വർഷം റെഗുലർ കോളേജിൽ അഡ്മിഷൻ എടുക്കാമെന്ന് ഞാൻ പറഞ്ഞുവെങ്കിലും ഇനിയും ഒരു വർഷം കൂടി നഷ്ട്ടപ്പെടുത്താൻ താല്പര്യമില്ലാത്തതിനാൽ ഭദ്ര അത് വേണ്ടെന്ന് പറഞ്ഞു….സ്റ്റഡി മെറ്റീരിയൽ ഉള്ളതിനാൽ വീട്ടിലിരുന്നു തന്നെ പഠിച്ചു പരീക്ഷ എഴുതിക്കോളാമെന്ന് ഭദ്ര പറഞ്ഞു.. കോച്ചിങ്ന് വിടാമെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനും സമ്മതിച്ചില്ല….അവളെ പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഏട്ടത്തി ഏറ്റെടുത്തു……. ഭദ്ര ഡിഗ്രി പാസ്സ് ആയിട്ട് ഒരു വർഷമായി…..ഭദ്രയേ പഠിപ്പിക്കുവാൻ പണ്ടും വിമുഖത കാണിച്ചിരുന്ന ആളായിരുന്നു അവളുടെ വല്ല്യമ്മ…അതിന്റെ ഫലമായി പ്ലസ്ടു പാസായി കഴിഞ്ഞുള്ള ഒരു വർഷം ഭദ്രയെ അവർ പഠിക്കാൻ വിട്ടില്ല…സുരേന്ദ്രനങ്കിൾ അതിനെ കുറെ എതിർത്തെങ്കിലും ഭാനുമതി ആന്റി സമ്മതിച്ചില്ല…..സത്യം പറഞ്ഞാൽ അങ്കിളിന് ആന്റിയോടുള്ള ഈ വിധേയത്വത്തിന് മറ്റൊരു കാരണം കൂടി ഉണ്ടെന്ന് ഭദ്ര പറഞ്ഞാണ് ഞാൻ അറിഞ്ഞത്……..പത്തു ഇരുപത്തിയഞ്ചു വർഷം മുൻപ് അങ്കിളിന് ആദ്യം ഗൾഫിലായിരുന്നു ജോലി…പിന്നെയിടയ്ക്ക് സാമ്പത്തികമാന്ദ്യം കാരണം ജോലി നഷ്ട്ടപ്പെട്ട അങ്കിൾ നാട്ടിലേക്ക് മടങ്ങി പോന്നു……സാമ്പത്തികപരമായി വളരെ മോശം അവസ്ഥയിൽ ആയിരുന്നു അപ്പോൾ അദ്ദേഹം…നാട്ടിൽ മറ്റൊരു ജോലി കണ്ടെത്താനാകാതെ വിഷമിച്ച അങ്കിളിന് വീട്ട് ചെലവുകളും മക്കളുടെ പഠനവും എല്ലാം വലിയ ബുദ്ധിമുട്ടുകളായി……ഇപ്പോൾ അവർ താമസിക്കുന്ന വീട് മുൻപ് അവരുടെ തറവാട് വീട് ആയിരുന്നു….സ്വത്ത് ഭാഗം ചെയ്യുമ്പോൾ ആ വീട് ഭദ്രയുടെ അച്ഛനു നൽകണമെന്നായിരുന്നു അവളുടെ മുത്തച്ഛൻ ആദ്യം ആഗ്രഹിച്ചിരുന്നത്……എന്നാൽ സ്വന്തം ചേട്ടന്റെ അവസ്ഥ മനസ്സിലാക്കിയ ഭദ്രയുടെ അച്ഛൻ വീട് ചേട്ടന് നൽകുവാനും താനും ഭാര്യയും മക്കളും മറ്റൊരു സ്ഥലത്ത് വീട് വച്ച് മാറി താമസിച്ചു കൊള്ളാമെന്നും പറഞ്ഞതിനാൽ തറവാട് വീട് സുരേന്ദ്രനങ്കിളിന് ലഭിച്ചു….അന്ന് സ്വന്തമായി അംബാസ്സിഡർ കാർ ഉണ്ടായിരുന്ന ഭദ്രയുടെ അച്ഛന് അത് ടാക്സിയായി ഓടിക്കവേ ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്നു…….പിന്നീട് കുറച്ചു കാലം കഴിഞ്ഞ് സാമ്പത്തികമായി മെച്ചപ്പെട്ട ഭാനുമതി ആന്റിയുടെ വീട്ടുകാർ പലചരക്കു കട തുടങ്ങുവാൻ സുരേന്ദ്രനങ്കിളിനെ സാമ്പത്തികമായി ഒരുപാട് സഹായിച്ചു…….മാത്രമല്ല ദിനേഷേട്ടന്റെയും രേഷ്മയുടെയും വിദ്യാഭ്യാസചിലവുകൾ വഹിച്ചതും ദിനേശേട്ടനെ വിദേശത്തു ജോലി ശരിയാക്കിയതും ആന്റിയുടെ വീട്ടുകാരുടെ സ്വാധീനത്തിലായിരുന്നു…..സ്വന്തം വീട്ടുകാരുടെ പണത്തിന്റെ കൊഴുപ്പിൽ മതി മറന്ന ഭാനുമതി ആന്റിക്ക് സാധുവായ അങ്കിളിനെ പുച്ഛമായിരുന്നു…….ഭാര്യവീട്ടുകാരോടുള്ള കടപ്പാടിന്റെ പേരിൽ അവരോട് അങ്കിൾ കാണിച്ച അമിതമായ വിധേയത്വം മുതലെടുത്ത് ആന്റി ആ പാവത്തെ താറടിച്ചു കാണിക്കുവാൻ തുടങ്ങി പിന്നെയങ്ങോട്ട്…….ഈ സ്വാധീനം മുതലെടുത്താണ് ഭാര്യ ഉപേക്ഷിച്ചു പോയ തന്റെ ഇളയ സഹോദരൻ നടേശനു വേണ്ടി ആ സ്ത്രീ ഭദ്രയെ വിവാഹം ആലോചിച്ചത്….അന്ന് നാൽപ്പത്കാരനായ നടേശനു വേണ്ടി വിവാഹം ആലോചിക്കുമ്പോൾ പതിനെട്ടു വയസ്സേ ഉള്ളു ഭദ്രയ്ക്ക് …..അങ്കിളിന്റെയും ദിനേഷേട്ടന്റെയും ശക്തമായ എതിർപ്പ് കാരണമാണ് ആ വിവാഹം നടക്കാതെ പോയത്…..
വല്ല്യമ്മയുടെ വിദ്വേഷം കാരണം ഡിഗ്രി ചെയ്യാനുള്ള മോഹമെല്ലാം ഉള്ളിലൊതുക്കി ഇരിക്കവേ ആണ് സുഖമില്ലാത്ത അമ്മയെ പരിചരിക്കാനായി മീനാക്ഷി ഭദ്രയെ വടക്കാഞ്ചേരിയിലെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയത്……..വിദേശത്ത് ജോലി ചെയ്യുന്ന മീനാക്ഷിക്കും സഹോദരങ്ങൾക്കും അമ്മയോടൊപ്പം താമസിക്കാൻ സാധിക്കില്ലായിരുന്നു….ഭദ്രയുടെ അവസ്ഥയെന്തെന്നു നേരിട്ട് മനസ്സിലാക്കിയ ഒരു റിട്ടയേർഡ് സ്കൂൾ അധ്യാപിക കൂടിയായ മീനാക്ഷിയുടെ അമ്മ സുമംഗലാദേവി ,ഭദ്രയേ തുടർന്നു പഠിപ്പിക്കുവാൻ തീരുമാനിച്ചു…തന്റെ സ്വാധീനം ഉപയോഗിച്ച് വടക്കാഞ്ചേരി വ്യാസ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ അവർ ഭദ്രയ്ക്ക് ഡിഗ്രി അഡ്മിഷൻ