പെട്ടന്നെന്റെയാ ശബ്ദം കേട്ടതുകൊണ്ടാണോ എന്തോ പെണ്ണ് പെട്ടന്ന് ചാടിയെഴുന്നേറ്റുകൊണ്ട് കട്ടിലിന്റെ ഒരു അറ്റത്തായി മുഖം താഴ്ത്തി നിന്നു…
അത് കണ്ടതും ചെറിയ ചിരിയൊക്കെ വന്നെങ്കിലും ഞാനത് അടക്കിപിടിച്ചുകൊണ്ട് അവളുടെ അടുത്ത് ചെന്ന് ആ മുഖം എന്റെ കൈകൾ കൊണ്ട് കോരിയെടുത്തു…
എന്താ… പേടിച്ചുപോയോ എന്റെ ചേച്ചിപ്പൊട്ടി…
അവളെന്നെ കണ്ണുതുറിച്ചു നോക്കിയതും ഞാൻ വീണ്ടും തുടർന്നു..
അതേ സ്വപ്‌നൊന്നും അല്ല ഇത് ഞാൻ തന്നാ…
വിനൂട്ടാ….
അവളുടെ കവിളിൽ ഉണ്ടായിരുന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചേച്ചി വിളിച്ചു…
എന്റെ പൊട്ടിക്കാളി ഞാനൊന്നും മിണ്ടാത്തേനാണോ നീ ഒന്നും കഴിക്കാതെ കിടക്കുന്നെ…. വാ ആദ്യം നമുക്കെന്തേലും കഴിക്കാം…
അപ്പോഴും അവളുടെ കണ്ണുകൾ ഇതെല്ലാം വിശ്വസിക്കാനാവാതെ എന്നെത്തന്നെ നോക്കുകയായിരുന്നു…
അതേ… നീ ഇങ്ങനെ നോക്കൊന്നും വേണ്ടാ ഞാനെല്ലാം അറിഞ്ഞു… ലച്ചു പറഞ്ഞു എന്നോടെല്ലാം… ഇപ്പൊ സംശയം മാറീല്ലേ… ഇനി വാ കഴിക്കാം…