ആകർഷണം,തലോടൽ,ചുംബനം
Aakarshanam Thalodal Chumbanam | Author : Alby
കൂട്ടുകാരുടെ ശ്രദ്ധക്ക്.ഇതിൽ
വികാരം കൊള്ളിക്കുന്ന ഒന്നും തന്നെയില്ല.മാത്രവുമല്ല ഇതൊരു കഥയുമല്ല.ഞാൻ വായിച്ചതും അറിഞ്ഞതും പങ്കുവക്കുന്നു എന്നുമാത്രം.
അതുകൊണ്ട് താത്പര്യമില്ലാത്തവർ നിങ്ങളുടെ
അഭിരുചിക്കിണങ്ങുന്ന കഥകൾ തിരയുക എന്ന് മാത്രം ഞാൻ പറയാനാഗ്രഹിക്കുന്നു.
ആകർഷണം
==============
“…..ആകർഷണം…..”
നമ്മൾ പലപ്പോഴും അറിയാതെ
ആകർഷിക്കപ്പെടാറുണ്ട്.
അതൊരു വസ്തുവാകാം ഒരു വ്യക്തിയാവാം മറ്റുചിലപ്പോൾ പ്രകൃതിയിലെ
അത്ഭുതങ്ങളിലെക്കുമാവാം.
ആകർഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ
വ്യത്യസ്തമായ
ആകർഷണങ്ങളെക്കുറിച്ച്,
അതിന്റെ ഭവങ്ങളെക്കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
എന്തുകൊണ്ട് ആകർഷിക്കപ്പെടുന്നു എന്നറിയാൻ ശ്രമിച്ചിട്ടുണ്ടോ?
“……ഇല്ല……”എന്നാവും ഭൂരിപക്ഷം ഉത്തരവും.ആകർഷണം മാനസ്സികമൊ ശാരീരികമോ
ലൈംഗികതയുമായി ബന്ധമുള്ളതോ ആകാം.എങ്കിലും എല്ലാവരും കേൾക്കുന്ന ഏറ്റവും സാധാരണമായ ഒരു കാര്യമാണ്
ആകർഷിക്കപ്പെടുക എന്നുള്ളത്.
നിങ്ങളുടെ ശാരീരികമായ ഒരു ആഗ്രഹം,ഒരാളോട് ഒന്ന് സംസാരിക്കുവാനുള്ള,ഒന്ന് സ്പർശിക്കുവാനുള്ള ആഗ്രഹം,
ചില കാര്യങ്ങൾ തുറന്നു സമ്മതിക്കുവാനുള്ള മനുഷ്യന്റെ മടി,തുറന്നുപറയുവാനുള്ള വിമുഖത,അത് നിങ്ങളുടെ ചെറിയ ആഗ്രഹം പോലും മുളയിലേ നുള്ളിക്കളയുന്നു.
ഒരുവന്റെ വികാരങ്ങളെക്കുറിച്ച്
മറ്റുള്ളവരുടെ മുന്നിൽ