വേണേൽ ഇട്ട് കുടിക്ക്… ഞാനാരടേം വേലക്കാരിയൊന്നും അല്ല…
അത് കേട്ടതും എനിക്കങ്ങ് ചൊറിഞ്ഞു കേറി…. പക്ഷെ ഞാനെന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു…
ഡീ.. ഞാൻ നിന്നോട് ഒരു ചായയല്ലേ ചോദിച്ചൊള്ളു… അല്ലാതെ നിന്റെ പേരിലുള്ള സ്വത്തൊന്നും അല്ലല്ലോ…
അതിനവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ എനിക്കെന്തോ സംശയം ഉടലെടുത്തു… സാധാരണ ഇങ്ങനുള്ള കാര്യങ്ങൾക്കൊന്നും അധികം പിണക്കം കൊണ്ടുനടക്കാത്ത ആള് ഇപ്പോൾ ഇതെന്തു പറ്റിയെന്നു ആ ചുരുങ്ങിയ നേരംകൊണ്ട് ഞാൻ ചിന്തിച്ചു…
ഡീ ലച്ചൂസേ എന്താടി… എന്താ നിന്റെ പ്രോബ്ലം ഇത് ഞാൻ ഇന്നലെ പറഞ്ഞതിന്റെ പിണക്കല്ലല്ലോ..
കാര്യം അറിയാനായി ഞാൻ ഒന്നു മയത്തിൽ അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി ചോദിക്കുമ്പോൾ അവളെന്നെ മുഖം കടുപ്പിച്ച് നോക്കുകയായിരുന്നു…
നീ തന്നാ… നീ തന്നാ പ്രോബ്ലം…
ഞാനോ…?
ആഹ്… നീ തന്നാ… നീ കാരണം നിന്റെ ചേച്ചി ഇന്നലെത്തോട്ട് നേരാവണ്ണം ഭക്ഷണം കഴിച്ചിട്ടില്ല അറിയോ നിനക്ക്…
എന്താ ലച്ചൂസേ നീ പറയണേ….
വിനൂട്ടാ… നീ സത്യം പറ… അവളെ നീ മനപ്പൂർവം അവഗണിക്കാണോ…