എൻ്റെ കിളിക്കൂട് 18 [Dasan]

Posted by

കിളി: ഏയ് ഇല്ല.
ഞാൻ: നുണ പറയല്ലേടി. പിന്നെ എന്തിനാ കരയാൻ തുടങ്ങിയത്.
അതിനു മറുപടി പറയാതെ ചുണ്ടിലൊരു ചുംബനമാണ് തന്നത്. അതിനുശേഷം അവൾ നാണിച്ചു തിരിഞ്ഞുകിടന്നു. ഞാൻ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകിയപ്പോൾ അവൾ പൂത്തുലഞ്ഞത് പോലെ ഒരു തോന്നൽ. ഞാൻ അവളെ വീണ്ടും തിരിച്ച് നേരെ കിടത്തി, മുഖം തിരിച്ചാണ് കിടന്നത്. ഈ പെണ്ണിന് കല്യാണമടുത്തപ്പോൾ നാണം കൂടി. നേരത്തെ അവൾ എൻറെ മാറിൽ നിന്ന് മാറില്ലായിരുന്നു, ഇപ്പോൾ നേരെ നോക്കാൻ പോലും നാണം. അവളുടെ മുഖം ഞാൻ തിരിച്ചു, കീഴ്ച്ചുണ്ട് കടിച്ചു കണ്ണടച്ച് കിടക്കുന്നു. അവളുടെ സ്വതന്ത്രമായിരുന്ന മേൽചുണ്ട് ചുണ്ടുകളാൽ കവർന്നു ചപ്പിയപ്പോൾ അവൾ എൻറെ കീഴ്ച്ചുണ്ട് പല്ലുകൾ കൊണ്ട് പതിയെ കടിച്ചു. അവളെന്നെ വലിച്ച് അവളുടെ മുകളിലേക്ക് കിടത്തി, ഞാൻ സൈഡിലേക്ക് കിടക്കാൻ ശ്രമിച്ചപ്പോൾ അവളിലേക്ക് കൂടുതൽ ഇറുകി പുണർന്നു.
ഞാൻ: എന്താടി പെണ്ണേ നിനക്ക് ഇത്ര നാണം?
കിളി: മ്ചീ….
ഞാൻ: പിന്നെ എൻറെ പെണ്ണ് ആകെ പൂത്തുലഞ്ഞല്ലൊ?
കിളി: എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
ഞാൻ: 3 – 4 ദിവസം കഴിയുമ്പോൾ ഞാൻ നിൻറെ ഭർത്താവാകുകയാണ്, നീ എൻറെ ഭാര്യയും. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലിത്.
ഞാൻ കിളിയുടെ മുകളിൽ നിന്നും ഇറങ്ങി അരികിൽ കെട്ടിപ്പിടിച്ചു കിടന്നു.
കിളി: എന്നാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്?
ഞാൻ: നമ്മുടെ രജിസ്റ്റർ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പോകും. സീതയുടെ വീട്ടിൽ ഒരു ദിവസം തങ്ങി നമ്മൾ തിരിച്ചു പോരും.
കിളി: അതല്ല എന്നെ സ്ഥിരമായി കൊണ്ടുപോകുന്നത് എന്നാണ് ?
ഞാൻ: രജിസ്റ്റർ ചെയ്ത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലെ നമ്മൾ ഭാര്യഭർത്താക്കന്മാരാകു. അതുകൊണ്ട് രണ്ടാഴ്ച ഇവിടെ നിൽക്കണം.
കിളി: ഇല്ല, ഞാൻ നിൽക്കില്ല. എനിക്കിനിയും കാത്തുനിൽക്കാൻ വയ്യ. ഇന്നുമുതലെങ്കിൽ ഇന്നുമുതൽ ഞാൻ മോൻറെതാകാൻ കൊതിക്കുകയാണ്.
ഞാൻ: നീയെന്നേ എൻറെതായതാണ്.
കിളി: ഇനിയും ഒരു കാത്തിരിപ്പ് എനിക്ക് വയ്യ. അതൊക്കെ നിയമപരമായി തന്നെ നടന്നോളും, ഞാനും വരും.
ഞാൻ: എൻറെ മോളെ, ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നുള്ള കാര്യം മറക്കരുത്. എനിക്ക് ഈ നിയമങ്ങളൊക്കെ ബാധകമാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ, ജോലിയെ കുറച്ചുനാളത്തേക്കെങ്കിലും ബാധിക്കാതിരിക്കില്ല. നിൻറെ ആങ്ങളമാർക്കൊക്കെ നമ്മുടെ ബന്ധത്തിന് പൂർണ്ണ സമ്മതമാണല്ലോ, അവർ ആരെങ്കിലും ആയാലും മതി. അതുകൊണ്ട് എൻറെ മോള് രണ്ടാഴ്ച ഒന്നു ക്ഷമിക്ക്.

Leave a Reply

Your email address will not be published. Required fields are marked *