“എന്തായാലും അവൻ വന്നതിനു ശേഷം നിനക്ക് നല്ല മാറ്റം ഉണ്ട്. നിന്നെ ഇത്ര ഹാപ്പി ആയി ഞാൻ കണ്ടിട്ടേ ഇല്ല.”
“അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ് അമ്മ. വേറെ ഒന്നും അമ്മ ഇപ്പോൾ ആലോചിച്ച് കൂട്ടണ്ട.”
ചെറു ചിരിയോടെ സുലജ പല്ലവിയുടെ തലയിൽ തലോടി.
അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന ശബ്ദം അവൾ കേട്ടത്. പെട്ടെന്ന് തന്നെ അവൾ വെളിയിലേക്ക് നടന്നു. പിറകെ സുലജയും.
വെളിയിലേക്ക് ചെന്ന അവൾ കണ്ടത് ഒരു ബൈക്കിൽ നിന്നും ഇറങ്ങുന്ന നവീനെ ആണ്.
“ഇതാരുടെ ബൈക്ക് ആണെടാ?”
ചോദ്യം കേട്ട് നേരെ നോക്കിയാ നവീൻ കണ്ടത് പടികളിൽ തന്നെയും നോക്കി നിൽക്കുന്ന പല്ലവിയെ ആണ്. ഒരു കടും പച്ച കളർ ടോപ്പും ചന്ദന കളർ ലോങ്ങ് പാവാടയും ആണ് അവളുടെ വേഷം. മുടി പിരിത്തു ഇട്ടേക്കുന്നു. കാണാൻ തന്നെ പ്രത്യേക ഒരു അശ്വര്യം.
അവളുടെ പിന്നിൽ നടന്ന് വരുന്ന അമ്മയെ കണ്ട് അവൻ പെട്ടെന്ന് പറഞ്ഞു.
“അച്ഛന്റെ ബൈക്ക് ആണ്. ഇന്ന് ഓഫീസിൽ പോയില്ല അച്ഛൻ.”
അവൻ അവളുടെ അടുത്തേക്ക് നടന്നു.
“രാവിലെ തൊട്ട് ഇവൾ മുറ്റത്തും അകത്തും ആയി ചാടി ചാടി നിൽക്കായ മോൻ വരുന്നതും നോക്കി.”
സുലജ പറഞ്ഞത് കേട്ട് അവൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
പല്ലവി ചുണ്ടിൽ ഒരു പുഛ ഭാവം വരുത്തി അമ്മയുടെ മുഖത്ത് നോക്കിയാ ശേഷം അവന്റെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.
“നിങ്ങൾ ഇവിടെ സംസാരിച്ച് ഇരിക്ക്, ഞാൻ ചായ എടുത്തിട്ട് വരാം.”
നവീനെ കസേരയിൽ ഇരുത്തി പല്ലവി അടുക്കളയിലേക്ക് പോയി.
അവൻ അവിടെ ഇരുന്നു ഹാൾ മൊത്തം വീക്ഷിച്ചു. എല്ലാം നല്ല അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
സുലജ അവിടെ വന്നിരുന്നു അവനോടു ഓരോ വിശേഷങ്ങൾ തിരക്കി. അവനും നല്ല സംസാരിക്കാൻ താല്പര്യം ഉള്ള ഒരാളായതിനാൽ അമ്മയോട് പെട്ടെന്ന് തന്നെ മടുപ്പ് ഒന്നും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
അപ്പോഴേക്കും പല്ലവി ചായയുമായി അവിടേക്ക് വന്നു.
അവളുടെന്നു ചായ വാങ്ങി ഒരു കവിൾ കുടിച്ച ശേഷം അവൻ ചോദിച്ചു.
“നീ ഇട്ട ചായ ആണല്ലേ?”
“അതെ, എന്തെ?”
“കുടിച്ചപ്പോൾ തന്നെ മനസിലായി.”
അത് കേട്ടതും സുലജ പൊട്ടി ചിരിച്ചു.
പല്ലവി മുഖത്ത് കൃത്രിമമായി ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ ഇവിടെ വരുമ്പോൾ ചായ ഇട്ട് തരുമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കൊല്ലമെങ്കിലും കൊള്ളില്ലെങ്കിലും നീ ഇത് മൊത്തം കുടിക്കും.”
“കുടിച്ചല്ലേ പറ്റു. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ.”
ഇതൊക്കെ കണ്ട് കൊണ്ടിരുന്ന സുലജ പറഞ്ഞു.
“എന്തായാലും മോന് വേണ്ടി ചായ ഇടനെങ്കിലും എന്റെ മോള് അടുക്കളയിൽ കയറി. അതിൽ എനിക്ക് സന്തോഷം ഉണ്ട്.”
പല്ലവി പുച്ഛത്തോടെ പറഞ്ഞു.
“ഒരു അവസരം കിട്ടി എന്നും പറഞ്ഞു കൂടുതൽ അങ്ങ് ആക്കല്ലേ.”
അവർ പിന്നും കുറച്ചു തമാശകളൊക്കെ പറഞ്ഞു അവിടെ ഇരുന്നു. സുലജയ്ക്കും നവീനെ പെട്ടെന്ന് തന്നെ ഇഷ്ട്ടപെട്ടു.