ബാഹ്യശക്തികളെക്കുറിച്ചുള്ള ഭയം,തുടരാനുള്ള അഭ്യർത്ഥന, അല്ലെങ്കിൽ സുരക്ഷയും മാർഗ്ഗനിർദ്ദേശവും നേടാനുള്ള മാർഗം,ഇവയെയൊക്കെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിച്ചുകാണുന്ന
രീതിയാണ് കൈത്തണ്ടയിലോ കയ്യുടെ മുകൾ വശത്തോ മുറുകെ പിടിക്കുക എന്നത്.
നമ്മുടെ നിത്യജീവിതത്തിൽ തന്നെ നിരവധിയായുള്ള ഉദാഹരണങ്ങൾ കാണുവാൻ കഴിയും.വളരെ എളുപ്പത്തിൽ കൺവെ ചെയ്യാൻ കഴിയുന്ന ഒരു വച്യേതര ആശയവിനിമയരീതി കൂടിയാണിത്.
4)റബ്ബിങ് ദി ആം
::::::::::::::::::::::::::::::::
കൂടുതൽ ശാരീരിക അടുപ്പത്തിനുവേണ്ടിയുള്ള ഒരു സിഗ്നൽ.സഹാനുഭൂതിയോടെയുള്ള.അംഗവിക്ഷേപണത്തിലൂടെ ഇണയെ അണുനയിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇതിൽ കാണാൻ കഴിയുക.ഇണയോട് മാത്രം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു രീതിയാണിത്.
5)ഹിറ്റിങ്
:::::::::::::::::::
കോപം,ഭയം,പരിഭ്രാന്തി തുടങ്ങിയ
വികാരങ്ങൾക്കിടയിൽ കണ്ടു വരുന്ന ഒരു പ്രവൃത്തിയാണിത്.
അവയെ സ്വയം നിയന്ത്രിച്ചു നിർത്തുക എന്നതാണ് പ്രതിവിധി.
6)സ്ക്വിസിങ് ഹഗ്
::::::::::::::::::::::::::::::::::::
അടുപ്പത്തിനായുള്ള ആവശ്യം, സംരക്ഷണത്തിനായുള്ള അഭ്യർത്ഥന,ആശ്വാസം ലഭിക്കാനുള്ള ഒരു മാർഗം എന്നീ അർത്ഥങ്ങൾ ഈ ആലിംഗന രീതിയിൽ ഉൾക്കൊണ്ടിരിക്കുന്നു.
അത്ര വിശ്വാസമുള്ള ഒരാളോട് മാത്രമേ ഈ രീതിയിൽ പെരുമാറാൻ സാധിക്കൂ.
7)പുഷിങ്
:::::::::::::::::::::
ഒറ്റ വാക്കിൽ പറഞ്ഞാൽ “വെറുപ്പ്”എന്ന വികാരത്തെ സൂചിപ്പിക്കുന്നതിൽ കണ്ടുവരുന്ന
ഒരു രീതിയാണിത്.നമ്മുടെ ഇഷ്ട്ടക്കേട് പ്രകടിപ്പിക്കാനും ചിലപ്പോൾ ഇതുപയോഗിക്കാറുണ്ട്.
8)ആംസ് ഓവർ ദി ഷോൾഡർ
:::::::::::::::::::::::::::::::::::::::::::::::::::::::::::
സംരക്ഷണം,അടുപ്പത്തിന്റെ ആവശ്യം,വാത്സല്യം മുതലായവ
പ്രകടിപ്പിക്കാൻ,പറയാതെ പറയാൻ നല്ലൊരു മാർഗമാണിത്.
കൂടെയുണ്ട് എന്നൊരു തോന്നൽ മറ്റൊരാളിൽ ഉളവാക്കാൻ ഈ രീതിയിലൂടെ കഴിയും.ഏത് ബന്ധങ്ങളിലും ധൈര്യമായി ചെയ്യാൻ കഴിയുന്ന ഒന്ന്.
9)ആം എറൗണ്ട് വെയ്സ്റ്റ്
:::::::::::::::::::::::::::::::::::::::::::::::::
അത്ര അടുപ്പമുള്ളവരിൽ കണ്ടു വരുന്ന രീതിയാണിത്.അടുത്ത പരിചയം,സംരക്ഷണം,വാത്സല്യം,
മുതലായവ പ്രകടിപ്പിക്കുന്ന രീതി.
എല്ലാവരിലും ഇത് പിൻതുടരാൻ കഴിയുന്ന ഒന്നുമല്ല.
10)ബോത്ത് ഹാൻഡ് ഓൺ ഷോൾഡർ
:::::::::::::::::::::::::::::::::::::::::::::::::::::::
നിർബന്ധമായും ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനുള്ളപ്പോൾ
പലരുമിങ്ങനെ ചെയ്യാറുണ്ട്.