എന്നെ കണ്ണുരുട്ടി പേടിപ്പിക്കുവാണ്…….ഞാൻ ഗംഗയോട് ചിരിച്ചോണ്ട് സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടിട്ടുണ്ടാവും…..പോരാത്തതിന് കൈവീശി കാണിച്ചു കൊണ്ടുള്ള എന്റെ യാത്ര പറച്ചിലും….അന്നേരവും മുഖത്ത് നല്ല ഇളി ആയിരുന്നല്ലോ……എന്റെ ഭഗവതിക്ക് അതൊന്നും ഇഷ്ട്ടപ്പെട്ടിട്ടുണ്ടാവില്ല…….ഹ്മ്മ്…..ഇത് അത് തന്നെ സംഭവം…..അപ്പോഴാണ് കയ്യിലെ ഫോണിന്റെ ഡിസ്പ്ലേ ഓൺ ആക്കിയ നോക്കിയ ഞാൻ ശരിക്കും ഇളിഞ്ഞത്……ഭദ്രയുടെ മിസ്സ്ഡ് കാൾ……ഒന്നല്ല രണ്ടെണ്ണം……അതും ഒരു മിനിറ്റ് മുൻപ്……അമ്പലത്തിൽ കേറുമ്പോൾ ഫോൺ സൈലന്റിൽ ഇട്ടിരുന്നു….പുറത്തിറങ്ങിയപ്പോൾ അത് മാറ്റിയതുമില്ല……ഗംഗയോട് സംസാരിച്ചോണ്ട് നിന്ന സമയത്ത് ഭദ്ര വിളിച്ചതൊട്ടും അറിഞ്ഞുമില്ല……….ഹോ,,, സബാഷ്….ഇന്നെന്റെ തോളിലും നെഞ്ചിലും ഭദ്രകാളി മുപ്പത്തി രണ്ട് പല്ലിന്റെ സീല് പതിപ്പിക്കുമെന്നാ തോന്നുന്നേ…….തൃപ്തിയായി…….ഗംഗയെയും വീട്ടുകാരെയും കുറച്ചു മുൻപ് അമ്പലത്തിനകത്തു വച്ച് കണ്ടു എന്നല്ലേ പറഞ്ഞെ……..അപ്പോൾ പിന്നെ മിക്കവാറും പഴയ കാര്യങ്ങളെല്ലാം അമ്മയോ ഏട്ടത്തിയോ പറഞ്ഞ് ഭദ്ര അറിഞ്ഞിട്ടുണ്ടാകും……..’മുൻപ് വിവാഹം ആലോചിച്ച പെൺകുട്ടിയോട് ഭർത്താവ് കുറച്ചു നേരം ഫ്രീയായി സംസാരിച്ചു’ എന്ന് കരുതി ഭാര്യ പ്രശ്നമുണ്ടാക്കോ……ഇനി വല്ല അസൂയയോ കുശുമ്പോ……?? ഏയ് ഇല്ല….. പക്ഷെ ഭദ്ര എന്റെ കാര്യത്തിൽ കുറച്ചു പൊസ്സസ്സീവ് ആണ്…ആ ഒരു സ്ഥിതിക്ക്……..
