വേദനയുടെ ജീവിതം കണ്ടു നെഞ്ച് മുറിഞ്ഞിട്ടുണ്ട്, പക്ഷെ ഇപ്പോൾ എന്റെ കണ്ണിൽ നിന്നും ഒഴുകി വീണ പോലെ കണ്ണീർ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ എന്നിൽ നിന്ന് വീണിട്ടുള്ളൂ…
അത് നീ അറിയണം.”
“അറിയണം….എനിക്ക് അറിയണം…എന്നെക്കാളും യോഗ്യതയുള്ള എത്ര പെണ്കുട്ട്യോൾ എണ്ടാവും ഇച്ഛായന് വേണ്ടി എന്നിട്ടും എന്തിനാ ഞാൻ എന്ന് എനിക്കറിയണം.”
“പറയാം അതിനുമുൻപ് ഈ ഇച്ഛായൻ വിളി പെട്ടെന്ന് എങ്ങനെ വന്നെടി ഉണ്ടക്കണ്ണി….”
നെഞ്ചിൽ മുഖം പൂഴ്ത്തി അജയ് യെ ചുറ്റിപ്പിടിച് നിന്ന നീതുവിന്റെ താടി പിടിച്ചുയർത്തി ചോദിച്ചപ്പോൾ, മുഖം പെട്ടെന്ന് ചുവന്നു മൂക്കിന് തുമ്പിൽ ചുവപ്പു രാശി കൂടി വന്നു അജയ്യുടെ നോട്ടം താങ്ങാനാവാതെ നീതു വീണ്ടും നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
“അത്…..എന്നെ ഇങ്ങോട്ടു കൊണ്ട് വന്നപ്പോഴെ ഉദ്ദേശം എനിക്ക് മനസ്സിലായിരുന്നൂ….പിന്നെ പെട്ടെന്നുള്ള അഹ് ഒരു അവസ്ഥയിൽ എന്റെ നാവിന്റെ പിടി വിട്ടു പോയതാ…”
“എടി നീതാമ്മേ…..”
അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച തന്റെ കൈ ഇറുക്കികൊണ്ട് നീതുവിനെ അജയ് എടുത്തുയർത്തി.
“ഹ ഹ ഹ ……ഇങ്ങേർക്ക് ഇതെന്താ പ്രാന്ത് പിടിച്ചോ…കർത്താവെ…
എന്നെ താഴെ ഇറക്കടാ ഇച്ഛായാ…,”
ഉറക്കെ ചിരിച്ചുകൊണ്ട് നീതു പറഞ്ഞു.
അത് കേട്ട അജയ് അവളെ തന്റെ നെഞ്ചിലൂടെ ഉരച്ചുകൊണ്ട് താഴേക്ക് നിർത്തി.
അവളുടെ ഉയർച്ച താഴ്ചകൾ തന്റെ ശരീരത്തിലൂടെ ഞെങ്ങി ഞെരുങ്ങി ഇറങ്ങിയപ്പോൾ രണ്ടു പേരുടെയും ഹൃദയം നിലവിട്ടു മിടിച്ചു.
എങ്കിലും അവർ പരസ്പരം അകലാതെ ഇരുവരുടെയും ദേഹത്തെ ചൂട് ആസ്വദിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു.
“ഹ്മ്മ്…..ഇനി പറ എന്തുകൊണ്ടാ ഞാൻ…..ഇനി പറ.”
“ഹാ കിടന്നു പിടക്കാതെടി പെണ്ണെ….ഞാൻ പറയാം.”
നീതുവിനെയും കൊണ്ട് അജയ് ആഹ് വെള്ളപ്പൂക്കളുടെ പരവതാനിയിൽ മരത്തിൽ ചാരി ഇരുന്നു, നെഞ്ചോടു ചേർത്ത് നീതുവിനെയും ഇരുത്തി.
“ഞാൻ എന്തുകൊണ്ടാ ഇത്ര നാൾ ഒരു കല്യാണം കഴിക്കാതെ ഇരുന്നതെന്നു നിനക്കറിയോ…”
“ആവോ, വല്ല തേപ്പും കിട്ടിക്കാണും സാധാരണ അങ്ങനെ ആണല്ലോ….”
നെഞ്ചിൽ നിന്നും മുഖം ഉയർത്തി കുസൃതി തിളങ്ങുന്ന കണ്ണുകളുമായി നീതു അജയ് യോട് പറഞ്ഞു.
“നീ വെറും പൊട്ടിപെണ്ണാണെന്നു പറയുന്നതൊക്കെ വെറുതയാട്ടോ….തിന്നുന്ന ചോറിനുള്ള ഇത്തിരി പോലം ബുദ്ധി ഒക്കെ പെണ്ണിനുണ്ട്….”
അവളുടെ തലയിൽ തട്ടി അജയ് പറഞ്ഞപ്പോൾ ചുണ്ടു കൂർപ്പിച്ചു നീതുവിന്റെ തല വീണ്ടും ഉയർന്നു…