“സർ…”
അത് കേട്ട ആദി തിരിഞ്ഞതും അവളെ കണ്ട് ഞെട്ടി നിന്നു…ശരിക്കും തരിച്ചു പോയിരുന്നു…മുന്നിൽ ഉള്ള ആൾ…കുറച്ചു നേരം ഒന്നും സംസാരിക്കാൻ പോലും അവന് ആയില്ല..
എന്നാൽ ആദിയെ കണ്ട അവളുടെ മുഖത്ത് ഒരു തരിപ്പ് ആയിരുന്നു…എന്നാൽ പെട്ടെന്നു തന്നെ അവൾ ബോധം വീണ്ടെടുത്തു..അവൾ ഒന്നും നടക്കാത്തത് പോലെ നിന്നു..
“സർ…”
ആ വിളി കേട്ടപ്പോൾ ആണ് അവൻ ഒന്ന് ഉണർന്നത്
“ഹാ.. ഗൗരി…അത്…പ്രോജെക്ടിന്റെ കാര്യം അറിയാൻ.. “
അത് കേട്ടതും അവൾ ലാപ്ടോപ് അവന് നേരെ നീട്ടി എല്ലാം പറയാൻ തുടങ്ങി…അവൻ ഈ സമയം മുഴുവൻ അവളുടെ മുഖത്തേക്ക് തന്നെയാണ് നോക്കി ഇരുന്നത്…
എല്ലാം കഴിഞ്ഞപ്പോൾ അവൾ ആദിയെ നോക്കി
“സർ.. ഞാൻ പോകട്ടെ “
അവൻ അതിനു മൂളുക മാത്രമാണ് ചെയ്തത്…അവൾ എന്നാൽ വലിയ ഭാവബേധം ഒന്നുമില്ലാതെ പുറത്തേക് ഇറങ്ങി..
എന്നാൽ പുറത്ത് ഇറങ്ങിയതും അവൾ നേരെ സാധനങ്ങൾ അവളുടെ കേബിനിൽ ചെന്നു വച്ച ശേഷം. വാഷ് റൂമിലേക് ചെന്നു..
അവിടെ ഉള്ള വാഷ് ബേസിനിൽ നിന്നും മുഖം കഴുകി അവൾ ആ കണ്ണാടിയിലേക് നോക്കി.. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…മറക്കാൻ ശ്രമിച്ചത്…മറന്നത്…എല്ലാം പിന്നെയും ജീവിതത്തിലേക്കു വരുന്ന അവസ്ഥ.. അതായിരുന്നു അപ്പോൾ അവൾ അനുഭവിച്ചുകൊണ്ടിരുന്നത്
————-
ശ്രീയും ഐറിനും പൂജയും ഇപ്പോൾ ആ മല കയറി കൊണ്ടിരിക്കുകയാണ്…ഇപ്പൊ സൂര്യൻ പുറത്തേക് വന്നത് കൊണ്ട് തന്നെ കുറച്ചു വെയിൽ ഉണ്ട്.. എന്നാൽ അപ്പോഴും ആ തണുപ്പ് മാറിയിട്ടില്ല