“”അത് ശരി,, അപ്പൊ എല്ലാം അവസാനിപ്പിക്കാൻ വന്നതാണോ നീ…. “”
“”ഹാ.. അതെന്ന് കൂട്ടിക്കോ നീ…ചിലതെല്ലാം അവസാനിപ്പിക്കാനും വേറെ ചിലത് തുടങ്ങാനും… പറഞ്ഞില്ലേ നിന്റെ ഭദ്ര ഇത് വരെയും എന്നെക്കുറിച്ച്…..ആദ്യമേ ഞാൻ മോഹിച്ച പെണ്ണാണവൾ…. അറിയാലോ നിനക്കെന്നെ,, മോഹിച്ചതെല്ലാം നേടിയാ റോഷന് ശീലം…. ഇവളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും….. “’’
“”ഡാ……””
കലി പൂണ്ട ഞാൻ അവന്റെ നേരെ അലറി…..
“”നീ വെറുതെ ചൂടായിട്ട് കാര്യമൊന്നുമില്ല…. ഞാൻ പറഞ്ഞല്ലോ…. അവളെയെനിക്ക് വിട്ട് തന്നേക്ക്….. എന്നന്നേക്കുമായിട്ടൊന്നും വേണ്ടാ…. എന്റെ കൊതി തീരുന്ന വരെയേങ്കിലും…. കുറച്ചു ദിവസത്തേക്ക്….. ഇനി ഇപ്പൊ നീയായിട്ട് അവളെ എന്റെയൊപ്പം പറഞ്ഞയക്കുവാണെങ്കിൽ അത്രയും നല്ലത്…. ദേ അങ്ങനെയാണേൽ നമ്മൾ തമ്മിലുള്ള എല്ലാ പ്രശ്നവും ഇപ്പൊ ഇവിടെ വച്ച് തീരും….. എന്താ സമ്മതമാണോ…. പറഞ്ഞയ്ക്കുമോ നിന്റെ പെണ്ണിനെ എന്റെയൊപ്പം……”””
“”ആാാാഹ്……….. ഊഹ്ഹ്………. “””
പൊടുന്നനെ കോരിച്ചൊരിയുന്ന മഴയിൽ റോഷന്റെ നിലവിളി മുഴങ്ങി കേട്ടു….വലതു കാല് ഉയർത്തി അവന്റെ ഇരു കാലിനിടയിലേക്കും ഞാൻ ആഞ്ഞു തൊഴിച്ചിരുന്നു അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും…ജനനേന്ദ്രിയം നോക്കിയുള്ള എന്റെ കനത്ത പ്രഹരത്താൽ കുനിഞ്ഞു പോയ റോഷൻ മുട്ട് കാലിൽ കുത്തി ഇരുന്നു പോയ നിമിഷം അവന്റെ നെഞ്ചിലേക്ക് ഞാൻ ആഞ്ഞു ചവിട്ടി…… പിന്നിലേക്ക് മലർന്നടിച്ചു വീണ റോഷൻ റോഡിൽ കിടന്ന് വേദന സഹിക്കാനാവാതെ മുരണ്ടു……റോഷൻ വീണതും അവന്റെ ആൾക്കാർ എന്റെ നേരെ പാഞ്ഞു വന്നു….. അത് കണ്ട് ഭയന്ന ഭദ്ര ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങാൻ നോക്കിയെങ്കിലും ഞാനവളെ കയ്യുയർത്തി തടഞ്ഞു……എന്റെ നേരെ മുഷ്ടി ചുരുട്ടി വീശിയ ആദ്യത്തെ ആളിൽ നിന്നും വെട്ടിയൊഴിഞ്ഞു മാറിക്കൊണ്ട് പുറകിലൂടെ വന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ അവനെ വീഴ്ത്തി…മൂന്നാമത് വന്നവന്റെ പഞ്ച് ഇടതു കൈ കൊണ്ട് ബ്ലോക്ക് ചെയ്ത ഞാൻ അവന്റെ അടിവയറു നോക്കി കൊണ്ട് മുഷ്ടി ചുരുട്ടി ഇടിച്ചു….ഇടിയുടെ അഘാതത്താൽ കുനിഞ്ഞു പോയ അയാളുടെ തലയുടെ സൈഡിലേക് കാൽ മടക്കി കിക്ക് ചെയ്തതോടെ അയാൾ നിലംപരിശായി….ഈ സമയം ഒരുത്തൻ എന്നെ പുറകിൽ നിന്നും കഴുത്തിൽ ലോക്ക് ചെയ്ത് നിർത്തിയപ്പോൾ നാലാമത്തെയാൾ എന്റെ നെഞ്ചിലേക്ക് നല്ല കനത്തിൽ രണ്ടു തവണ പഞ്ച് ചെയ്തു….എന്നിട്ടവൻ എന്നെ ചവിട്ടിയതോടെ പിന്നിലേക്ക് മലച്ചു പോയ ഞാൻ പെട്ടന്ന് തന്നെ ബാലൻസ് വീണ്ടെടുത്ത് എന്റെ കഴുത്തിൽ ലോക്ക് ഇട്ടവന്റെ കൈയ്യിൽ മുറുകെ പിടിച്ച് ഇടതു കാൽ നിലത്തൂന്നി കൊണ്ട് വലതു കാൽ ചുഴറ്റി മുന്നിൽ നിന്നവനെ അവന്റെ തലയ്ക്കൊപ്പം ഉയർന്ന് ചാടി തൊഴിച്ചു വീഴ്ത്തി…..കഴുത്തിൽ ലോക്ക് ചെയ്തവന്റെ കോളറിൽ പിടിച്ച് കൊണ്ട് ഞാൻ അവനെ എന്റെ തോളിൽ താങ്ങി മലർത്തിയടിച്ചതും പെട്ടന്ന് നില തെറ്റി വീഴാൻ പോയ എന്നെ അപ്പോഴെക്കും പുറകിൽ നിന്നും ഒരാൾ നിഷ്പ്രയാസം ചവിട്ടി വീഴ്ത്തിയിരുന്നു….റോഷനായിരുന്നു അത്….. ഞാൻ വീഴുന്നത് കണ്ടതും കാറിൽ നിന്നും ഇറങ്ങി എന്റെ അരികിലേക്ക് ഓടി വന്ന ഭദ്രയെ റോഷൻ തടഞ്ഞു നിർത്തി…കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്ന റോഷന്റെ കൈകൾ വിടുവിക്കാൻ വേണ്ടി അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും റോഷൻ അവളെ വിട്ടില്ല….എന്നാൽ നേരത്തെ എന്റെ പ്രഹരം നൽകിയ വേദനയിൽ റോഷനെ അപ്പോഴും മുരളുന്നുണ്ടായിരുന്നു……നിലത്ത് വീണു കിടന്നിരുന്ന എന്നെ അവന്റെ ആൾക്കാരിൽ രണ്ട് പേർ പിടിച്ചു എഴുന്നേൽപ്പിച്ചു തടഞ്ഞു നിർത്തി…..മഴയുടെ കാഠിന്യം പതിയെ കുറഞ്ഞിരുന്നു……