ആകർഷണം തലോടൽ ചുംബനം [ആൽബി]

Posted by

ഒന്നല്ല.

നിങ്ങൾ സംസാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങളുടെ ചങ്ങാതിമാരോട് നിങ്ങൾക്ക് ഒരു വൈകാരിക ആകർഷണം തോന്നാം.
നിങ്ങളുടെ കുടുംബത്തോട് ഒരു വൈകാരിക ആകർഷണം അനുഭവപ്പെടാം.വ്യത്യസ്തമായ തലങ്ങളിൽ നിങ്ങൾക്കാരോടും വൈകാരികമായ ആകർഷണം അനുഭവിക്കാൻ കഴിയും എന്നത് വസ്തുതയാണ്.

ഇത്തരത്തിലുള്ള ആകർഷണം വളരെ പ്രധാനമാകുന്നതിന് കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും ബാധിക്കുന്നു എന്നുള്ളതിനാലാണ്.

നിങ്ങൾ മനസ്സ് തുറക്കാതെ, തോന്നുന്ന എല്ലാ കാര്യങ്ങളും ഉള്ളിൽ തന്നെയൊതുക്കുമ്പോൾ നിങ്ങൾ അസന്തുഷ്ടമായ ജീവിതം നയിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്.

സന്തോഷകരമായ ഒരു ജീവിതം നയിക്കണമെങ്കിൽ നിങ്ങളുടെ വൈകാരികത പങ്കിടാൻ നിങ്ങൾക്ക് ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കേണ്ടതുമാണ്.

5)എസ്തെറ്റിക് അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::::::

ആകർഷണങ്ങളിൽ വളരെ
പ്രധാനപ്പെട്ട ഒന്നാണ് സൗന്ദര്യത്തോട് ആകർഷണം
തോന്നുക എന്നത്.സൗന്ദര്യാത്മക ആകർഷണം പലപ്പോഴും ലൈംഗിക ആകർഷണവുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്.

അത് തെറ്റാണ്, കാരണം നിങ്ങൾ ആരെയെങ്കിലും കാണുമ്പോഴാണ് സൗന്ദര്യാത്മക ആകർഷണം സംഭവിക്കുന്നത്. ആ വ്യക്തിയുടെ സൗന്ദര്യത്തിൽ നിങ്ങൾ ആകർഷിക്കപ്പെടുന്നു എങ്കിലും നിങ്ങൾക്ക് അവരെ തൊടാനോ ലൈംഗിക രീതിയിൽ സ്പർശിക്കാനോ തോന്നണമെന്ന് നിർബന്ധമില്ല.

ഒരു വ്യക്തിയെ കാണുമ്പോൾ,
അല്ലെങ്കിൽ ഒരു സെലിബ്രേറ്റി, എന്തിനധികം
പ്രകൃതിയൊരുക്കിയിട്ടുള്ള വിസ്മയങ്ങൾ കാണുമ്പോഴും നിങ്ങൾ സൗന്ദര്യാത്മകമായി ആകർഷിക്കപ്പെടാം.

വ്യക്തമായി പറഞ്ഞാൽ, സൗന്ദര്യാത്മക ആകർഷണം അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് ലൈംഗികമോ ശാരീരികമോ ആയ ആകർഷണം അനുഭവപ്പെടാം,പക്ഷേ അവ ബന്ധപ്പെട്ടിരിക്കണമെന്നുമില്ല.

6)ഇന്റെലെച്വൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::::::::

ഇത് വൈകാരിക ആകർഷണവുമായി വളരെ അടുത്താണെങ്കിലും,ബൗദ്ധിക ആകർഷണത്തിന് തനതായ ഒരു ശാഖ തന്നെയുണ്ട്

ആരുടെയെങ്കിലും ബുദ്ധിയിൽ ആകർഷിക്കപ്പെടുന്നത് ആകർഷണങ്ങളിൽ തന്നെ അതുല്യമായ ഒന്നാണ്.

ചില വ്യക്തികൾ മറ്റുള്ളവരിലെ കഴിവുകൾ വളരെ പെട്ടന്ന് കണ്ടെത്തും.

മറ്റുചിലർക്ക് ആരുടെയെങ്കിലും സിദ്ധാന്തങ്ങൾ കേൾക്കുന്നതും മറ്റേതൊരു സവിശേഷതയേക്കാളും പ്രാധാന്യമർഹിക്കുന്നതായി തോന്നുന്നത് ആ ചിന്താധാരയെ നിരീക്ഷിക്കുന്നതുമാണ്.
അതവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാവാം.

Leave a Reply

Your email address will not be published. Required fields are marked *