കിളി: ഞാൻ എണ്ണി കൊണ്ടിരിക്കും.
ഞാൻ: എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എത്രയും പെട്ടെന്ന് എനിക്ക് നിന്നെ സ്വന്തമാക്കണം.
കിളി: രജിസ്റ്റർ ചെയ്തു അമ്പലത്തിൽ വച്ച് താലികെട്ടി കഴിഞ്ഞാൽ, ഞാൻ മോൻറെ സ്വന്തമല്ലേ?
ഞാൻ: അതിന് ഇപ്പോഴും നീ എൻറെ സ്വന്തമല്ലേ.
കിളി: എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ……. നിനക്ക് എന്നെ പൂർണമായും സമർപ്പിക്കുകയല്ലേ.
ഞാൻ: അതൊക്കെ ശരിതന്നെ. പക്ഷേ നമ്മൾ നിയമപരമായി.
ഉടനെ കിളി എൻറെ വായപൊത്തി.
കിളി: നിയമപരം……… എന്തു നിയമപരം. എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ നീ എൻറെ ഭർത്താവാണ്. അതിൽ കൂടുതൽ ആയിട്ട് എനിക്കൊന്നും അറിയണ്ട. ഇപ്പോൾ എന്തു ചെയ്തു വന്നാലും ഒരു രേഖ കടന്നു കഴിഞ്ഞാൽ ഉടൻ നീ പറയും, എൻറെ കഴുത്തിൽ താലി കെട്ടിയിട്ടേ എന്നെ സ്വീകരിക്കുവെന്ന്. അതുമതി എൻറെ കഴുത്തിൽ താലികെട്ടിയിട്ട് എന്നെ സ്വീകരിച്ചാൽ മതി. എനിക്കിനി ഒന്നും കേൾക്കണ്ട.
ഇതു പറഞ്ഞു ആള് പിണങ്ങി തിരിഞ്ഞുകിടന്നു. ഞാൻ അരികിലേക്ക് ചെന്നു തോളിൽ പിടിച്ചപ്പോൾ കൈ തട്ടി മാറ്റി.
ഞാൻ: എൻറെ പൊന്നോ……. ഞാൻ സമ്മതിച്ചു.
ഞാൻ വീണ്ടും കെട്ടിപ്പിടിക്കാൻ കൈകൊണ്ട് ചെന്നപ്പോൾ വീണ്ടും തട്ടി. പിന്നെ ഒന്നും നോക്കിയില്ല അവളെ മുറുകെ കെട്ടിപ്പിടിച്ച്, വലതുകാൽ അവളുടെ മേലെ വെച്ചു ഇറുകെ പുണർന്നു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അങ്ങനെ കിടന്നു ഉറങ്ങി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി, രജിസ്റ്റർ ചെയ്യേണ്ട ദിവസമായി. അന്നുതന്നെ രാവിലെ അമ്പലത്തിൽ വച്ച് താലികെട്ടാണ്, ആരും ഉണ്ടായിരുന്നില്ല അമ്മൂമ്മയും കിളിയുടെ അമ്മയും ചിറ്റയും കുഞ്ഞച്ചനും. ചിറ്റയാണ് അവളെ കല്യാണ സാരി ഉടുപ്പിച്ചത്, വാടാമല്ലി കളർ സാരി. അത് ഉടുത്ത് മുല്ലപ്പൂ വച്ച് ഒരുങ്ങി വന്നപ്പോൾ ഒന്ന് കാണണം മച്ചാനെ. അടുത്ത് തന്നെയാണ് അമ്പലം, നടക്കാവുന്ന ദൂരം ആയതിനാൽ ഞങ്ങൾ നടന്നു. അവിടെ നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. താലി കെട്ടുമ്പോൾ അവളെന്നെ ഒന്ന് നോക്കി, അതിനർത്ഥം അവൾക്കും എനിക്കും മനസ്സിലായി. അവിടെവച്ച് അവളെ സിന്ദൂരം ചാർത്തി. അമ്പലത്തിൽ നിന്നും ഇറങ്ങി വീട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങളും ചിറ്റയും കുഞ്ഞച്ചനും കൂടെ രജിസ്റ്റർ ഓഫീസിലേക്ക് പോയി. അവിടെ ചെന്ന് അവനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഒരു മണിക്കൂർ ചെലവായി. വീടെത്തിയപ്പോൾ 12:00 മണി, ചെറിയൊരു സദ്യ പോലെ ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിച്ച് ഇത്രയും കുഞ്ഞച്ചനും വീട്ടിലേക്ക് തിരിച്ചു പോയി. അമ്മൂമ്മയും അവളുടെ അമ്മയും അമ്മൂമ്മയുടെ മുറിയിലേക്ക് കയറി. ഞങ്ങൾ അമ്മാവൻറെ ബെഡ്റൂമിലേക്ക് കയറി വാതിൽ ചാരി, അവൾ കല്യാണസാരി മാറ്റുമ്പോൾ.
കിളി: എനിക്ക് ഇനി പഴയതുപോലെ പാവാടയും ബ്ലൗസും ധരിക്കാൻ പറ്റില്ല.