ഹരിയുടെ വാക്ക് കേട്ട നീതു ഒന്ന് ഞെട്ടി…
“ഹരി അത്…”
വാസുകിയെ കെട്ടിപ്പിടിച്ചു വാക്കുകൾക്ക് പരതാൻ കഷ്ടപ്പെടുന്ന നീതുവിനെ കൈ ഉയർത്തി ഹരി വിലക്കിയപ്പോൾ നീതു മിണ്ടാതെ നിന്നു.
“അന്ന് ഞാൻ എന്റെ പെണ്ണിന്റെ മാനത്തിന് വേണ്ടി ചെയ്ത പ്രവർത്തിയിൽ എനിക്ക് നഷ്ടപെട്ടത് വെറും എട്ടു വർഷങ്ങൾ ആയിരുന്നു.
പകരം നിനക്ക് പോയത് നിന്റെ വീട്ടിലെ ഒരേയൊരു ആൺതുണ ആയിരുന്നു അല്ലെ…”
ഹരിയുടെ വാക്കുകളിൽ ഉലഞ്ഞുപോയ നീതു പതിയെ വാസുകിയോടൊപ്പം കസേരയിലേക്കിരുന്നു.
“നീ എന്നെ കാണുമ്പോൾ ഉള്ള ഭാവമാറ്റം ഞാൻ ശ്രെദ്ധിച്ചിരുന്നു നീതു, എനിക്ക് അത് മനസിലാക്കാൻ ഒന്ന് ചുറ്റേണ്ടി വന്നു എന്ന് മാത്രം.
ജോബി നിന്റെ ചേട്ടൻ ആയിരുന്നല്ലേ…”
ഹരിയുടെ ചോദ്യത്തിൽ ഒളിപ്പിച്ചു പിടിച്ചതെല്ലാം പുറത്തായ നീതു തളർന്നു വസുവിനെ ചാരി ഇരുന്നു.
“എന്റെ തിളപ്പിൽ എന്റെ പെണ്ണിന്റെ മാനം കാക്കാൻ ആദ്യമായി ഒരു ജീവൻ എടുത്തപ്പോൾ അവിടെ നീയടക്കമുള്ള മൂന്ന് പേരുടെ ജീവിതത്തിനെ കുറിച്ച് ഞാൻ ഓർത്തിരുന്നില്ല,…ഞാൻ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും ശെരി…ഒന്നു ക്ഷെമ ചോദിക്കാൻ പോലും എനിക്ക് അർഹതയില്ലല്ലോ നീതു…”
കൈകൾ കൂപ്പി നിന്നു നീതുവിനോട് കുറ്റം ഏറ്റു പറഞ്ഞുകൊണ്ടിരുന്ന ഹരിയുടെ ശബ്ദം ഇടറിയതും നീതു പാഞ്ഞു വന്നു ഹരിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു.
“വേണ്ട….ഹരി ചെയ്തത് തന്നെയാ ശെരി….ഇല്ലെങ്കിൽ ഹരിയുടെ സ്ഥാനത് ഞാൻ ആവുമായിരുന്നു…ഹരി എന്നോട് മാപ്പ് പറയേണ്ട,
അറിയാതെ ആണെങ്കിലും ഹരി ചെയ്തത് ഒരു വലിയ ശെരിയാണ്.
ഞാനാണ് ഹരിയോട് നന്ദി പറയേണ്ടത്….”
കയ്യിൽ കെട്ടിപ്പിടിച്ചു നീതു പറഞ്ഞ വാക്കുകൾ കേട്ട് ഹരിയും വാസുകിയും പകച്ചു പോയിരുന്നു..
“എന്താ മോളെ നീ പറേണേ….”
വാസുകി വന്നു നീതുവിനെ നെഞ്ചിലേക്ക് ചേർത്ത് അമർത്തിക്കൊണ്ട് സമാധാനിപ്പിച്ചു…
“അവനു ഞങ്ങളും വെറും പെണ്ണുങ്ങളായി മാറി തുടങ്ങുവായിരുന്നു ചേച്ചീ… അവനെ സംബന്ധിച്ച് വെറും പെൺ ശരീരങ്ങൾ…പേടിച്ചാണ് ഓരോ നിമിഷവും അവനുള്ള കൂരയ്ക്ക് കീഴെ ഞാനും അമ്മയും അനിയത്തിമാരും കഴിഞ്ഞത്…
ഒരു ദിവസം അവനെ ഒരാൾ കൊന്നു എന്ന് കേട്ടപ്പോൾ
ഇനിയെങ്കിലും എനിക്കും എന്റെ മക്കൾക്കും ഇരുട്ടിൽ മേലെ ഉരയുന്ന കൈകളുടെ പേടി ഇല്ലാതെ ഉറങ്ങാല്ലോ എന്ന് അമ്മ പറയണെങ്കിൽ ചേച്ചിക്ക് ഊഹിക്കാല്ലോ ഞങ്ങൾ എത്ര അനുഭവിച്ചിട്ടുണ്ടെന്ന്….
ആശ്വാസം ആയിരുന്നു ഞങ്ങൾക്ക് ….പക്ഷെ പിന്നീടും ചതിക്കാൻ വേറെ ഒരുത്തൻ വന്നു…കിട്ടാത്ത സ്നേഹവും കരുതലും പുറത്തൂന്നു കിട്ടിയപ്പോൾ