“”എന്നാ മോനെ നിന്റെ കാര്യം പോക്കാ……നീ പെട്ട്…….നിനക്കിന്നു ശിവരാത്രിയായിരിക്കും……”’
“”ആരാടാ അത്……””
“”ഇത് ഞാനാടാ തെണ്ടി….. “”
“”ഹോ മറ്റവനായിരുന്നോ…എന്റെ മനസ്സ്…. കറക്റ്റ് സമയത്തു വന്നേക്കുവാണ് ആളെ പേടിപ്പിക്കാൻ…. ഒന്ന് പോടാ പന്നി….. എന്റെ ദേവി,,, കാത്തോളണേ.. എന്റെ പെണ്ണിനെ വെറുതെ ഭദ്രകാളിയാക്കല്ലേ……പ്ലീസ്…. “”
അമ്പലത്തിൽ നിന്ന് പോരും വരെയും ഭദ്ര പിന്നെ എന്നോടൊന്നും മിണ്ടിയില്ല….. ഞാൻ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ഗൗരവത്തോടെയുള്ള മൂളൽ മാത്രമായിരുന്നു മറുപടി……ഇവൾക്ക് ഇത്രയ്ക്ക് അങ്ങ് കെറുവിക്കാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ….. ഇനി ഇപ്പോൾ ഗംഗയുടെ കാര്യം അറിഞ്ഞതിന്റെയാണോ എന്തോ…. സത്യം പറഞ്ഞാൽ ഞാനതെല്ലാം മറന്ന് വരുകയായിരുന്നു….. പെട്ടന്ന് അവിചാരിതമായി ഗംഗയെ ഇവിടെ വച്ച് കാണുമെന്ന് ഒട്ടും പ്രതീഷിച്ചതുമില്ല….. ഒന്ന് സംസാരിച്ചു എന്ന് കരുതി അത് ഇത്രയും പ്രോബ്ലെം ആക്കണോ….. ഒരേത്തും പിടിയും കിട്ടുന്നില്ല ഭദ്രയുടെ മട്ട് കണ്ടിട്ട്….. അല്ലേലും ഈ പെൺപിള്ളേരുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് തിരിച്ചറിയാൻ നമ്മൾ എത്ര മെനക്കെട്ടിട്ടും കാര്യമില്ല…. അതിന് അവര് തന്നെ മനസ്സ് വയ്ക്കണം….. അമ്പലത്തിൽ നിന്നും പോരാൻ നേരം കീ ഏട്ടന്റെ കയ്യിൽ കൊടുത്ത് അവനോട് ഡ്രൈവ് ചെയ്തോളാൻ പറഞ്ഞ് ഞാൻ പുറകിലെ സീറ്റിൽ കയറി…. ഇങ്ങോട്ട് പോരാൻ നേരം ഞാനായിരുന്നു ഡ്രൈവ് ചെയ്തത്……ഭദ്ര ഇന്നോവയിലെ ഏറ്റവും പുറകിലെ സീറ്റിലാണ് കയറിയത്….. അത് കണ്ടതും ഞാൻ ചാടി കയറി അവളുടെ ഒപ്പം ഇരുന്നു….എന്റെ അന്നേരത്തെ വെപ്രാളവും ധൃതിയും ഏട്ടത്തി ശ്രദ്ധിച്ചിരുന്നു….പുള്ളിക്കാരിത്തി എന്നെ നോക്കി ഒരു ചിരി പാസ്സാക്കി.. ഞാൻ ആണേൽ അത് കാണാത്ത മട്ടിൽ പാവത്താനെ പോലെ ഇരുന്നു….. വണ്ടി മെയിൻ റോഡിലേക്ക് എന്റർ ചെയ്ത് പോയിക്കൊണ്ടിരുന്നു….. സമയം ഒമ്പതരയാകുന്നു….അച്ഛനും ഏട്ടനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്……ഏട്ടത്തി ദേവൂട്ടിയെ ഉറക്കുവാണ്…അമ്മയും ചെറുതായൊന്നു മയങ്ങി തുടങ്ങിയിരിക്കുന്നു….ഭദ്രയാണെൽ പുറംഇരുട്ടിലെ കാഴ്ചകളിൽ കണ്ണും നട്ടിരിപ്പാണ്….. അടുത്തൊരുത്തൻ ഇരുപ്പുണ്ടെന്ന യാതൊരു മൈൻഡും ഇല്ല…..ഏറ്റവും പുറകിലെ സീറ്റിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉള്ളൂ….വണ്ടിയിലെ ഇരുട്ടിൽ പുറകിലിരിക്കുന്ന ഞങ്ങളെ ആരും പെട്ടന്ന് ശ്രദ്ധിക്കാൻ സാധ്യത ഇല്ല….കിട്ടിയ അവസരം വിനിയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…. ഭദ്രയുടെ മനസ്സിൽ എന്താണന്ന് അറിഞ്ഞേ പറ്റു……ഞാൻ പതിയെ അവളുടെ വലതു കയ്യിൽ തൊട്ടു….അന്നേരം എന്നെയൊന്നു