അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്നു.
അവളുടെ ആ പ്രവർത്തി നവീനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ല. ഇത്രയും നാളും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവൾ ഇങ്ങനെ തോളിൽ തല ചായ്ച്ചു ഇരുന്നിട്ടില്ല. കൂടെ യാത്ര ചെയ്യുന്നവർ അവരെ ശ്രദ്ധിക്കും എന്ന കാര്യം അവളെ അലട്ടിയതും ഇല്ല.
അവൾ അങ്ങനെ തോളിൽ തലചായ്ച്ചു ഇരിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നവീൻ പതുക്കെ അവളുടെ മടിയിൽ നിന്നും മൊബൈൽ കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
“നിന്നെ കോളേജിലെ കുറെ വാട്സ്ആപ് ഗ്രൂപുകളിൽ ആഡ് ചെയ്തേക്കുന്ന കണ്ടല്ലോ.”
അവളെന്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു.
“ഓഹ്.. നീ പണ്ടേ ആ ഗ്രൂപുകളിൽ ഒക്കെ ഉണ്ടല്ലോ.”
ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻ പറഞ്ഞു.
“ഈ ഗ്രൂപുകളിൽ ഉള്ള എല്ലാരും അത്ര ശരിയായിരിക്കണം എന്നൊന്നും ഇല്ല. പേർസണൽ മെസ്സേജ് വരുമ്പോൾ ശ്രദ്ധിച്ചു റിപ്ലൈ കൊടുക്കണം. കോഴികൾ ഒരുപാട് ഉണ്ടാകും.”
“ഞാൻ നേരിട്ട് പരിചയം ഉള്ളവരോട് മാത്രം ആണ് ചാറ്റ് ചെയ്യാറുള്ളത്. അവർ ഇനി എന്ത് ഉദ്ദേശത്തിൽ ആണ് ചാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.”
പല്ലവി അവന്റെ കൈ വിരൽ പിടിച്ച് മൊബൈൽ സ്ക്രീനിൽ കുറച്ച് അക്കങ്ങളിൽ ടച്ച് ചെയ്യിച്ചു. അപ്പോൾ മൊബൈലിലെ ലോക്ക് ഓപ്പൺ ആയി.
“ഇതാണ് എന്റെ പാസ്സ്വേർഡ്.. നീ ടൈം കിട്ടുമ്പോഴൊക്കെ എടുത്തു വച്ച് ചാറ്റോക്കെ വായിച്ചു നോക്കിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി.
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ നോട്ടം കണ്ട പല്ലവി ചോദിച്ചു.
“എന്താടാ?”
“ഞാൻ നിന്റെ ഫോൺ പരിശോധിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“നിന്നോട് ഷെയർ പറ്റാതായി എനിക്ക് ഒന്നും തന്നെ ഇല്ല.”
“അത്രക്ക് വിശ്വാസം ആണോ എന്നെ?”
“എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ ജീവിതത്തിൽ വിശ്വസിച്ചിട്ടുള്ളത് നിന്നെ മാത്രം ആണ്.”
അവളുടെ ആ മറുപടി നവീന്റെ മനസ്സിൽ ശരിക്കും കൊണ്ടു.
അന്നത്തെ പകലും കടന്നു പോയി.
രാത്രി ചോറ് കഴിച്ച് റൂമിലെത്തിയ പല്ലവി ആദ്യം തന്നെ ബെഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.
നവീൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ എന്നാണ് അവൾ നോക്കിയത്.