ആരു പറയാനാടി അതന്നെയല്ലേ സത്യം…
വിനൂട്ടാ പ്ലീസ്… എനിക്ക് നിന്നോട് സംസാരിക്കണം…
എനിക്കൊന്നും കേൾക്കണ്ടാ… നിന്റെ ആവിശ്യത്തിന് മാത്രം നിൽക്കാൻ ഞാൻ നിന്റെ പാവയൊന്നും അല്ല… അത് നീ മനസ്സിലാക്കിയാൽ കൊള്ളാം…
അല്ല രണ്ടാളുടേം പിണക്കം ഇതുവരെ മാറീല്ലേ… പെട്ടന്ന് അങ്ങോട്ടേക്ക് വന്നുകൊണ്ട് അച്ഛൻ ചോദിച്ചു…
ഏയ്യ് അതൊന്നും ഇല്ലച്ചാ.. ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറയായിരുന്നു…
മോനെ വിനൂ ഞാൻ നിന്നോട് ഒരു കാര്യം പറയാൻവേണ്ടി വന്നതാ…
എന്താ അച്ഛാ…
ഞാനും നിന്റെ അമ്മേം കൂടി നാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കൊന്ന് പോവാ.. നീ വേറെങ്ങോട്ടും പോവുന്നൊന്നും ഇല്ലല്ലോ…
ഏയ് ഞാനെങ്ങോട്ടും പോണില്ലച്ചാ… അല്ലാ അവിടെ എന്താ…
കുറച്ചു നേരത്തെ മാമൻ വിളിച്ചിട്ടുണ്ടായിരുന്നു… നിന്റെ അമ്മായിടെ ആങ്ങളക്ക് വെയ്യാതെ അവിടെ അഡ്മിറ്റ് ചെയ്തേക്കുവാന്ന്… ഒന്ന് പോയി കണ്ടിട്ട് വരണം…
അല്ലച്ചാ അപ്പോ ലച്ചൂനേം കൊണ്ടുപോവുന്നുണ്ടോ…
ഏയ് എന്തിനാ എല്ലാരും കൂടി പോണേ.. പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങ് അവരുടെ തറവാട്ടിലേക്ക് പോയിരിക്കാ..
ഓഹ്..