:::::::::::::::::::::::::::::::::::::::::::::::::
അടുത്ത പരിചയം അല്ലെങ്കിൽ അടുപ്പം
കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ സൂചിപ്പിക്കുന്നു.
18)റെസ്റ്റിങ് ഹെഡ് ഓർ ഫേസ് ഓൺ ഷോൾഡർ
::::::::::::::::::::::::::::::::::::::::::::::::::::::::::::
അടുത്ത പരിചയത്തെയാണ് ഇതിൽ കാണാൻ കഴിയുക.
കൂടുതൽ അടുക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കാൻ ഈ രീതിയിലൂടെ സാധിക്കും.കൂടാതെ വാത്സല്യത്തെയും സൂചിപ്പിക്കുന്നു
19)റബ്ബിങ് ഇന്നർ തൈ
:::::::::::::::::::::::::::::::::::::::::::::
ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം. അടുപ്പത്തിനായുള്ള അഭ്യർത്ഥന, ശാരീരിക ഉത്തേജനത്തിന്റെ ക്രമത്തെയൊക്കെ ഈ പ്രവൃത്തി സൂചിപ്പിക്കുന്നു.ഒപ്പം ഒരു മനസ്സുഖം ലഭിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്.
20)ഹോൾഡിങ് വൺസ് ഹാൻഡ്
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::
അടുത്ത ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെ,
ഉപദേശങ്ങളും നിർദ്ദേശങ്ങളും സുരക്ഷിതത്വവും,
ലഭിക്കേണ്ടതിന്റെ ആവശ്യകത
എന്നിവയെ സൂചിപ്പിക്കുന്ന രീതി.
ഒരു സുഹൃദ്‌ബന്ധം അല്ലെങ്കിൽ ഉടമ്പടി ഊട്ടിയുറപ്പിക്കുന്നതിന്റെ
അടയാളം.പുതിയൊരു കൂട്ടുകെട്ട്
ഉണ്ടാക്കുന്നതിനുള്ള അപേക്ഷ
എന്നിവയും ഇതിലൂടെ അർത്ഥമാക്കാം.
ലെറ്റ് മി കൺക്ലൂഡ്
::::::::::::::::::::::::::::::::::::::
ചുരുക്കിപ്പറഞ്ഞാൽ പൊതുവെ കണ്ടുവരുന്ന
സ്‌പർശനങ്ങളുടെ ഏറ്റവും അടിസ്ഥാനപരവും വ്യക്തവുമായ ഉദ്ദേശ്യങ്ങൾ മാത്രമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.
ആയതിനാൽ ഓരോതവണ
സ്പർശിക്കുമ്പോഴും സ്വയം അറിഞ്ഞിരിക്കുക എന്ന് മാത്രമേ ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളൂ.
💞💞💞💞💞
ചുംബനം
=================
ചുംബനം-അതെ! ചുംബനം ആളുകൾക്കിടയിൽ വിശദീകരിക്കാനാകാത്ത സന്തോഷം അതുളവാക്കുന്നുണ്ട്.
അവർ പരസ്പരം അവരുടെ വാത്സല്യം ആശയവിനിമയം നടത്താൻ ഒരു മാധ്യമമായി ചുംബനത്തെ ഉപയോഗിക്കുന്നു.
വാസ്തവത്തിൽ,ഒരു മോശം ചുംബനം പോലെ മറ്റൊന്നുമില്ല. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഓരോ ചുംബനവും നല്ലതാണ്.
എന്നിരുന്നാലും, ചുംബനങ്ങൾ വ്യത്യസ്ത വികാരങ്ങളെയും വിചാരങ്ങളെയും ഉളവാക്കുന്നു.
ഒറ്റുകൊടുക്കാൻ പോലും ചുംബനത്തെ ഉപയോഗിച്ചതായി നമുക്ക് വായിക്കാൻ കഴിയും.