“എന്റെ നീതമ്മോ….ഞാൻ തീർന്നെടി…..ഈ പ്രാന്തികളുടെ ഒരു വട്ടു….”
“ദേ മനുഷ്യാ…ന്റെ ചേച്ചിമാരെ പറഞ്ഞാലുണ്ടല്ലോ….”
“പറഞ്ഞാൽ…???!!!”
“കണ്ണിനിട്ട് കുത്തും ഞാൻ….
അല്ല പിന്നെ….”
“ഹ ചുമ്മാ പറഞ്ഞതല്ലെടി കാന്താരി ഞാൻ…അവളുമാരെയൊക്കെ തൊഴണം…ഇല്ലായിരുന്നേൽ നിന്നെ എനിക്ക് കിട്ടുവായിരുന്നോ….”
“ഹ്മ്മ്…..പുണ്യം നിറഞ്ഞതാ എന്റെ ചേച്ചിമാര്…”
“ഡി….ഉണ്ടക്കണ്ണി,…ഞാൻ അവളുമാരെ പൊക്കി പറഞ്ഞതൊന്നും അവിടെപ്പോയി എഴുന്നള്ളിക്കാൻ നിക്കണ്ടട്ടാ……”
“അയ്യേ ഈ ഇച്ഛായന്റെ ഒരു കോംപ്ലക്സ്.”
“പോടീ…..പ്രാന്തി….”
കല്യാണത്തിന്റെ സർവകോലാഹലങ്ങളും കെട്ടടങ്ങി മുറിയിൽ ആദ്യ രാത്രിയുടെ യാമങ്ങളിൽ അജയ് യുടെ നെഞ്ചിൽ കിടന്നു പറഞ്ഞു തീരാത്ത കഥകൾ പറയുകയായിരുന്നു നീതു.
എത്രയോ കാലം നെഞ്ച് താങ്ങാൻ കൊതിച്ച ഭാരവും നെഞ്ചിലേറ്റി അവളുടെ ഓരോ കുറുമ്പിനും മറുപടി കൊടുത്തുകൊണ്ട് അജയ് യും ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.
കല്യാണത്തിനെത്തിയ എല്ലാവരും നീതുവിന്റെ കുടുംബം അടക്കം എല്ലാവരും അന്ന് അജയ് യുടെ വീട്ടിൽ തന്നെയാണ് തങ്ങിയത്.
“ഇച്ഛായാ….”
“ഹ്മ്മ്…”
“ഡോ ഇച്ഛായാ….”
“ഒന്ന് ഉറങ്ങട്ടേടി…നീതമ്മെ…”
“അങ്ങനിപ്പൊ മോൻ ഉറങ്ങണ്ട….
നമ്മുക്ക് ഒരു സ്ഥലം വരെ പോവാ…”
“നീ കണ്ണടച്ച് കിടന്നോ സ്വപ്നത്തിൽ ഞാൻ കൊണ്ടോയിക്കോളാം…….
…….എന്റമ്മേ…..
എന്തുവാഡി നീതുസെ ഇത്…
ദേ നോക്കിയേ നെഞ്ചത്ത് നിന്റെ കൊന്ത്ര പല്ലു മുഴുവൻ പതിഞ്ഞിട്ടുണ്ട്.”
“ആഹ് ഞാൻ ആദ്യയോയിട്ടു ഒരു കാര്യം ചോദിച്ചാൽ അത് സാധിക്കണോങ്കിൽ ഞാൻ സ്വപ്നം കണ്ടാൽ മതീന്നു പറഞ്ഞാൽ….ഇതല്ല ഇതിനപ്പുറോം കിട്ടും…”
ചുണ്ടു കൂർപ്പിച്ചു കണ്ണുരുട്ടി നിൽക്കുന്ന നീതുവിനെ കണ്ടതും അജയ് ഒരു നിമിഷം കല്യാണം എന്ന തീരുമാനം പോലും രണ്ടാമതൊരു ചിന്തയ്ക്ക് വിട്ടു.
പിന്നെ വിട്ട വ%$ ആന പിടിച്ചാൽ കിട്ടില്ലല്ലോ…എന്ന ചിന്തയിൽ കുറുമ്പുകുത്തി നെഞ്ചിൽ കിടക്കുന്ന നീതുവിനെ നോക്കി ഇളിച്ചു…
“മോള് പറ….എന്റെ കൊച്ചിന് എവിടെ പോണം….”
മുഖത്തേക്ക് അടർന്നു വീണ മുടിയിഴകൾ കോതിയൊതുക്കി…അവളുടെ