ക്രിക്കറ്റ് കളി 4 [Amal SRK]

Posted by

ക്രിക്കറ്റ് കളി 4

Cricket Kali Part 4 | Author : Amal SRK | Previous Part

 

എല്ലാ ഭാഗങ്ങളും വായിച്ചതിന് ശേഷം തുടരുന്നതായിരിക്കും ആസ്വദനത്തിന് നല്ലത്.

രാവിലെ പതിവിലും വൈകിയാണ് സുചിത്ര ഉണർന്നത്. ഇന്നലത്തെ ആലസ്യത്തിൽ അവൾ നാനായി ഉറങ്ങി. അതുകൊണ്ട് മനസ്സിന് ഒരു സംതൃപ്തിയുണ്ട്.

ടക്.. ടക്… ടക്…
” അമ്മേ വാതില് തുറക്ക്… ”

മകൾ കതകിനു തട്ടിവിളിച്ചു.

സുചിത്ര കിടക്കയിൽ നിന്ന് എഴുന്നേറ്റു.
ക്ലോക്കിലേക്ക് നോക്കി. സമയം 8 മണിയായി.
സുചിത്ര തലയ്ക്കു കൈ വച്ചു പോയി. കൂടി പോയാൽ 6 മണി അതിനു മുൻപേ ഉണരുന്ന ആളാണ് താൻ.

നേരത്തെ ഉണരാത്തതിന്റെ പേരിൽ മക്കളെ ഉപദേശിക്കുന്ന ആളാ ഇപ്പൊ വൈകി ഏണിറ്റിരിക്കുന്നത്.

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

മകൾ വീണ, സുചിത്രയെ നോക്കി ചിരിച്ചു.

” എന്തൊരു ഉറക്കമാണ് അമ്മേ.. സമയം 8 മണി കഴിഞ്ഞു.. ”

വീണ ചിരിച്ചുകൊണ്ട് പറഞ്ഞു.

താൻ ഇത്ര വൈകി എണീക്കാനുള്ള കാരണം മകളോട് പറയാൻ ഒക്കില്ലല്ലോ. സുചിത്ര പുതിയ കള്ളങ്ങൾ ആലോചിച്ചു.

” രാത്രിയിൽ ഭയങ്കരം തലവേദനയായിരുന്നു മോളെ. ഉറങ്ങാനെ പറ്റിയില്ല. പുലർച്ചെ ഒരു 3 മണിയൊക്കെ ആയപ്പഴാ അതിനൊരു ശമനം ഉണ്ടായത്. ”

സുചിത്ര പറഞ്ഞൊപ്പിച്ചു.

” ശെരി അമ്മേ… ഞാൻ വിചാരിച്ചത് അമ്മ അലാറം സെറ്റ് ചെയ്യാൻ മറന്നിട്ടുണ്ടാവുമെന്നാ….. ”

വീണ പറഞ്ഞു.

” ഹം… നീ മുറിയിലേക്ക് ചെന്നോ. ഞാൻ ഉടനെ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയാക്കി തരാം… ”

മുടി പിന്നിലേക്ക് കെട്ടിവച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *