മനോഹരദിനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ ഇരുവരും……….
ഓഫീസിലെ തിരക്കുകൾ കാരണം ഒരു ദിവസം രാത്രി പതിവിലും വൈകിയാണ് ഞാൻ വീട്ടിലെത്തിയത്…. വരാൻ വൈകുന്നത് കണ്ട് ഭദ്ര വിളിച്ചിരുന്നു….. സാധാരണ എന്റെ കാറിന്റെ ശബ്ദം കേൾക്കുമ്പോഴേ ഉമ്മറത്തുണ്ടാകാറുള്ള പെണ്ണാണ്….ഇന്ന് കാണുന്നെയില്ല….. ഹാളിൽ ഇരിക്കുന്ന അമ്മയോട് ഭദ്രയെ തിരക്കിയപ്പോൾ അവൾ റൂമിലുണ്ടെന്നും തലവേദനയാണെന്ന് പറഞ്ഞ് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ കിടക്കുകയാണെന്നും പറഞ്ഞു….എന്നെക്കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച ദേവൂട്ടിയെ എടുത്ത് ഒക്കത്തിരുത്തി കൊണ്ട് കയ്യിൽ കരുതിയ ചോക്ലേറ്റ്സ് അവൾക്കു കൊടുത്തു…..ചോക്ലേറ്റ്സ് കണ്ടതും കിന്നരിപ്പല്ലുകൾ കാണിച്ചു കൊണ്ട് പൊട്ടിച്ചിരിച്ച ചുന്ദരി പെണ്ണിന്റെ കവിളിലൊരു മുത്തവും കൊടുത്തതോടെ അവളെന്റെ തോളിലേക്ക് തലയമർത്തി കിടന്നു…..ഇപ്പോഴത്തെ ശാന്തതയൊന്നും നോക്കണ്ട, ഭൂലോക വികൃതിയാണ് ആള്…..ഒരു ദിവസം ഞാൻ ഭദ്രയെ ‘വാവേ’ന്ന് വിളിച്ചു കെട്ടിപ്പിടിക്കുന്നത് കണ്ടോണ്ട് വന്ന ഈ കുറുമ്പി “നാനാ ച്ഛരിയച്ന്റെ വാവാ…. “”എന്ന് പറഞ്ഞ് ചാടി എന്റെ മടിയിൽ കേറി ഇരുന്ന് കുറേ ബഹളമുണ്ടാക്കി…..എന്നിട്ടും അവളെ ദേഷ്യം പിടിപ്പിക്കാനെന്നോണം എന്നോട് ചേർന്നിരുന്ന് എന്നെ ഉമ്മ വയ്ക്കാൻ നോക്കിയ ഭദ്രയെ ആ രണ്ട് കുഞ്ഞികൈ കൊണ്ടും കുറെ തല്ലി ചീറി വിളിച്ചു എന്റെ ചുന്ദരിവാവ……ദേവൂട്ടിയെ താഴെ ഹാളിലെ സോഫയിൽ ഇരുത്തി ഞാൻ മുകളിലെ റൂമിലേക്ക് ചെന്നു..…. ബെഡിൽ എതിർ വശത്തേക്ക് ചരിഞ്ഞു കിടപ്പാണ് എന്റെ പെണ്ണ്….ലാപ്ടോപ് ബാഗ് ടേബിളിൽ വച്ച് ഞാനവളുടെ അരികിൽ പോയിരുന്നു……ഉറക്കമാണോ എന്തോ കണ്ണടച്ച് കിടക്കുവാണ് അവൾ …..മുടിയിഴകളിലൊന്ന് തലോടി കൊണ്ട് നെറുകയിലൊന്ന് മുത്തിയതും അവൾ കണ്ണ് തുറന്നു…….
“”എന്ത് പറ്റി വാവേ…ഈ സമയത്തൊരു ഉറക്കം…നിനക്ക് തലവേദനയാണെന്ന് അമ്മ പറഞ്ഞുല്ലോ…””
“”ഹ്മ്മ്…. എന്താന്നു അറിയില്ല,, വൈകുന്നേരം നേരം തൊട്ട് തുടങ്ങിയതാ….. “”
“”നേരത്തെ എന്നെ വിളിച്ചപ്പോൾ എന്താ പറയാഞ്ഞേ…. വരുമ്പോൾ ഞാൻ മെഡിസിൻ വല്ലോം വാങ്ങി കൊണ്ട് വരുമായിരുന്നില്ലോ…. “”
“”സാരമില്ല ഏട്ടാ,, തലവേദനയുടെ ടാബ്‌ലെറ്റ്സ് ഏട്ടത്തിയുടെ കയ്യിൽ ഉണ്ടായിരുന്നു…ഞാനതൊരണ്ണം കഴിച്ചു….. “”
“”നീ കിടന്നോ,, ഞാനൊന്ന് കുളിച്ചിട്ട് വരാം……””
“”ഇച്ചിരി നേരം കൂടി എന്റെയടുത്ത് ഇരിക്ക് ഏട്ടാ…. “”
നെറുകയിലൊന്ന് തലോടി കൊണ്ട് മുത്തിയിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ പിടിച്ചവൾ അരികിൽ തന്നെയിരുത്തി….. എന്നിട്ട് ഒന്ന് കൂടി എന്റെ അരികിലേക്ക് ചേർന്നിരുന്നു…..
“”എന്നെ വിട്ടേ അമ്മുസേ…ഞാനാകെ മുഷിഞ്ഞിരിക്കുവാ.. വിയർപ്പ് മണം ഉണ്ടാകും.. പെട്ടന്ന് കുളിച്ചിട്ട് വരാം….. “”
“”ആ വിയർപ്പ് മണം കിട്ടാൻ വേണ്ടി തന്നെയാ ഇവിടിരിക്കാൻ പറഞ്ഞേ…. മര്യാദയ്ക്കവിടിരുന്നോ…….””
ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൺസ് ഊരി മാറ്റി എന്റെ നെഞ്ചിൽ മുഖമിട്ടു ഉരച്ചു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ പെണ്ണ് കെറുവ് നടിച്ചു ….. പുറത്തു കൂടെ കയ്യിട്ട് എന്നെ മുറുകെ പുണർന്ന ഭദ്രയെ കുറച്ചു നേരം അങ്ങനെയിരിക്കാൻ അനുവദിച്ചിട്ട് ഞാൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു……
“”ഏട്ടാ നാളത്തെ കാര്യം….?? “”
പെട്ടന്ന് തലയുയർത്തിയ ഭദ്ര എന്റെ താടിയിൽ തലോടി കൊണ്ട് ചോദിച്ചു….
“”ഓർമ്മയുണ്ട് പൊന്നെ…നാളെ നമ്മളൊരുമിച്ച് രാവിലേ നേരത്തെ ഇറങ്ങും.. നേരെ അമ്മുസിനെ അവിടെ വിട്ടിട്ട് രേഷ്മയോട് സംസാരിച്ച് അവളോട് ഗുഡ് ബൈ യും ഹാപ്പി ജേർണിയും നേർന്ന് ഞാൻ നേരെ ഓഫീസിലോട്ട് പോകും…. എന്നിട്ട് വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങി വരുന്ന വഴി അവിടെ നിന്നും