കഴിക്കുമ്പോൾ ഇഷ്ടമുള്ളതൊക്കെ കുറേശെ കൈ ഇട്ട് എടുത്തോളണം. ചോദിക്കയും പറയുകയും ഒന്നും ചെയ്യരുത്.”
ചിരിയോടു കൂടി അവൾ പറഞ്ഞു.
“ശരി സർ..”
പറയുക മാത്രം അല്ല, അവന്റെയിൽ നിന്നും അവൾക്ക് ആവിശ്യം ഉള്ളത് കൈ ഇട്ട് എടുക്കുകയും ചെയ്തു.
അവളിൽ നിന്നും എടുത്തതൊക്കെ രുചിച്ച് നോക്കിയ ശേഷം അവൻ പറഞ്ഞു.
“എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ടല്ലോടി.”
അത് അവൻ ചുമ്മാ പറഞ്ഞത് അല്ലായിരുന്നു എന്നത് അവന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ചിരിയോടെ അവൾ പറഞ്ഞു.
“അമ്മയുടെ കുക്കിംഗ് ആണ്. അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്.”
“അമ്മയുടെ കൈപ്പുണ്യം കുറച്ചെങ്കിലും നിനക്കും കിട്ടിയിട്ടുണ്ടോ?”
ജാള്യത നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു.
“നേരാവണ്ണം ഒരു ചായ ഇടാൻ പോലും എനിക്കറിയില്ല.”
“അഹ്.. ബെസ്ററ്.”
ന്യായീകരിക്കാനെന്നവണ്ണം അവൾ പറഞ്ഞു.
“പണ്ടൊരിക്കൽ കുക്കിംഗ് പഠിക്കാൻ അമ്മയോടൊപ്പം കൂടി കൈ പൊള്ളിയതിൽ പിന്നെ എനിക്ക് പേടിയാണ് എന്തേലും ഉണ്ടാക്കാൻ.”
“അശ്രദ്ധ കാരണം ചെറിയ പൊള്ളലോക്കെ ആദ്യം കിട്ടും. എന്നും പറഞ്ഞു ജീവിത കാലം മൊത്തം അടുക്കളയിൽ കയറാതിരിക്കാൻ പറ്റുമോ?”
അവന്റെ ഉപദേശം കേട്ട് ഒരു പുച്ഛ സ്വരത്തിൽ അവൾ ചോദിച്ചു.
“ഈ പറയുന്ന നിനക്ക് കുക്കിംഗ് ഒക്കെ അറിയാമോ?”
ചോറ് കഴിച്ചിറക്കി കൊണ്ട് നവീൻ പറഞ്ഞു.
“ഹലോ.. എന്താ ചോദ്യത്തിൽ ഒരു പുച്ഛം നിറഞ്ഞിരിക്കുന്നെ.. എനിക്ക് അത്യാവിശം കുക്കിംഗ് ഒക്കെ അറിയാം.”
പല്ലവി ആ പറഞ്ഞതിൽ അത്ര വിശ്വാസം ഇല്ല എന്നുള്ള രീതിയിൽ അവനെ നോക്കി.
അത് കണ്ടു ഒരു ചിരിയോടെ അവൻ പറഞ്ഞു.
“സത്യമാടി പറഞ്ഞെ.. കുറച്ചൊക്കെ അറിയാം.. ഞങ്ങൾ കസിൻസ് എല്ലാം ഒത്തു കൂടുന്ന ടൈംസ് ചില ദിവസങ്ങളിൽ ഞങ്ങൾ ആയിരിക്കും പാചകം, അതൊക്കെ ഒരു രസമാ.”
ചെറു ചിരിയോടെ പല്ലവി പറഞ്ഞു.
“എനിക്ക് കസിൻസുമായി ഒത്തുകൂടാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തോണ്ട് നിന്നെ പോലെ പാചകം പഠിക്കാൻ പറ്റിയില്ല. പക്ഷെ നീ എന്റെ വീട്ടിൽ വരുന്ന ദിവസം ചായ ഇട്ടു തരുന്നത് ഞാൻ ആയിരിക്കും.”
നവീൻ മുഖത്ത് ഗൗരവ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ അങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് ഞാൻ നല്ല പോലൊന്ന് ആലോചിക്കേണ്ടി വരും. ഹെവി റിസ്ക് ആണല്ലോ വന്നാൽ എടുക്കേണ്ടി വരുന്നത്.”
ഒരു നിമിഷം ചിന്തിച്ച ശേഷമാണ് അവൻ തന്നെ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായത്.
ഒരു ചിണുങ്ങളോടെ അവൾ നവീന്റെ തോളിൽ വേദനിപ്പിക്കാതെ ഇടിച്ചു.