ആദ്യം എന്നെ കണ്ടപ്പോൾ അവളിൽ ഉണ്ടായ അവസ്ഥയെക്കാൾ ബേധമായത് കൊണ്ട് എനിക്കും അല്പം ആശ്വാസമായി.
“ക്ഷീണിച്ചോ വസൂ….”
എന്നിലേക്ക് ചേർന്നിരുന്ന വസുവിന്റെ വയറിലൂടെ ചുറ്റി ഞാൻ ചോദിച്ചു.
“ആഹ് ഞാൻ ക്ഷീണിച്ചു…..”
ഉത്തരം വന്നത് കുറുമ്പിയിൽ നിന്നാണ്. ഞാൻ ചിരിയോടെ അവളെ നോക്കിയപ്പോഴേക്കും അടുക്കളയിൽ നിന്നും ട്രേയിൽ ഗ്ലാസ്സുകളിൽ ജ്യൂസുമായി ഹേമേട്ടത്തി അങ്ങോട്ടേക്ക് വന്നു.
“എല്ലാരും എടുത്തോട്ടോ പുറത്തു നടന്നതിന്റെ ക്ഷീണം ഉണ്ടാവും.”
ഗ്ലാസിലെ ജ്യൂസ് എല്ലാര്ക്കും കൊടുത്ത് ഹേമേട്ടത്തി പറഞ്ഞു. അവളുമാരു കുടിക്കുന്നത് നോക്കി ഇരുന്നു ഇനി അവളുമാർക്ക് വയറിളകണ്ടന്നു കണ്ടാവണം എനിക്കും ഒരു ഗ്ലാസ് തന്നു.
ഗംഗയ്ക്ക് കിട്ടിയ ഗ്ലാസ് നേരെ മീനുവിനാണ് ഗംഗ കൊടുത്തത്. മീനുവിനെ കൊണ്ട് പതിയെ ജ്യൂസ് കുടിപ്പിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
“ഗംഗ മോളെ, മോള് കുടിച്ചോ മീനുന് ഞാൻ കൊടുത്തോളാം.”
“ഏയ് മീനുട്ടി കഴിച്ചിട്ട് ഞാൻ കുടിച്ചോളാം….. അല്ലെ മീനുസേ..”
മീനുവിന്റെ ചുണ്ടിൽ പറ്റിയ തുള്ളി സാരി തുമ്പ് കൊണ്ട് ഒന്നു തുടച്ചിട്ടു വീണ്ടും അവളെ ഊട്ടുന്ന ഗംഗയെ ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്.
വസൂ കുടിച്ചു പാതിയാക്കിയ ഗ്ലാസ് എനിക്ക് തന്നിട്ട് അവൾ റൂമിലേക്ക് പോയി. ഡ്രസ്സ് മാറി വരുമ്പോഴേക്കും ഗംഗ മീനൂട്ടിക്ക് ജ്യൂസ് കുടിപ്പിച്ചു കഴിഞ്ഞിരുന്നു.
“എന്റെ മീനു ജ്യൂസ് കുടിച്ചോ….. ഇനി വാ നമുക്ക് ഡ്രസ്സ് ഒക്കെ മാറി പുതിയതൊക്കെ ഒന്ന് ഇട്ടു നോക്കാം.”
ഗംഗയുടെ അടുത്തിരുന്ന മീനുവിന്റെ കവിളിൽ ഉമ്മ വെച്ച് വസൂ മീനുവുമായി ഞങ്ങൾ വൃത്തിയാക്കി ഇട്ട റൂമിലേക്ക് പോയി.
അതോടെ എന്റെ ഗംഗകൊച്ചു എഴുന്നേറ്റു നേരെ വന്നു എന്റെ മടിയിലായി, പിന്നെ വസൂ എനിക്കായി തന്നിട്ട് പോയ ഗ്ലാസ് എടുത്തു ഒറ്റ വലിക്ക് കുടിച്ചു അത് കഴിഞ്ഞു എന്നെ നോക്കി ഇളിച്ചു കാണിച്ചു പിന്നെ അവളുടെ ഗ്ലാസ് എടുത്തു കയ്യിൽ വെച്ചു.
“എന്ത് രസാല്ലേ മീനുനേ കാണാൻ….ഇന്നെടുത്ത ഡ്രസ്സ് ഒക്കെ അവൾക്ക് ചേരും, ഇന്ന് പുറത്ത് നടക്കുമ്പോഴെല്ലാം മീനു എന്റെ കൂടെ ആയിരുന്നു ഹരി…അവൾക്ക് അങ്ങനെ വലിയ പേടി ഒന്നും ഉണ്ടായില്ല…..എന്റെ കയ്യിൽ ചുറ്റി കുഞ്ഞിപ്പിള്ളേരു നടക്കുന്ന പോലെയാ നടന്നെ….. ട്രീട്മെൻറ് കൊണ്ട് അവൾക്ക് നല്ല മാറ്റോണ്ട് ഡോക്ടർ പറഞ്ഞതാ നേരെ വീട്ടിലേക്ക് പോവണ്ട അവളേം കൊണ്ടോന്നു പുറത്തു കറങ്ങാനൊക്കെ അതെന്തായാലും നന്നായി, മീനു അടച്ചു പൂട്ടി ഇരിക്കുന്നതിലും നല്ലതല്ലേ…”
ഗംഗയ്ക്ക് പിന്നെ ആരേലും തിരിച്ചെന്തെങ്കിലും പറയണൊന്നില്ല കേൾക്കാൻ ഒരാളുണ്ടായാൽ മതി. അവൾ അവിടെ ഇരുന്നു ഇന്നത്തെ വിശേഷം മുഴുവൻ പറഞ്ഞു. ഇടയ്ക്കിടെ ജ്യൂസ് മുത്തും എനിക്കും തരും.
പെട്ടെന്ന് മീനുവിന്റെ റൂമിന്റെ വാതിൽ തുറന്നു വസൂ പുറത്തേക്ക് വന്നു.
“ദേ നോക്കിക്കേ ഗംഗേ കൊച്ചിനെ കാണാൻ എങ്ങനുണ്ടെന്നു.”
വാതിലിൽ മറഞ്ഞു നിന്ന മീനുവിനെ വലിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് വസൂ ഞങ്ങളെ നോക്കി.
ഒരു ഇളം നീല ചുരിദാറിൽ ദേവതയെ പോലെ എന്റെ മീനു പക്ഷെ വസൂനെ ചുറ്റിയാണ് നിൽപ്പ് തല കുമ്പിട്ടു നിൽക്കുന്ന മീനുവിനു ഇപ്പോൾ പഴയ തിളക്കം തിരികെ വന്നത് കണ്ട എന്റെ നെഞ്ചിലും തിരയിളക്കം. എനിക്ക് നേരെ ഇടയ്ക്ക് അവൾ പാളിനോക്കുന്നുണ്ട്, ചിതറുന്ന പെണ്ണിന്റെ കരിനീല കണ്ണുകൾ എനിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.