ജാതകത്തിലെല്ലാം അകമഴിഞ്ഞ് വിശ്വസിക്കുന്ന അമ്മയ്ക്ക് എന്റെ ജീവിതം വച്ച് ഒരു പരീക്ഷണം നടത്താൻ നല്ല ഭയമുണ്ടായിരുന്നു…….ഗംഗയുടെ വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് അച്ഛനും ഏട്ടനുമെല്ലാം അമ്മയോട് കുറെ പറഞ്ഞു നോക്കിയെങ്കിലും അമ്മ വഴങ്ങിയില്ല…….പോരാത്തതിന് ഗംഗയുടെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ അമ്മയ്ക്ക് മുൻപരിചയമുണ്ടായിരുന്നു…….’ഗംഗയുടെ ജാതകദോഷം വീട്ടുകാർക്ക് നേരത്തെ അറിയാവുന്നതായിരുന്നു എന്നും അവർ അത് മറച്ചു വച്ച് കല്യാണം നടത്താനുള്ള ശ്രമത്തിലായിരുന്നു ആദ്യം’ എന്നുകൂടി ആ സ്ത്രീ പറഞ്ഞ് അറിഞ്ഞതോടെ അമ്മയ്ക്ക് ഗംഗയുടെ വീട്ടുകാരോട് അകൽച്ച തോന്നാൻ കാരണമായി……..എന്നാൽ അതിലൊന്നും സത്യമില്ലെന്ന് ഗംഗയുടെ വീട്ടുകാർ വാദിച്ചെങ്കിലും അമ്മ വിശ്വസിച്ചില്ല…… എന്റെ ബന്ധുക്കളിൽ ഭൂരിഭാഗവും അമ്മയുടെ നിലപാടിനെ ന്യായീകരിച്ചപ്പോൾ അച്ഛനും ചേട്ടനും നിസ്സഹായനായി………ഭക്തിയിലും ദൈവവിശ്വാസത്തിലും ഒട്ടും പുറകിൽ അല്ലാത്ത ഏട്ടത്തിയും അമ്മയെ അനുകൂലിച്ചു അന്ന്.. ജ്യോത്സ്യൻ അങ്ങനെയൊക്ക പറഞ്ഞിട്ടും വിവാഹം നടക്കാതെ പോയത് അമ്മയുടെ കടുംപിടുത്തവും വാശിയും കാരണമാണെന്ന് ഗംഗയുടെ വീട്ടുകാരും ആരോപിച്ചു…….ഗംഗയുടെ അമ്മ വിലാസിനിയാന്റിക്കായിരുന്നു കല്യാണം നടക്കാതെ പോയതിൽ ഏറ്റവും നീരസം……….എന്റെ മനസ്സിലുള്ളത് അറിയാവുന്ന ഗംഗ, അതിന്റെ പേരിൽ അപ്പോഴും എന്നെ മറ്റുള്ളവരുടെ മുന്നിൽ എന്നെ കുറ്റപ്പെടുത്തിയില്ലായിരുന്നു……എന്തിന് സ്വന്തം വീട്ടുകാരോട് പോലും അവൾ ഒന്നും പറഞ്ഞില്ല……അതെല്ലാമാണ് എന്നിൽ ഒരു കുറ്റബോധം ബാക്കിയാക്കുന്നത്……..ആ സംഭവത്തിന് ശേഷം അമ്മയും വിലാസിനിയാന്റിയും തമ്മിൽ നല്ല പിണക്കത്തിലായിരുന്നു…..പിന്നെ ഈയടുത്ത കാലത്താണ് അവർ തമ്മിൽ വീണ്ടും മിണ്ടിത്തുടങ്ങിയത്…….അതും അച്ഛന്റെയും വാസുദേവൻ അങ്കിൾന്റെയും ഇടപെടൽ കാരണം…..വിവാഹലോചന മുടങ്ങിയെങ്കിലും അവർ തമ്മിൽ പ്രശ്ങ്ങളൊന്നുമില്ലായിരുന്നു…..