പുറംകഴുത്തിലും മുടിയിഴകളിലും മുറുകെ പുണർന്നുവെങ്കിലും പതിയെ അവ നേർത്ത തലോടലുകളായി പരിണമിച്ചു….. ആദ്യം കീഴ്ച്ചുണ്ടും പതിയെ മേൽചുണ്ടും നുകർന്നെടുത്തു കൊണ്ട് ഞാൻ എന്റെ പെണ്ണിന്റെ വായിലെ തേൻകണങ്ങളുടെ രുചി ആസ്വദിച്ചു കൊണ്ടിരുന്നു…..എന്റെ ബലിഷ്ടമായ കരങ്ങൾ എപ്പോഴോ അവളുടെ ഇടുപ്പിൽ അമർന്നതും അവളിൽ നിന്നും ഉയർന്നു കേട്ട നേർത്ത ഒരു ഞെരക്കമാണ് എന്നെ ഉണർത്തിയത്…..നാണത്താൽ ചുവന്നു തുടുത്ത കവിളിണകൾ ഉള്ള പെണ്ണിന്റെ വദനം ചെന്താമര ശോഭയോടെ വിടർന്നു നിൽക്കവേ എന്റെ പ്രണയാർദ്രമായ നോട്ടം നേരിടാനാകാതെ അവൾ തല താഴ്ത്തിയിരുന്നു……ഇരു കൈകുമ്പിളിലും കോരിയെടുത്തു ഞാൻ എന്റെ നേരെ ഉയർത്തിയതും ആ അനുപമവദനം എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി കൊണ്ട് അവൾ എന്നെ പുണർന്നു…..കുറച്ചു നേരം അങ്ങനെയിരിക്കാൻ അവളെ അനുവദിച്ച ഞാൻ ആ നീളൻ മുടിയിഴകളിൽ തഴുകി കൊണ്ട് പുറംവടിവിൽ കൈത്തലമോടിച്ചു……..
“”അനന്തേട്ടാ….. “”
“”ഹ്മ്മ്……. “”
“”ഏട്ടാ………””
“”എന്താടി പെണ്ണേ…. “”
എന്റെ സ്വരം കനത്തതും ചിണുങ്ങി കൊണ്ട് എന്നിൽ നിന്നും മുഖമടർത്തിയ ഭദ്രയുടെ തുടുത്ത കവിളിണകളിൽ ചുംബിച്ചു കൊണ്ട് വാൽത്സല്യത്തോടെ ഞാൻ പിന്നെയും ചോദിച്ചു……
“”എന്തേ……. “”
“”അന്ന് ഏട്ടൻ എന്നോട് ഇഷ്ട്ടാണ്ന്ന് പറഞ്ഞ ദിവസം ഞാൻ ഒന്നും മിണ്ടാതെ പോയപ്പോൾ ഏട്ടന് ഒരുപാട് സങ്കടായില്ലേ….. “”
“”ആരു പറഞ്ഞു…എനിക്ക് സങ്കടമൊന്നും ഉണ്ടായിരുന്നില്ല…””
എന്റെ കരവലയത്തിനുള്ളിൽ കിടന്നു കൊണ്ട് എന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്ന ഭദ്രയ്ക്ക് മുഖം കൊടുക്കാതെ കപടഗൗരവത്തോടെ ഞാൻ പറഞ്ഞു……
“”ഹ്ഹ്ഹാ…………………. “”
“ടീ വിടെടി….. വിട് പൊന്നെ…അമ്മുസേ എനിക്ക് വേദനിക്കുണ്…. വിട്.. പ്ലീസ്…..””
ഞൊടിയിടയിൽ എന്റെ ഇടത് കൈമുട്ടിനു മുകളിൽ ആഴ്ന്ന അവളുടെ പല്ലുകൾ മാംസപേശികളെ കശക്കിയെടുത്തു…..
“”ഡീ പട്ടിക്കുട്ടി…നീയിത് എന്ത് കടിയാടി കടിച്ചത്…എന്തൊരു നീറ്റലാ….. “””
എന്നിൽ നിന്നും അടർന്നു മാറി ചുണ്ടിൽ പറ്റിയിരുന്ന ഉമിനീർക്കണങ്ങൾ തുടച്ചു മാറ്റി ബെഡിൽ മുട്ട് കുത്തി ഇരിക്കുന്ന ഭദ്രയെ നോക്കി കൊണ്ട് അവൾ കടിച്ച ഭാഗത്തു ഞാൻ മെല്ലെ തടവി…..
“”എന്തിനാ ഏട്ടൻ എന്നോട് ഇപ്പൊ കള്ളം പറഞ്ഞെ…. കള്ളം പറയണ സ്വഭാവം എനിക്ക് തീരെ ഇഷ്ട്ടല്ലാട്ടോ…. കുറച്ചീസായി ഞാനിത് തരണമെന്ന് വിചാരിക്കുന്നു…ഇപ്പോഴാ പറ്റിയത് …. “”
ചുണ്ട് വക്രിച്ചു കൊണ്ട് എന്റെ പെണ്ണ് സ്വൽപ്പം കലിപ്പിൽ പറഞ്ഞു…….
“”സോറി അമ്മു…അത് ഞാൻ പിന്നെ…ചുമ്മാ പറഞ്ഞതാ…. “”
നിമിഷനേരത്തിനുള്ളിൽ അമ്മുക്കുട്ടിയിൽ നിന്നും ഭദ്രകാളിയിലേക്കുള്ള പെണ്ണിന്റെ പരിണാമം കണ്ട് ഞാനൊന്ന് പതറി……എന്നാൽ ഞൊടിയിടയിൽ തന്നെ എന്റെ പഴയ അമ്മുക്കുട്ടിയായി അവൾ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു കൊണ്ട് നേരത്തെ കടിച്ച ഭാഗത്തു നിർത്താതെ ചുംബിച്ചു…..
“”ഏട്ടൻ എന്നോട് ഒരിക്കലും കള്ളം പറയരുത്ട്ടോ…. എനിക്കത് സഹിക്കില്ല…നിക്ക് തീരെ ഇഷ്ടല്ലാത്ത സ്വഭാവാ അത്.. ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിപ്പെണ്ണായതു കൊണ്ടാ ഞാൻ ഈ പറയണേ..…മനസ്സിൽ എന്തുണ്ടെങ്കിലും അനന്തേട്ടൻ എന്നോട് പറഞ്ഞോളൂ….. അനന്തേട്ടന് അതിനുള്ള എല്ലാ അവകാശവും അധികാരവും ഉണ്ട്…. ഈ ഭൂമിയിൽ ഇപ്പൊൾ എനിക്ക് സ്വന്തമെന്ന് പറയാൻ വേറെ ആരാ ഉള്ളേ,,,എന്റെ ഏട്ടനല്ലാതെ….. “’”
കയ്യിൽ കടിച്ച മുറിപ്പാടിൽ എന്റെ പെണ്ണിന്റെ കണ്ണീരിന്റെ നനവറിഞ്ഞതും ഞാൻ അവളെ പിടിച്ചു നേരെ ഇരുത്തി…..