എനി കള്ളങ്ങൾ പറഞ്ഞിട്ട് കാര്യമില്ല, മകൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു.
” മോളെ… നീതു…. ഞാൻ സമ്മതിക്കുന്നു നിന്റെ അച്ഛൻ പറഞ്ഞ്. അയാള് പറഞ്ഞതൊക്കെ സത്യമാണ്. നിന്റെ അച്ഛനെ കൂടാതെ മാറ്റ് പലരുമായി എനിക്ക് ബന്ധമുണ്ടായിരുന്നു…”
അവൾ കുറ്റം ഏറ്റു.
” നിങ്ങള് ചെയ്ത കുറ്റം സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. തെറ്റ് സമ്മതിക്കാനുള്ള മാന്യത കാണിച്ചു അത് തന്നെ വല്ല്യ കാര്യം. ”
നീതു സോഫയിൽ നിന്നും എഴുന്നേറ്റു.
” ഞാൻ നാളെ തന്നെ പോകും… എനി അമ്മയെ കാണാൻ ഇങ്ങോട്ട് വരത്തില്ല. അമ്മയ്ക്ക് ഇഷ്ടമുള്ള ആളെ വിളിച്ചു ഇവിടെ എന്താ വച്ചാ ആയിക്കോ.. ”
പോകാൻ നേരം ദേഷ്യത്തോടെ അവൾ പറഞ്ഞു.
ബീന ഒരു നിമിഷം ചിന്തിച്ചു നിന്നുപോയി.
” മോളെ… നീതു… ”
മകളെ വിളിച്ചു.
പോകാൻ നേരം അവൾ തിരിഞ്ഞു നോക്കി.
ബീന സോഫയിൽ നിന്നും എഴുന്നേറ്റ് നീതുവിന്റെ അടുത്തേക്ക് ചെന്നു.
” നിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ എന്റെ മനസാക്ഷിക്ക് നിരക്കാത്തതല്ല ഞാൻ ചെയ്തതൊന്നും. ആ ഉത്തമ ബോധ്യം എനിക്കുണ്ട്. ”
ബീന പറഞ്ഞു.
” അവിഹിതബന്ധം പിടിക്കപ്പെടുമ്പോൾ പഴയ മലയാള സിനിമയിലെ നായികമാര് പറയുന്ന പോലുള്ള മുടന്തൻ ന്യായങ്ങൾ എന്റെ മുൻപിൽ ശർദ്ധിക്കേണ്ട… എനിക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ല… സോ ലിവ് മി എലോൺ… ”
ബീന പറയുന്നതൊന്നും കേൾക്കാൻ അവൾക്ക് തീരെ താല്പര്യമില്ല.
” നി മനസ്സിൽ ദൈവത്തെ പോലെ കാണുന്ന നിന്റെ അച്ഛൻ സമൂഹത്തിൽ ഒരു നല്ല വ്യക്തിയാണ്. നിനക്ക് നല്ലൊര് അച്ഛനും. പക്ഷെ എനിക്ക് അയാളൊരു നല്ല ഭർത്താവായിരുന്നില്ല… ”
ബീന തന്റെ ഉള്ളിലൊതുക്കിവച്ച വിഷമങ്ങൾ മകൾക്ക് മുൻപിൽ തുറന്നു പറഞ്ഞു.
അച്ഛനെ കുറിച്ച് അമ്മ പറഞ്ഞത് വീണയ്ക്ക് ഉൾകൊള്ളാനായില്ല.
എന്തുകൊണ്ടാണ് അച്ഛൻ അമ്മയ്ക്ക് ഒരു നല്ല ഭർത്താവാകാതിരുന്നത്…?
അവൾ സംശയിച്ചു.
ബീന തുടർന്നു : എന്തുകൊണ്ടാണ് നിന്റെ പുന്നാര അച്ഛൻ എനിക്കൊരു നല്ല ഭർത്താവ് ആകാതിരുന്നത്…? എന്നതിനെ കുറിച്ചായിരിക്കും നീ ഇപ്പൊ ചിന്തിക്കുന്നുണ്ടാവുക…
നീതു അമ്മയെ തന്നെ നോക്കി..
” നീതു… നിനക്ക് മുൻപിൽ ഒരു മറയുമില്ലാതെ ഞാൻ സത്യാവസ്ഥ തുറന്നു പറയാം. അത് കേട്ടിട്ട് ബാക്കി കാര്യങ്ങൾ നിനക്ക് തീരുമാനിക്കാം. ഒന്നുങ്കിൽ നിനക്ക് ഇവിടെ തുടരാം, അല്ലെങ്കിൽ അച്ഛന്റെ അടുത്ത് പോകാം. രണ്ടായാലും ഞാൻ നിന്നെ എതിർക്കില്ല.