ഇരുന്നു.
പെട്ടെന്നാണ് ഒരു തവള അവളുടെ മുന്നിലേക്ക് എടുത്ത് ചാടിയത്. അവൾ പേടിച്ച് പിന്നിലേക്ക് ആഞ്ഞതും ബാലൻസ് പോയി വയലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
നവീൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് വയലിൽ കൈ ഊന്നി ചരിഞ്ഞ് കിടക്കുന്ന പല്ലവിയെ ആണ്. അവളുടെ കിടത്ത കണ്ട് അവൻ അറിയാതെ ചിരിച്ച് പോയി.
“ചിരിക്കാതെ എന്നെ പിടിച്ച് എഴുന്നേല്പിക്കടാ പട്ടി..”
അവൻ ചിരിയോടെ തന്നെ വയലിലേക്ക് ഇറങ്ങി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പറഞ്ഞു.
“ഫോൺ ആദ്യമേ എന്റെയിൽ തന്നത് കാര്യമായി, അല്ലേൽ അതിപ്പോൾ ചെളിയിൽ കിടന്ന് തപ്പാമായിരുന്നു.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ഞാൻ ഇവിടെ വീണു കിടക്കുമ്പോൾ കിടന്ന് ചിരിക്കുവാണ് നാറി, സ്നേഹമില്ലാത്ത ജന്തു.”
അവൾ തന്റെ ദേഹം മൊത്തം ഒന്ന് നോക്കി.
“അയ്യേ.. കൈയിലും കാലിലും ഡ്രെസ്സിലും എല്ലാം ചെളിയായി.”
“വയൽ കാണണമെന്ന ആഗ്രഹം ഇപ്പോൾ തീർന്നോ?”
“പോടാ പട്ടി.”
കുറച്ച് അപ്പുറത്തേക്ക് ചൂണ്ടി കാണിച്ച്കൊണ്ടു അവൻ പറഞ്ഞു.
“അവിടെ തോടാണ്.. ചെളി ഡ്രെസ്സിൽ ഉണങ്ങി പിടിക്കുന്നതിനു മുൻപ് നമുക്ക് പോയി കഴുകി കളയാം.”
അവൾ അവന്റെ ഒപ്പം തോട്ടിലേക്ക് നടന്നു.
ഒരാൾ പൊക്കത്തിൽ ഒരു തിട്ട കെട്ടി ഇട്ടിട്ടുണ്ട്, അതിന്റെ താഴെക്കൂടെയാണ് തോടിലെ വെള്ളം ഒഴുകുന്നത്.
തോടിന്റെ കരയിൽ എത്തിയ നവീൻ തിട്ടയിൽ കൈ ഊന്നി തോട്ടിലേക്ക് എടുത്ത് ചാടി. എന്നിട്ട് കാലിലെ ചെളിയെല്ലാം കഴുകി കളഞ്ഞു.
എന്നിട്ട് നിവർന്ന് നോക്കുമ്പോൾ പല്ലവി അവനെയും നോക്കികൊണ്ട് കരയിൽ തന്നെ നിൽക്കെയാണ്.
“നീ ഇറങ്ങി കഴുകുന്നില്ലേ?”
അവനെ രൂക്ഷമായി നോക്കികൊണ്ട് അവൾ ചോദിച്ചു.
“ഇത്രേം പൊക്കത്തിൽ നിന്നും ഞാൻ എങ്ങനെ ഇറങ്ങാനാണ്.”
ചിരിയോടെ അവൻ ചോദിച്ചു.
“മതിൽ ഒന്നും ചാടി എക്സ്പിരിയൻസ് ഇല്ലല്ലേ?”
“പോടാ നാറി.”
നവീൻ തിട്ടയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.
“നീ കാലു പുറത്തേക്ക് ഇട്ട് ഇവിടെ ഇരിക്ക്, എന്നിട്ട് എന്റെ തോളിൽ കൈ താങ്ങ്.”
അവൻ പറഞ്ഞത് പോലെ അവൾ ചെയ്തു. അങ്ങനെ ഇരുന്ന് അവൾ അവന്റെ തോളിൽ കൈ വിരലുകൾ അമർത്തി.
നവീൻ ഈ സമയം തന്നെ അവളുടെ ഇടുപ്പുകളിൽ പിടിച്ച് ഉയർത്തി അവളെ തോട്ടിലേക്ക് നിർത്തി. അവൾ തോളിൽ കൈ താങ്ങിയതിനാൽ അവനു വലിയ ഭാരവും തോന്നില്ല.
അവളുടെ സമ്മതം ചോദിക്കാതെ ഇടുപ്പിൽ പിടിച്ച് ഉയർത്തിയാൽ അവൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നുമോ എന്നൊരു പേടി അവനു ഉണ്ടായിരുന്നു.
എന്നാൽ അവൾ ഒരു ചിരിയോടെ ഇങ്ങനെ പറയുകയാണുണ്ടായത്.
“കുട്ടിക്കാലം മാറിയതിൽ പിന്നെ എന്നെ ആദ്യമായി എടുത്തു പൊക്കുന്ന ആളും നീയാണ്.”
അതോടു കൂടി അവൾ തനിക്ക് എന്തിനും ഉള്ള സ്വാതന്ത്രം തരുന്നുണ്ട് എന്ന് അവൻ ഉറപ്പിച്ചു.
അവൾ കുനിഞ്ഞ് നിന്ന് കൈകൾ കഴുകി തുടങ്ങി. പെട്ടെന്നാണ് ആ കാഴ്ച അവന്റെ കണ്ണുകളിൽ