ഞാൻ ചുമ്മാ നീയിന്നലെ എന്നെ ഇട്ട് എളക്കിയപ്പോ തിരിച്ചൊരു പണി തന്നതല്ലേ…
കുറച്ചു നേരം റിലേ പോയി നിന്നശേഷം ലച്ചു തുടർന്നു..
പട്ടി… ഞാനങ്ങ് ഇല്ലാതായി…. ഇനി മേലാൽ ഇമ്മാതിരി പണിയും കൊണ്ട് വന്നാലുണ്ടല്ലോ..
പെട്ടന്നാണ് മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ടത്….
അയ്യോ അതാ ലിജോ വന്നു ഞാൻ പോട്ടെ അല്ലെങ്കിൽ അവൻ അച്ഛനോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് ആകെ കുളമാക്കും…അതും പറഞ്ഞുകൊണ്ട് ഞാൻ നേരെ പുറത്തോട്ട് ഓടി…
അല്ലാ ഇതാരാ ലിജോ മോനോ… ടൂർ പോയിട്ട് എപ്പാഴാ വന്നേ…
അത് അച്ഛാ ഞങ്ങൾ ഇന്നലെ മൂന്നുമണിയായി എത്തുമ്പോൾ.. ഞാൻ പിന്നെ നിങ്ങൾ ഉറങ്ങല്ലേ എന്നുകരുതി വിളിക്കാതിരുന്നതാ… ലച്ചുവാ വാതിൽ തുറന്നേ….
അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പുതന്നെ ഞാൻ ഉള്ളിൽ നിന്നും വന്നുകൊണ്ട് വട്ടംകേറി…
ആണോ… അല്ലാ ഇപ്പൊ എങ്ങോട്ടാ പോണേ രണ്ടാളും…
അത് അച്ഛാ ഞങ്ങൾ കടവരെ ഒന്ന് പോയിട്ടുവരാം..
എന്നാ നിൽക്ക് മോനെ ലിജോയെ ഓരോ ചായ കുടിച്ചിട്ട് പോവാം…
അതൊക്കെ ഞങ്ങൾ വന്നിട്ട് കുടിച്ചോളാ അച്ഛാ.. അതിനുള്ള മറുപടി ഞാനായിരുന്നു കൊടുത്തത്..