മേലായിരുന്നു.
“തുമ്പിയാടി നിയക്കുട്ടി….നിനക്ക് എടുക്കണോ…”
അവളെ നോക്കി ചോദിച്ചപ്പോൾ അതാഗ്രഹിച്ചിരുന്നപോലെ അവളുടെ കണ്ണുകൾ തിളങ്ങി.
“ഇങ്ങു വായോ നിയക്കുട്ടി…”
അവളെ നോക്കി മീനാക്ഷി വിളിച്ചപ്പോൾ നിയ ചെന്ന് അവളുടെ അടുത്തിരുന്നു,
നിയയുടെ മടിയിലേക്ക് തുമ്പിയെ കിടത്തുമ്പോൾ നിയയുടെ മുഖത്ത് പൂത്തിരി കത്തിയ പോലെ ആയിരുന്നു.
“അമ്മെ ഇത് നീതുവിന്റെ അമ്മ, ആനിയമ്മ,
പിന്നെ ദോ അവിടെ തുമ്പിയേം കളിപ്പിച്ചോണ്ടിരിക്കുന്നത് നീതുവിന്റെ ഏറ്റവും ഇളയത് നിയ, ഇവിടെ വന്നാൽ എന്റെ കൂട്ട് ഇവളാ പ്ലസ് വൺ അല്ലെടി കാന്താരി നീ…”
“ആഹ്മ്….”
തുമ്പിയെ കളിപ്പിക്കുന്നതിനിടയിൽ നിയ മൂളി.
വസൂ തുടർന്നു.
“ഇവളുടെയും നീതുവിന്റെയും ഇടയ്ക്കൊരാൾ കൂടെ ഉണ്ട്,
നാൻസി…..
അവൾ നീതുവിനെ ഒരുക്കുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു.”
എല്ലാവരുടെയും ആദ്യത്തെ ഒരു വെപ്രാളം ഒഴിവാക്കാനായി വാസുകി പരസ്പരം പരിചയപ്പെടുത്തി.
“അവളുടെ ഒരുക്കം കഴിഞ്ഞില്ലെ ആനിയമ്മേ….മതീന്ന് പറ ബാക്കി കല്യാണത്തിനൊരുങ്ങാം.”
അതും പറഞ്ഞുകൊണ്ട് ഗംഗ അകത്തേക്ക് കയറിപ്പോയി.
“ആനിക്ക്,, പേടീം ആധീം ഒന്നും വേണ്ടാട്ടോ…
ഇവൻ പോലീസിൽ ആണെങ്കിലും ഉള്ളു പൊള്ളയാ….നീതുവിന് ഒരു കുഴപ്പോം വരില്ല…
ഇവനൊന്നു കെട്ടിക്കാണാൻ ഞാൻ ഒരുപാട് കൊതിച്ചതാ…
ഇപ്പോഴാ ഒരു സമാധാനം ആയത്.
വസുവും ഗംഗയും മീനുവും എനിക്ക് മക്കൾ തന്നെയാ ഇപ്പൊ അവരുടെ കൂടെ ഒരു മൂന്ന് പേരെ കൂടി കിട്ടി എനിക്ക് അത്രേ ഉള്ളൂ…അല്ലെ നിയ മോളെ.”
തന്റെ അടുത്തിരുന്നു തുമ്പിയെ കളിപ്പിച്ചുകൊണ്ടിരുന്ന നിയയുടെ കവിളിൽ തലോടി ഇന്ദിരാമ്മ വാത്സല്യത്തോടെ ചോദിച്ചു,
നീതുവിന്റെ മാസ്റ്റർ പീസായ പാല്പുഞ്ചിരിയാണ് പകരം ഇന്ദിരാമ്മയ്ക്ക് നീയയും കൊടുത്തത്.
“അമ്മേടെ സുന്ദരിക്കുട്ടി ഇങ്ങനെ ചിരിച്ചാൽ ഉടനെ ഒരു ചെക്കനെ കണ്ടുപിടിച്ചു ചേച്ചീടെ കൂടെ തന്നെ കെട്ടിക്കേണ്ടി വരുവല്ലോ…പൊന്നൂസിനെ.”
അത് കൂടി കേട്ടതും നിയയുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു.
“നോക്കിയേ ഇച്ചേയി പെണ്ണിന്റെ നാണം.”