വേണം പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
ഞാൻ: ഓ….. ഞാൻ അതു മറന്നു, ഇവിടെ കൊടി കുത്തി ഇരിക്കുകയല്ലേ.
ഞാൻ എഴുന്നേറ്റു ഫോണെടുത്ത് സീതയെ വിളിച്ചു, സീത ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ കിളിക്ക് ഫോൺ കൊടുത്തു, അവൾ അതുമായി പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു.
കിളി: വേഗമാകട്ടെ, കുളിക്ക് പോകണ്ടേ. സീത പറഞ്ഞു നിങ്ങൾ വണ്ടിക്ക് അല്ലേ വരുന്നത്, ഇവിടെ അതൊന്നും കുഴപ്പമില്ല.
ഞാൻ കുളിക്കാനും മറ്റുള്ള കാര്യങ്ങൾക്കുമായി പോയി. എല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രണ്ടാം അമ്മമാർക്കും കഴിക്കാനുള്ള ചായയും പലഹാരവും കിളി റെഡിയാക്കിയിട്ടുണ്ട്. ഒരു ഗ്ലാസ് ചായ തന്നിട്ട് എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു വച്ചു. ഇതൊക്കെയാണ് കല്യാണം കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ. ആള് തലയിലെ തോർത്ത് അഴിച്ചു കളഞ്ഞ് മുടി ഒന്നുകൂടി തുടച്ചു. അപ്പോഴാണ് രണ്ട് അമ്മമാരും എഴുന്നേറ്റ് വരുന്നത്, അവർ ഞങ്ങൾ രണ്ടുപേരേയും ഒന്നു നോക്കി. ഞാൻ ചായ കുടിച്ച ഗ്ലാസ് ടേബിളിൽ വച്ച് റെഡിയാവാൻ മുറിയിലേക്ക് കയറി. അവളും എന്നോടൊപ്പം മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഇടുന്ന അതിനിടയിൽ അവൾ മുടി ഒതുക്കി സ്ലൈഡ് കുത്തി നെറ്റിയിൽ ഒരു പൊട്ടും സിന്ദൂരം ചാർത്തി തിരയുമ്പോൾ ഞാൻ ഷർട്ടിൻ്റെ ബട്ടൻസ് ഇടുകയായിരുന്നു. എൻറെ അരികിൽ വന്ന് ബാക്കി ബട്ടൻസ് ഇട്ടു തന്ന ഷർട്ടിന് ഷോൾഡറിൽ പിടിച്ച് നേരെയാക്കി. എന്നിട്ട് എൻറെ മുഖത്തേക്ക് നാസിയ ഭാവേന ഒന്നു നോക്കി, കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോൾ അവൾ നാണിച്ച് പുറത്തേക്ക് നടന്നു. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭാവം ആണ്. ഇത്രയും ദിവസം കണ്ട പെണ്ണേ അല്ല, ഒരു പ്രത്യേക സൗന്ദര്യം. ഞങ്ങൾ ഒരുങ്ങി രണ്ട് അമ്മമാരോടും യാത്ര പറഞ്ഞു ഇറങ്ങി. യാത്രക്കിടയിൽ അങ്കമാലി എത്തിയപ്പോൾ
ഞാൻ: നമുക്കൊന്നു വീട്ടിൽ കയറിയാലോ?
കിളി: അതു വേണോ, ഒരു യാത്ര പോകുമ്പോൾ മനസ്സിന് ടെൻഷൻ ഉണ്ടാക്കേണ്ട. തിരിച്ചു വരുമ്പോൾ കയറാം.
ഞാനും ആലോചിച്ചു ശരിയാണ്, കയറിയാൽ അത്ര നല്ല സുഖം ആയിരിക്കുകയില്ല. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനാൽ കിളിയുടെ മുഖത്ത് സന്തോഷമാണ്.
ഞാൻ: ഇതിനുമുമ്പ് ദൂരെയെവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ?
കിളി: പിന്നില്ലേ, ഞാൻ എൻറെ ഷിബു ചേട്ടനുമായി അടൂർ വന്നിട്ടുണ്ടല്ലോ?
അവൾ എന്നെ കീരി പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും, എനിക്ക് ഫീൽ ചെയ്തു. അതുകണ്ട് കിളി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ പിന്നെ ഒന്നും ചോദിക്കാതെ ആയി. വർക്കിംഗ് ഡേ ആയതുകൊണ്ട് രാവിലെ തന്നെ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു. ഞാൻ മിണ്ടാതിരുന്നത് കൊണ്ട് അരൂർ പാലം കഴിഞ്ഞപ്പോൾ
കിളി: എന്താണ് മാഷേ എന്നെ പട്ടിണി ഇടാനാണോ ഭാവം?
അപ്പോഴാണ് ഞാൻ സമയം നോക്കുന്നത് പത്തുമണി ആയിരിക്കുന്നു. അടുത്ത നല്ല റസ്റ്റോറൻറ് നോക്കി ഒതുക്കി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. അവൾ എൻറെ കയ്യിൽ വന്നു തൂങ്ങി റസ്റ്റോറൻറിനകത്തേക്ക് കയറി ഫാമിലി റൂമിൽ ഇരുന്നു. ഓപ്പോസിറ്റ് സൈഡിൽ ആണ് ഇരുന്നിരുന്നത് അവൾ അവളുടെ കീഴ്ചുണ്ട് കടിച്ചു
എൻ്റെ കിളിക്കൂട് 18 [Dasan]
Posted by