” മോളെ നീ ഒരിക്കലും ഒന്നും അറിയാൻ പാടില്ല… അത് അങ്ങനെയാ… ഞാനും നിന്റെ അമ്മയും പിരിയാനുണ്ടായ കാരണം നീ അറിഞ്ഞാൽ ഒരുപക്ഷെ നിനക്ക് ഇപ്പൊ ഉള്ള സന്തോഷം കൂടെ ഇല്ലാതാവും. അങ്ങനെയുണ്ടാവരുതെന്ന് വിജാരിച്ചാ നിന്നോട് ഒന്നും പറയാതിരുന്നത്. ”
രവി മനസ്സില്ലാ മനസ്സോടെ പറഞ്ഞു.
കാർ കുറേ ദൂരം സഞ്ചരിച്ചതിന് ശേഷം വീട്ടിലെത്തി.
ബാഗും, പെട്ടിയുമായി നീതു കാറിൽ നിന്നും ഇറങ്ങി.
അച്ഛന് യാത്ര പറഞ്ഞ ശേഷം അവൾ വീട്ടിലേക്ക് നടന്നു.
ടിങ് ടോങ്….
കാളിങ് ബെൽ മുഴക്കി.
ബീന ടീച്ചർ വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു.
മകളെ കണ്ടപ്പോൾ അവർക്ക് സന്ദോഷമായി.
ചിരിച്ചുകൊണ്ട് മകളെ കെട്ടിപിടിച്ചു.
നീതു തിരിച്ചു പ്രതികരിക്കാതെ ഒരു ശിലയെ പോലെ നിന്നു.
” എന്താ മോളെ നിന്റെ മുഖത്തിനൊരു വാട്ടം…? ”
ബീന ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ തന്റെ ബാഗും,പെട്ടിയുമായി അകത്തേയ്ക്ക് കയറി.
അമ്മയോട് ഒന്നും മിണ്ടാതെതന്നെ തന്റെ മുറിയിലേക്ക് ചെന്നു, കതക് ശക്തിയിൽ അടച്ചു.
” ഇവളെന്താ ഇങ്ങനെ പെരുമാറുന്നെ…? ”
ബീന സംശയിച്ചു.
അതെന്തേലും ആവട്ടെ. എന്തായാലും മകള്‍ വന്നല്ലോ. എനിയുള്ള ഒരു മാസം അവൾ എന്റെയൊപ്പം ഉണ്ടാവും.
അവൾക്ക് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കണം.
ബീന വേഗം അടുക്കളയിലേക്ക് ചെന്നു.
മകൾക്ക് ആവശ്യമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കി വച്ചു.