അവനും സന്ദോഷമായി. അവന്റെ ഉള്ളിൽ അനുജത്തിയെ ഒരു മാലാഖയ്ക്ക് സമമായി തോന്നി.ഈ സമയം വീണയ്ക്ക് പോകാനുള്ള ബസ്സ്, സ്റ്റോപ്പിൽ വന്നു നിർത്തി.
ഏട്ടനോട് യാത്ര പറഞ്ഞ് വീണ ബസ്സിലേക്ക് കയറി.
ബസ്സ് പോയതിനു ശേഷം കിച്ചു കോളേജിലേക്ക് തിരിച്ചു.
ബീന ടീച്ചറുടെ ഭർത്താവ് രവിയും, മകൾ നീതുവും കാറിൽ യാത്ര ചെയ്യുന്നു.
രവിക്ക് ഒരു 56 വയസ് പ്രായം വരും. മകൾ നീതു 24 വയസ് പ്രായം, എംകോം ഫൈനൽ ഇയർന് പഠിക്കുന്നു. കാണാൻ നമ്മുടെ സിനിമ നടി നിഖില വിമലിനെ പോലെയിരിക്കും.
https://imgur.com/undefined
” അച്ഛാ ശെരിക്കും പറഞ്ഞാൽ എനിക്ക് നിങ്ങളുടെ രണ്ടാളുടെയും ഒപ്പമുള്ള ജീവിതം മടുത്തു. ”
നീതു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
” അതെന്താ മോളെ ഇപ്പൊ ഇങ്ങനെ പറയാൻ കാരണം…? ”
രവി സംശയത്തോടെ ചോദിച്ചു.
” ഒരു മാസം അച്ഛന്റെകൂടെ, പിന്നൊരു മാസം അമ്മയുടെ കൂടെ.. ഇങ്ങനെ മാറി മാറി താമസിച്ചുള്ള ഈ ജീവിതം എനിക്ക് മടുത്തു. ”
രവി ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചിലത്തി.
” ഞാൻ ഒരുപാട് തവണ നിങ്ങളോട് രണ്ടാളോടും മാറി മാറി ചോദിച്ചു എന്താണ് രണ്ടാൾക്കും ഇടയിലുണ്ടായ പ്രശ്നമെന്ന്…? രണ്ടുപേരും എനിക്ക് വ്യക്തമായൊരു ഉത്തരം തന്നിട്ടില്ല. എപ്പോഴും എന്തെങ്കിലും മുടന്തൻ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. എനിയും ഇങ്ങനെ തുടരാൻ എനിക്ക് താല്പര്യമില്ല. സത്യം അറിയണം എനിക്ക്. ”
രവി മൗനം തുടർന്നു.
അത് കണ്ട് അവൾക്ക് ദേഷ്യം വന്നു.
” നിങ്ങള് രണ്ടുപേരും എന്താണ് എന്നോട് ഒളിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുനില്ല. എന്ത് ആകാശം ഇടിഞ്ഞു വിഴുന്ന കാര്യമായലും എനിക്ക് അറിയണം. സത്യം അറിയാനുള്ള പ്രായം ഇപ്പൊ എനിക്കായി. ”
അവൾ വീണ്ടും വീണ്ടും ആവർത്തിച്ചു.
മകളുടെ ചോദ്യം കേട്ട് അയാൾക്ക് ദേഷ്യം വന്നു.
കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി.
” എന്തിനാ ഈ കാര്യത്തെകുറിച്ച് ഇപ്പൊ ഇവിടെ സംസാരിക്കുന്നെ…? നിനക്ക് വേറെ ഒന്നും പറയാനില്ലേ…? ”
രവി കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചത്.
” ഇല്ലാ…. ഇതാണ് എനിക്ക് അറിയേണ്ടത്… നിങ്ങള് രണ്ടു പേരുടെയും ഈഗോ കാരണം എനിക്ക് എന്റെ ജീവിതത്തിന്റെ നല്ലൊരു സമയം നഷ്ടമായി. നഷ്ടപെട്ട സമയം തിരിച്ചു കിട്ടാൻ പോകുന്നില്ലെന്ന് അറിയാം… അതുകൊണ്ട് എനിയുള്ള ജീവിതമെങ്കിലും നിങ്ങളുടെ രണ്ടുപേരുടെയും കൂടെ സന്തോഷത്തോടെ ജീവിച്ചു തീർക്കണമെന്നാണ് എന്റെ ആഗ്രഹം. ”
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഒടുവിൽ അയാൾക്ക് പറയാതെ നിവർത്തിയില്ലാതായി.