ഭാര്യമാർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം തങ്ങളുടെ സൗഹൃദത്തെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു……സത്യം പറഞ്ഞാൽ ആ അവസരത്തിൽ അവർ കാണിച്ച പക്വതയാണ് ഈ പ്രശ്നം ഗുരുതരമാകാതെ ഇരിക്കാൻ കാരണമായത്…..എന്റെ വിവാഹവിരുന്നിന് വരാൻ വേണ്ടി അച്ഛനും അമ്മയും ഒരുമിച്ചു പോയാണ് അങ്കിളിനെയും ആന്റിയും ക്ഷണിച്ചത്…..പരിഭവം മറന്ന് ആന്റി അങ്കിളിനോടൊപ്പം വരികയും ചെയ്തു…….എല്ലാം പഴയത് പോലെയായെന്ന് കരുതാമെങ്കിലും അമ്മയും വിലാസിനിയാന്റിയും തമ്മിലുള്ള പിണക്കം പൂർണമായും മാറിയോ എന്ന് എനിക്ക് സംശയമുണ്ട്…….എല്ലാം പതിയെ ശരിയാകുമെന്ന് വിശ്വസിക്കുന്നു….ഗംഗയ്ക്ക് എന്നോടുള്ള പിണക്കവും……
പെട്ടന്ന് അങ്ങോട്ട് വന്ന അച്ഛന്റെയും ഏട്ടന്റെയും കൂടെ വാസുദേവൻ അങ്കിളും ഉണ്ടായിരുന്നു…..അങ്കിൾ എന്നോട് വിശേഷങ്ങൾ തിരക്കി……അമ്മയെയും ഏട്ടത്തിയെയും ഭദ്രയെയും കുറച്ചു മുൻപ് അമ്പലത്തിനകത്തു വച്ചു കണ്ടുവെന്നും തമ്മിൽ സംസാരിച്ചുവെന്നും അവർ പറഞ്ഞു….. അങ്കിളും ആന്റിയും അച്ചനോടും ഏട്ടനോടും കുറച്ചു മാറി നിന്ന് സംസാരിക്കവേ ഞാൻ അരികിൽ നിന്നിരുന്ന ഗംഗയോടും ഓരോ വിശേഷങ്ങൾ തിരക്കി…….അവളും എന്നോട് ഓരോന്നൊക്കെ ചോദിച്ചു……..ഗംഗ കോട്ടയത്തേക്ക് ട്രാൻസ്ഫർ വാങ്ങി പോയതിനു ശേഷം ആദ്യമായിട്ടാണ് ഞങ്ങൾ തമ്മിൽ കാണുന്നത്….. ജോലിയെപ്പറ്റിയും ഭദ്രയെപ്പറ്റിയുമെല്ലാം ആ ഹ്രസ്വനേരത്തെ സംഭാഷണത്തിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു……. നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടലായതുകൊണ്ടാകാം ഗംഗ പഴയതെല്ലാം മറന്ന് വളരെ കംഫര്ട്ടബിളായി ആണ് എന്നോട് സംസാരിച്ചത്…..അത് എന്നെ സന്തോഷിപ്പിക്കാതിരുന്നില്ല……..അൽപ്പനേരം കഴിഞ്ഞപ്പോൾ ഗംഗയും അങ്കിളും ആന്റിയും വീട്ടിലേക്ക് മടങ്ങി……….പോകാൻ നേരം എന്നോട് യാത്ര പറഞ്ഞ ഗംഗയെ നോക്കി ചിരിച്ചു കൈ വീശി കാണിച്ചിട്ട് മുഖം തിരിച്ച ഞാൻ ആ കാഴ്ച കണ്ട് ധൃതംഗപുളങ്കിതനായി നിന്ന്…………ദോ എന്റെ പെണ്ണ് എന്നെത്തന്നെ നോക്കി കൊണ്ട് ഇരിക്കുന്ന്……..ഒരുമാതിരി വല്ലാത്ത ദഹിപ്പിക്കുന്ന നോട്ടം……ഞാൻ ചിരിച്ചെങ്കിലും ആ മുഖത്തെ ഗൗരവം വിട്ടൊഴിയുന്നില്ല….. ഉണ്ടക്കണ്ണി