എടാ പറ്റി പോയി… നീ ചിരിക്കല്ലേ മൈരാ…
പിന്നെ മെഡിക്കൽ ഷോപ്പ് എത്തുന്ന വരേയും അവന്റെ ആ തൊലിഞ്ഞ ചിരി കേട്ട് ഇരിക്കുകയല്ലാതെ എനിക്ക് വേറെ മാർഗം ഉണ്ടായിരുന്നില്ല…
അങ്ങനെ ഷോപ്പിൽ കേറി അവൾ പറഞ്ഞ ആ മരുന്നും വാങ്ങി ഞങ്ങൾ നേരെ വീട്ടിലോട്ട് തിരിച്ചു….
ഡാ അളിയാ.. എന്നാ നീ പൊക്കോ… ഞാൻ വിളിക്കാം…
അവനെയും പറഞ്ഞുവിട്ട് ഞാൻ നേരെ ചേച്ചിയുടെ റൂം ലക്ഷ്യമാക്കി നടന്നു….
ലച്ചൂ… ലച്ചൂസേ… എവിടാടി…
അവൾ ഇവിടില്ല അടുക്കളേലാ…
പെട്ടന്ന് പതിഞ്ഞ സ്വരത്തിലുള്ള ചേച്ചിയുടെ ആ ശബ്ദം കേട്ടതും ഞാൻ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് നടന്നു….
വിനൂട്ടാ…
വീണ്ടും ആ ശബ്ദം എന്റെ ചെവികളിലേക്ക് എത്തിയതും ഞാൻ അവിടെ നിന്നുകൊണ്ടു തിരിഞ്ഞു നോക്കി…
വേണ്ട നിയെന്നെ അങ്ങനെ വിളിക്കണ്ടാ… ഇത്രയും നാൾ ഇല്ലാത്ത സ്നേഹം ഇപ്പൊ എന്തിനാണെന്നൊക്കെ എനിക്കറിയാം..
വിനൂട്ടാ എനിക്ക് നിന്നോട് സ്നേഹം ഇല്ലായിരുന്നെന്ന് ആരാ പറഞ്ഞേ…