അങ്ങനെ ഒരുവിധം ഫുഡ്ഡെല്ലാം കഴിച്ചു കഴിഞ്ഞു ഹാളിൽ ടീവി കണ്ടിരിക്കുമ്പോഴാണ് ചേച്ചി അടുത്തോട്ടു വരുന്നത്…
വിനൂട്ടാ… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…
എന്താടി ചേച്ചി…
ടാ എന്നെ പെണ്ണുകാണാൻ രണ്ടു ദിവസം മുന്നേ കുറച്ചു പേർ വന്നിരുന്നു..
ഓഹ് അതാണോ… അതിനിപ്പെന്താ ചേച്ചി അവർ വന്നു കണ്ടിട്ട് പോയില്ലേ…
അങ്ങനല്ലടാ.. അച്ഛനത് ഉറപ്പിക്കാം എന്നൊക്കെ അമ്മയോട് പറയുന്നുണ്ടായിരുന്നു..
എന്നിട്ട് നീയൊന്നും പറഞ്ഞില്ലേ…
ഞാൻ ഇപ്പോ വേണ്ടാന്നൊക്കെ പറഞ്ഞുനോക്കി.. പക്ഷെ..
നീ ടെൻഷൻ അടിക്കണ്ടാ നമുക്കെന്തേലും വഴിയുണ്ടാക്കാന്നെ…ഒരു വഴിയും ഇല്ലെങ്കിൽ നമുക്ക് ഒളിച്ചോടാടി ചേച്ച്യേ… എന്തായാലും ഞാൻ ലച്ചൂനേം കൊണ്ട് ഒരു പോക്ക് പോവേണ്ടിവരും അപ്പൊ നീയും പൊന്നോ… നമുക്കൊരുമിച്ചു അടിച്ചുപൊളിക്കാന്നെ..
വിനൂട്ടാ.. തമാശ വിട്… ഞാൻ കാര്യായിട്ട് പറയാ ഇപ്പൊ എന്തെലും ചെയ്തില്ലേൽ എല്ലാം കയ്യീന്ന് പോവൂട്ടോ..
ഇല്ലടി ചേച്ചി ഞാനൊരു തമാശ പറഞ്ഞതല്ലേ… നിക്ക് അച്ഛൻ വന്നിട്ട് ഞാനൊന്ന് സംസാരിക്കാം.. ഒരു വഴിയും ഇല്ലെങ്കിൽ നമുക്കത് മുടക്കാടി.. ചേച്ചി പേടിക്കാതെ ഞാനില്ലേ….