“”ടീ അമ്മു…എന്തിനാ ഇപ്പൊ നീ കരയണെ…. ഞാൻ അത് ചുമ്മാ പറഞ്ഞതല്ലേ…. അന്ന് എനിക്കൊരുപാട് സങ്കടം തോന്നിയിരുന്നു….. നീ ഒന്നും മിണ്ടാതെ പോയതും പിന്നെ സുദേവനുമായുള്ള നിന്റെ കല്യാണം ഉറപ്പിച്ചതുമെല്ലാം അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു പോയി…. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന ഈ തങ്കക്കുടത്തിനെ ഒടുക്കം ദൈവം സ്വന്തമാക്കി തന്നപ്പോൾ ഞാൻ എന്തോരം സന്തോഷിച്ചു എന്നറിയോ…പക്ഷെ അവിടെയും ദൈവം എന്നെ കുറച്ചു കൂടി പരീക്ഷിച്ചു….നിന്നെയെനിക്ക് നഷ്ട്ടമാകുമോ എന്ന് പോലും ഞാൻ ഭയന്നു….. അവസാനം എല്ലാ തടസ്സങ്ങളും മാറി നീ എന്റേതായന്ന് വിശ്വസിക്കാൻ പോലും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല….. “”
“എനിക്കറിയാം ഏട്ടാ.. ഏട്ടത്തി എന്നോട് എല്ലാം പറഞ്ഞു…. വൈഗേച്ചിയുടെ പെട്ടന്നുള്ള മരണവും എന്റെ കല്യാണവാർത്തയും ഏട്ടനെ ഒരുപാട് വിഷമിപ്പിച്ചുവെന്ന്….. ഞാൻ പറഞ്ഞില്ലേ…. അന്ന് അനന്തേട്ടൻ പെട്ടന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് ആകെ പേടിയും ടെൻഷനുമൊക്കെ തോന്നി.. അതാ ഞാൻ ഒന്നും മിണ്ടാതെ പോയെ….പിന്നെ വല്ല്യമ്മ…വല്ല്യമ്മയിതൊക്കെ അറിഞ്ഞാൽ പ്രശ്നമാകുമൊന്നും ഞാൻ പേടിച്ചിരുന്നു…. വല്ല്യമ്മയെ എനിക്ക് പേടിയാ ഏട്ടാ…. ഏട്ടനറിയോ എനിക്ക് ആദ്യമായി മെൻസസ് ആയ ദിവസം ഞാൻ എന്തോരം കഷ്ട്ടപ്പെട്ടന്ന്…. അന്ന് വീട്ടിൽ ഞാനും വല്ല്യമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു…. എന്ത് ചെയ്യണമെന്ന അറിയാതെ ഞാൻ വേദനിച്ചു കരഞ്ഞു…. എന്നെ കുറെ ചീത്ത പറഞ്ഞതല്ലാതെ ഒരു മനുഷ്യജീവി എന്ന പരിഗണന പോലും അവർ എനിക്ക് തന്നില്ല…ഒടുക്കം എന്റെ കരച്ചിൽ കേട്ട് ഓടിവന്ന അടുത്ത വീട്ടിലെ നിർമ്മലേച്ചിയാണ് അന്ന് എനിക്ക് എല്ലാം ചെയ്ത് തന്നത്….എന്നെ സഹായിക്കാൻ വന്നതിന്റെ പേരിൽ ആ പാവത്തിനെയും വല്ല്യമ്മ കുറെ വഴക്ക് പറഞ്ഞു….എന്നിട്ടും എന്റെ അവസ്ഥയോർത്ത് മാത്രമാ അന്ന് ചേച്ചി എനിക്ക് കൂട്ടിരുന്നത്….നിർമ്മലേച്ചിയാണ് എനിക്ക് പീരിയഡ്സിനെപ്പറ്റിയും അപ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയുമെല്ലാം എനിക്ക് പറഞ്ഞു തന്നേ……മുൻപ് രേഷ്മേച്ചിക്ക് എല്ലാമാസവും മുടങ്ങാതെ വരുന്ന വയറുവേദനയെന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായതും അപ്പോഴാ….””
എന്റെ കൈകുമ്പിളിൽ കവിൾത്തലം ചേർത്ത് വിങ്ങിപ്പൊട്ടുന്ന ഭദ്രയെ ഞാൻ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…..
“”സാരമില്ലടാ…ഇനി അതൊന്നും ഓർക്കണ്ടട്ടോ…. അതെല്ലാം കഴിഞ്ഞു പോയില്ലേ….. എന്നാലും നിന്റെ വല്ല്യമ്മയുടെ ഇപ്പോഴത്തെ നിന്നോടുള്ള സ്നേഹപ്രകടനം കണ്ടാൽ ഈ പറഞ്ഞതൊന്നും ആരും വിശ്വസിക്കില്ല…. “”
ഒരു ചെറുചിരിയോടെ അതും പറഞ്ഞ് ഞാൻ എന്റെ പെണ്ണിന്റെ കവിളിണയിൽ നുള്ളിയപ്പോൾ കണ്ണ് തുടച്ചു കൊണ്ട് അവൾ എന്നെ വിട്ട് നേരെയിരുന്നു….
“”ഹ്മ്മ്,, ഇനി എന്നെ ഉപദ്രവിക്കാൻ വന്നാലേ അവര് വിവരം അറിയും…അത് വല്ല്യമ്മയ്ക്കും നന്നായിട്ടറിയാം…. എനിക്ക് ഇപ്പൊ ചോദിക്കാനും പറയാനുമേ എന്റെ ഭർത്താവ് ഉണ്ട്…. “”
കഴുത്തിൽ കിടന്നിരുന്ന താലിയിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണിറുക്കി അത് പറയുമ്പോൾ എന്റെ പെണ്ണിന്റെ നീർമിഴിപീലികളിൽ തെളിഞ്ഞ തിളക്കം അവളുടെ അരുണശോഭയാർന്ന വദനത്തിനു മാറ്റ് കൂട്ടി….
“””ഓഹോ അങ്ങനെയാണോ…എന്നാൽ എന്റെ ഭാര്യ ഇങ്ങോട്ട് വന്നേ…. ഇനിയും വിട്ടാലെ ഇന്ന് രാത്രി മുഴുവൻ ഇരുന്നു സങ്കടം പറഞ്ഞു കരഞ്ഞ് എന്റെ പെണ്ണ് വല്ല അസുഖവും വരുത്തി വയ്ക്കും…. അതോണ്ട് തല്ക്കാലം ഇപ്പൊ നമുക്ക് ഉറങ്ങാം….. “”
നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്റെ കരവലയത്തിനുള്ളിലേക്ക് പടർന്നു കയറിയ ഭദ്രയെയും കൊണ്ട് കെട്ടിമറഞ്ഞു ഞാൻ ബെഡിൽ നീണ്ടു നിവർന്നു കിടന്നു… നെഞ്ചിൽ മുഖമമർത്തി