യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“ഒന്നും ഉപേക്ഷിച്ചു വരാൻ അല്ലല്ലോ ആനീ…..അവിടെ നിങ്ങളും ഒറ്റയ്ക്കല്ലേ ഇവിടെ ആവുമ്പോൾ എല്ലാവരും അത്യാവശ്യം അടുത്തുണ്ട്, ഒന്ന് വിളിച്ചാൽ കുറച്ചു ദൂരെ ആണെങ്കിലും ദേ ഇവരും ഉണ്ട്.
പിന്നെ നീതുവിനും അത് ഒരു സന്തോഷമായിരിക്കും.”

നീതുവിന്റെ അമ്മ അപ്പോഴും ആലോചിക്കുന്നത് കണ്ട് ഇന്ദിരാമ്മ നിയയുടെ നേരെ തിരിഞ്ഞു.

” നിയകുട്ടി അമ്മേടെ കൂടെ ഇവിടെ നിക്കുവോ…”

” ഞാൻ നിക്കാം….എനിക്കിവിടെ ഇഷ്ടമായി…”

“അപ്പോൾ ഇനി വേറൊന്നും പറയാനില്ല, എന്റെ നിയകുട്ടി പറഞ്ഞാൽ പിന്നെ അപ്പീലില്ല.
നിനക്ക് ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ നാൻസിക്കുട്ടി….”

ഒരു കുഞ്ഞു പുഞ്ചിരി ആയിരുന്നു നാൻസിയുടെ ഉത്തരം.
അവൾ എപ്പോഴും സ്വപ്നലോകത്തും പുസ്തകങ്ങൾക്കിടയിലും ആയിരുന്നു അധികം സംസാരിക്കാറില്ല,….അതുകൊണ്ട് തന്നെ അവളുടെ ചിരിയിൽ തന്നെ അതിനുള്ള ഉത്തരം എല്ലാവരും കണ്ടെത്തി.

പ്രാതൽ കഴിഞ്ഞു, ഹരിയും മറ്റുള്ളവരും യാത്ര പറയാൻ തുടങ്ങുമ്പോൾ നീതുവും അമ്മമാരും പെണ്ണുങ്ങളെ പിരിയുന്നതിൽ ആയിരുന്നു വിഷമമെങ്കിൽ നിയക്ക് തുമ്പിയെ പിരിയുന്നതിലയിരുന്നു.

“ചേട്ടായി….”

“എന്താ നിയകുട്ടി….”

തിരക്കൊഴിഞ്ഞപ്പോൾ ഹാളിലിരുന്നു ടി വി കാണുന്ന അജയ് യുടെ അടുത്ത് പറ്റികൂടി ഇരുന്നു നിയ.”

“എന്താ എന്റെ കൊച്ചിന് വേണ്ടത്, എന്തോ ഉണ്ടല്ലോ…”

“അതില്ലെ….”

“നീ നിന്റെ ചേച്ചിയുടെ അനിയത്തി തന്നെ,…..ആഹ് കാര്യം പറ…..”

ചിരിച്ചുകൊണ്ട് അജയ് പറഞ്ഞതും നിയ പിന്നെയും പ്രതീക്ഷയോടെ അവനെ നോക്കി.

“തുമ്പിയെ കളിപ്പിക്കാൻ നല്ല രസം ഉണ്ടായിരുന്നു…..എനിക്ക് ഒരു കുഞ്ഞവയെ കളിപ്പിക്കാൻ വേണോന്നു നീതുവിനോട് ചോദിച്ചപ്പോൾ നീതു പറഞ്ഞു ചേട്ടായിയോട് ചോദിക്കാൻ….
……എപ്പോഴാ നീതുവിനൊരു കുഞ്ഞാവയെ ചേട്ടായി കൊടുക്കുന്നെ….”

നിയയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി നിന്ന അജയ് യെ കണ്ടു കിലുക്കാം പെട്ടിപോലെ ചിരിച്ചുകൊണ്ട് ഓടിമറയുന്ന നീതുവിനെ കണ്ടപ്പോൾ അജയ് യുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു.

ശുഭം….

സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *