കഴിക്കാനായി തയ്യാറെടുത്തു.
പൊതിച്ചോറ് തുറക്കാൻ തുനിഞ്ഞപ്പോൾ ആണ് നവീൻ അവൾക്കരികിൽ ആയി വന്നിരുന്നത്. പല്ലവി മുഖം ഉയർത്തി അവനെ നോക്കി. അവന്റെ കൈയിലും ഒരു പൊതിച്ചോറുണ്ടായിരുന്നു.
“എല്ലാരുമായും കൂട്ട് കൂടണം എന്നൊക്കെ ആഗ്രഹിച്ചു ഇവിടെ പഠിക്കാൻ വന്നിട്ട് ഒറ്റക്കിരുന്നു ആഹാരം കഴിക്കാൻ പോകയാണോ?”
നവീന്റെ ചോദ്യം കേട്ട പല്ലവി തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി അവന് നൽകികൊണ്ട് പൊതി തുറക്കാൻ തുനിഞ്ഞു.
“ഇന്ന് നീ എന്നോട് പറഞ്ഞില്ലേ എന്നോട് കൂട്ട് കൂടുന്നതിൽ ഒരു ഭയം നിന്നെ അലട്ടുന്നുണ്ട് എന്ന്. ആ ഭയം എന്തെന്നും അതിനുള്ള ഉത്തരവും എന്റെ പക്കൽ ഉണ്ട്.”
അവൾ പെട്ടെന്ന് മുഖം ഉയർത്തി ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഇനി പ്രൊപ്പോസ് ചെയ്യുമോ എന്നും അതുമല്ലേൽ നമ്മുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമോ എന്ന സംശയവും അല്ലെ നിന്റെ ഭയം?”
അവൾ അതിന് ഉത്തരം നൽകാതെ അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു. പക്ഷെ അവളുടെ നിശബ്തതയിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നു.
“നിന്റെ കൈ ഇങ്ങോട്ട് നീട്ടിയെ..”
അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൾ തന്റെ വലത്തേ കരം അവനു നേരെ നീട്ടി.
തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിൽ അമർത്തി പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഞാൻ നിനക്ക് പ്രോമിസ് ചെയ്യുന്നു. ഞാൻ ഒരിക്കലും നിന്നെ പ്രൊപ്പോസ് ചെയ്യില്ല.. എന്നും നീ എന്റെ ബെസ്ററ്ഫ്രണ്ട് തന്നെ ആയിരിക്കും… പോരെ?”
പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
“എനിക്ക് ആദ്യമായി കിട്ടിയ ഒരു സുഹൃത് നീ ആണ്. ആ സൗഹൃദം എന്നും ഉണ്ടാകണമെന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. പക്ഷെ നീ പറഞ്ഞ ആ ഭയം മാത്രം ആയിരുന്നു എന്നെ അലട്ടിയിരുന്നെ. ഇപ്പോൾ എനിക്ക് ആ ഭയം ഇല്ല. നീ ഇപ്പോൾ തന്ന ഈ പ്രോമിസ് മാത്രം മതി എന്റെ ഉള്ളിലെ ഭയം ഇല്ലാതാക്കാൻ.”
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“ഓക്കേ. എന്നാൽ നമുക്ക് കഴിച്ചാലോ?”
പല്ലവിയും ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ കൈ വെള്ളയിൽ നിന്നും കരം പിൻവലിച്ച് പൊതി തുറന്നു. നവീനും പൊതി തുറന്നു. രണ്ടു പേരും കഴിച്ചു തുടങ്ങി.
പല്ലവിയുടെ പൊതിയിൽ ചോറിനൊപ്പം മാങ്ങ അച്ചാറും, മീൻകറിയും, മീൻ പൊരിച്ചതും, പാവയ്ക്ക തോരനും ആയിരുന്നു ഉണ്ടായിരുന്നത്.
നവീൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ പൊതിയിൽ നിന്നും കുറച്ചു തോരനും അച്ചാറും മീൻകറിയും എടുത്തു.
പല്ലവി തല ചരിച്ച് അവനെ നോക്കിയപ്പോൾ നവീൻ പറഞ്ഞു.
“നിനക്ക് ഈ വക എക്സ്പിരിൻസ് ഇല്ലാത്തോണ്ട് തരുന്ന ഉപദേശം ആണ്. കൂട്ടുകാർ ഒരുമിച്ച് ഇരുന്നു