❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

“”ഓക്കേ അമ്മുസേ,, അങ്ങനെ ചെയ്യാം…””

“”ഞാൻ ഒരു അഞ്ച് അഞ്ചര മണിയൊക്കെ ആകുമ്പോഴേക്കും വെസ്റ്റ്ഫോർട്ടിൽ എത്തിണ്ട്ട്ടാ….അനന്തേട്ടന് അപ്പോഴേക്കും ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റുമോ…..?? പറ്റില്ലെച്ചാൽ കുഴപ്പല്യ…. ഞാൻ നീതുവെച്ചിയുടെ കൂടെ തന്നെ തിരിച്ചു പൊയ്ക്കൊണ്ട്….””

“”ഏയ്…അത് വേണ്ട അമ്മുസേ…ഞാൻ അപ്പോഴേക്കും എത്തിക്കോളാം….…””

“”എന്ന ശരി ഏട്ടാ…. ഞാൻ ഫോൺ വയ്ക്കുവാണെ…. “”

“”ആ….ഓക്കേ…. “”

അവൾ പറഞ്ഞത് പോലെ വൈകുന്നേരം അഞ്ചരയാകുമ്പോഴേക്കും ഞാൻ വെസ്റ്റ് ഫോർട്ട്‌ ജംഗ്ഷനിൽ എത്തിയിട്ട് അവളെ അവിടെ കാണാതിരുന്നപ്പോൾ ഫോൺ വിളിച്ചു നോക്കി…. പക്ഷെ ഭദ്രയുടെ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നാണ് കാണിച്ചത്…ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ രണ്ട് തവണ ഡയൽ ചെയ്തപ്പോൾ ഫുൾ റിങ് ചെയ്തുവെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ലായിരുന്നു…..ഏകദേശം വൈകുന്നേരം 4 മണിക്ക് ഭദ്ര എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു,,, ഹോസ്പിറ്റലിൽ എത്തിയെന്ന് പറഞ്ഞിട്ട്…. ഭദ്ര ഹോസ്പിറ്റലിൽ നിന്നും പോന്നോ എന്നറിയാൻ വേണ്ടി നീതുവിനെ വിളിക്കാമെന്ന് കരുതിയാൽ,കയ്യിൽ നീതുവിന്റെ നമ്പറും ഇല്ല….വല്ല ട്രാഫിക് ബ്ലോക്കിലും പെട്ടു കാണുമെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു…. ഇരുപത് മിനിറ്റോളം ആയിട്ടും അവൾ വന്നില്ല….ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതാണ് എന്നെ ഏറെയും ദേഷ്യം പിടിപ്പിച്ചത്‌….ലാസ്റ്റ് അഞ്ചു മിനിറ്റ് മുൻപ് വിളിച്ചപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കേട്ടത്….. വീണ്ടും ഡയൽ ചെയ്തു…ഫോൺ സിച്ച് ഓഫ്‌….മിക്ക റോഡുകളിലും ട്രാഫിക്‌ ബ്ലോക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങൾ മുഴങ്ങി കൊണ്ടിരുന്നു….വൈകുന്നേരങ്ങളിലെ പതിവ് തിരക്കിൽപ്പെട്ട് നഗരം വീർപ്പു മുട്ടുന്നു….നേരം വൈകുന്നു…ഇരുട്ട് പരളാൻ തുടങ്ങിയിരിക്കുന്നു…..ദേഷ്യം പതിയെ ഭയത്തിന്‌ വഴി മാറാൻ തുടങ്ങി…. ഭദ്രയെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല….ഈ ട്രാഫിക്‌ ബ്ലോക്കിൽ ഹോസ്പിറ്റലിലേക്ക് പോവുക എന്നുള്ളത് ദുഷ്ക്കരമാണ്…എന്നാലും പോകാതെ നിവൃത്തിയില്ല…..ഭദ്ര….എന്റെ ഭദ്ര…… അവൾ…..അവൾ എവിടെ….അരമണിക്കൂർ ആകുന്നു ഈ കാത്തു നിൽപ്പ്….അവള് ഇനിയും വന്നിട്ടില്ല….ഫോണിലും വിളിച്ചിട്ട് കിട്ടുന്നില്ല…..ആകെ ഒരു പരിഭ്രാന്തി…..ശരീരം തളരുന്ന പോലെ….ഒടുക്കം ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചു….കാർ സ്റ്റാർട്ട്‌ ചെയ്തതും ഫോൺ റിങ് ചെയ്തു…..ഭദ്രയായിരിക്കണെ എന്ന പ്രാർത്ഥനയോടെ ഡിസ്പ്ലേയിലേക്ക് നോക്കി…..അല്ല,,,, ഭദ്ര അല്ല……
“”സി ഐ മോഹൻകുമാർ സർ……””
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് ഞാൻ വായിച്ചു…. ഡിസ്പ്ലേയിലെ ‘accept’ എന്നെഴുതിയ ഗ്രീൻ കളർ സ്പേസ്ൽ വിരലമർന്നു…. ഫോൺ ചെവിയോട് ചേർത്തു…..

“”ഹലോ…ഹെലോ സർ…. “”

“”ഹലോ അനന്തകൃഷ്ണൻ…ഇപ്പൊ ഫ്രീ ആണോ…. “”

“”ആ…യെസ്…. പറഞ്ഞോളു സാർ….””

“”സുദേവന്റെ കേസിൽ ഒരു ബ്രേക്ക്‌ ത്രൂ ഉണ്ടായിട്ടുണ്ട്…ആൻഡ് ഇറ്റ് വാസ് എ ക്രൂഷ്യൽ വൺ…””

Leave a Reply

Your email address will not be published. Required fields are marked *