbol Part 5 | Author : RK
[ Previous Part ] [ www.kambistories.com ]
ഷോപ്പിൽ നിന്നും ഇറങ്ങി ഞാനും ഇത്തയും ഓരോ കാര്യങ്ങൾ സംസാരിച്ചു നടന്നു.മനോജ് ചേട്ടന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ എത്തിയതും ഇത്ത അടുത്ത് തന്നെയുള്ള ഹോസ്റ്റലിലേക്ക് യാത്ര പറഞ്ഞ് പോയി.മനോജ് ചേട്ടന്റെ വീട് ‘ഇരുപതു സെന്റോളം പറമ്പ് വരും അതിനു ഒത്ത നടുവിലായി വൈറ്റ് പെയിന്റ് അടിച്ച ഒരു വലിയ ഇരുനില്ല വീട്. ഗേറ്റ് തുറന്ന് അകത്ത് കേറുന്നേരം കരിങ്കൽ പാളിവിരിച്ച വഴിയിൽ പുല്ലുകൾ ചെറുതായി വളർന്നിരിക്കുന്നു ഇരു വശങ്ങളിലും ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്,
വലതു വശത്ത് ചെറിയൊരു കോർട്ട്യാർഡും ഇടതുവശത്ത് ചെറിയൊരു മീൻ കുളവും അതിലൊരു പാലവും ഊഞ്ഞാലുമൊക്കെ കാണാം.വീടിന്റെ ഭംഗി കൂടുതൽ എടുത്ത് കാണിക്കുന്നത് വാതിൽക്കൽ കിടക്കുന്ന ആ ബ്ലാക്ക് മെഴ്‌സിഡസ് എസ് ക്ലാസ്സ് ബെൻസാണ്’.ഒന്ന് രണ്ട് തവണയേ ഞാൻ ഇവിടെ വന്നിട്ടുള്ളൂ മനോജേട്ടന്റെ അനിയത്തി മായയുടെ കല്യാണത്തിന് പിന്നെ മനോജേട്ടന്റെയും രമ്യചേച്ചിയുടെയും കല്യാണത്തിന്,
ഒരു കൊല്ലം മുൻപ് മനോജേട്ടന്റെയും മായയുടെയും അച്ഛൻ കൃഷ്ണൻ അങ്കിൾ മരിച്ചപ്പോ അവസാനമായി വന്നതാണ് പിന്നെ ഇപ്പോഴാ ഈ വഴി വരുന്നത്.ഞാൻ വീടിന് മുന്നിലെത്തി വാതിൽ തുറന്നു കിടപ്പുണ്ട് ആരെയും കാണുന്നില്ല ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കി വെള്ളം വീഴുന്ന ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,അവിടെ സാവിത്രി ആന്റി ചെടികൾ നനക്കുവാണ് കൊച്ചു മോൻ മൃദുലിനെ അടുത്ത് ഒരു റൗണ്ട് ബേബി വാക്കറിൽ ഇരുത്തിയിട്ടുണ്ട്.ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടതും
സാവിത്രി : അല്ല ഇതാരാ!!ഇങ്ങനെ ഒരാള് ഇവിടെയുണ്ടോ?
ഒന്ന് ചിരിച്ചു കാണിച്ചു
ഞാൻ : ഇവിടെതന്നെയുണ്ട് ആന്റി..
സാവിത്രി : നിന്നെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ?പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ?
ഞാൻ : സുഖം ആന്റി. ആന്റിക്ക് സുഖം തന്നെയല്ലേ