സീത: ചേച്ചി, അണ്ണൻ ചില അഭ്യാസങ്ങൾ ഒക്കെ പഠിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്ന് ചേച്ചിയുടെ ആങ്ങളയേയും, ആ മരങ്ങോടനേയും അടിച്ച് താഴെ ഇട്ടത്.
കിളി അപ്പോൾ എൻറെ മുഖത്തേക്ക് നോക്കി, സീത എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് ഓർത്ത്.
സീത: ഞാനാണ് അണ്ണൻറെ ഗുരു.
അപ്പോഴും കിളിക്ക് ഒന്നും മനസ്സിലായില്ല. കിളിയുടെ ഈ നിൽപ്പ് കണ്ടപ്പോൾ സീത പൊട്ടിച്ചിരിച്ചു. ആട്ടിൻകാഷ്ട്ടവും കൂർക്ക കിഴങ്ങും തിരിച്ചറിയാൻ പാടില്ലാത്ത ആളോട് അഭ്യാസം എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകുമൊ
ഞാൻ: ചീതമ്മെ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സാവധാനം ഞാൻ പറഞ്ഞു കൊടുത്തോളാം.
സീത: നാളെ എന്താണ് പരിപാടി?
ഞാൻ: ചീതമ്മയാണ് ഞങ്ങളുടെ ഗൈഡ്, റൂട്ട് തീരുമാനിച്ചൊ ഞങ്ങൾ റെഡി. അല്ലേ കിളി .
കിളിയും സമ്മതിച്ചു.
സീത: വേളി ബീച്ച്, അതുകഴിഞ്ഞ് പൊന്മുടി അതല്ലേ അണ്ണാ നല്ലത്. പറ്റുകയാണെങ്കിൽ വർക്കലയിലും പോകാം. രാവിലെതന്നെ ഇറങ്ങുന്നു. ഭക്ഷണവും മറ്റും പുറത്തുനിന്നു.
ഞാൻ: ഓക്കേ, നമ്മൾ എല്ലാവരും ഒരുമിച്ച് നാളെ ഒരു ഔട്ടിംഗിന് പോകുന്നു.
ചേട്ടൻ: നാളെ എനിക്ക് കുറച്ചു പരിപാടികൾ ഉണ്ട്, ഞാൻ ഇല്ല. നിങ്ങൾ പോയിട്ട് വരു……
ചേച്ചിയും അത് ശരിവെച്ചു.
ചേച്ചി: നിങ്ങൾ മൂന്നു പേരും കൂടി പോയാൽ മതി.
ഞാൻ: നാളെ ചേട്ടൻ അല്ലേ പരിപാടി ഉള്ളൂ, ചേച്ചിക്ക് ഞങ്ങളുടെ കൂടെ വരാമല്ലോ.
ചേച്ചി: എനിക്ക് വെയില് കൊണ്ട് നടക്കുന്നത് ശരിയാവില്ല. നിങ്ങൾ മൂന്നു പേരും കൂടി പോയാൽ മതി.
അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി പോകാൻ തീരുമാനിച്ചു. അതിരാവിലെ തന്നെ പുറപ്പെടണം എന്ന് സീത പറഞ്ഞു.
സീത: നാളെ ഈ മഴ നമ്മുടെ പരിപാടികൾ ഒക്കെ അവതാളത്തിൽ ആക്കുമോ? ഏതായാലും നേരം വെളുക്കട്ടെ. വാ അമ്മേ നമുക്ക് ഭക്ഷണം എടുക്കാം, അവർ യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും.
അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് എല്ലാവരും പെട്ടെന്ന് കിടന്നു.
എൻ്റെ കിളിക്കൂട് 18 [Dasan]
Posted by