എൻ്റെ കിളിക്കൂട് 18
Ente Kilikkodu Part 18 | Author : Dasan | Previous Part
ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും.
ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ കിടന്നു. ഇത്രയും പറഞ്ഞെങ്കിലും എൻറെ മനസ്സ് വ്യാകുലം ആയിരുന്നു. പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് ഉച്ചത്തിലുള്ള സംസാരവും മറ്റും. ഞാൻ ഒന്നും ഗൗനിച്ചില്ല. പുകഞ്ഞ കൊള്ളി പുറത്ത്, അത്രയേ ഉള്ളൂ ഇനി കാര്യം. എന്തായിരുന്നു ഇന്നലെ രാത്രി, എന്തൊരു ഭാവാഭിനയം ആയിരുന്നു അവളുടേത്. ഇത്രയൊക്കെയുള്ളൂ, എന്നാലും എൻറെ മനസ്സ് ഇതുമായി താദാത്മ്യപ്പെടാൻ കഴിയുന്നില്ല. എനിക്ക് ഇപ്പോൾ ഗാന രചയിതാവ് MD രാജേന്ദ്രൻ്റെ വരികളാണ് ഓർമ്മ വന്നത്.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിട പറയുന്നൊരീ നാളിൽ….
നിറയുന്ന കണ്ണുനീർ തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റുവീഴുമീ നാളിൽ.
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി………
എൻറെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. അവരുടെ മുൻപിൽ ധൈര്യത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും, കിളിയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാം ഇന്നത്തോടെ തീരുമല്ലോ? ഈ നാടുമായി യാതൊരു ബന്ധവും ഇനി ഇല്ല. എല്ലാം അവസാനിപ്പിച്ചു പോവുകയാണ്. ഇപ്പോൾതന്നെ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു, പക്ഷേ അമ്മുമ്മ ഇവിടെ തനിച്ചാണ്. നാളെ രാവിലെ അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും