അപ്പോഴാണ് അവന്റെ പോക്കറ്റിലെ സാറ്റലൈറ്റ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.. അവൻ അത് കയ്യിൽ എടുത്തു ചുറ്റും ഒന്ന് നോക്കി.. ശേഷം കുറച്ചു മാറി നിന്നു ആ കാൾ എടുത്തു
“ഹലോ…”
“സാർ പറഞ്ഞ ആൾ ദാ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട് “
അതും പറഞ്ഞു അവൻ കയ്യിലെ ഫോൺ സ്പീക്കറിൽ ഇട്ട ശേഷം മുന്നിലെ ടേബിൾ ലേക്ക് വച്ചു
ആ ടേബിളിന് മറുവശത്തു ആയി കസേരയിൽ ബന്ധിച്ച നിലയിൽ ശേഖരും ഉണ്ടായിരുന്നു..
“പ്ലീസ്…എന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്…നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തില്ലേ…നിങ്ങൾ പറഞ്ഞ കമ്പനി ഞാൻ ടേക്ക്ഓവർ ചെയ്തു.. നിങ്ങൾ തന്ന പേപ്പർസിൽ ഞാൻ ഒപ്പിട്ടു..
ആദിയെ ഞാൻ എവിടേക്ക് പറഞ്ഞു വിട്ടു…എല്ലാം നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെയ്തില്ലേ…ഇനി എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് “
അത് കേട്ട ശ്രീ ചിരിച്ചു
“ശേഖർ…നമ്മൾ ഒരാളോട് അടങ്ങാത്ത പക ഉണ്ടെങ്കിൽ അയാളെ ചിലപ്പോ നമ്മൾ കൊന്ന് കളയും…അത് സാധാരണ കാര്യം ആയി വേണേൽ എടുക്കാം…
പക്ഷെ ഈ കൊന്ന് കഴിഞ്ഞിട്ടും അയാളുടെ ജീവിതം തന്നെ കളഞ്ഞിട്ടും പിന്നെയും എല്ലാരുടേം മുന്നിൽ അയാളെ മോശക്കാരൻ ആക്കുക…ബാക്കി ഉള്ള അയാൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടോ അത് കൂടെ കളയുക.. ഇതൊക്കെ കുറച്ചു കൂടുതൽ അല്ലെ..”
ശ്രീ പറയുന്നത് കേട്ട ശേഖർ എന്നാൽ ഒന്നും മനസ്സിലാകാതെ ആ ഫോണിലേക്കും മുന്നിൽ ഉള്ള ആളെയും നോക്കി ഇരുന്നു
“നിങ്ങൾ…നിങ്ങൾ എന്താ ഈ പറയുന്നത്…”
ശ്രീ എന്നാൽ പൊട്ടി ചിരിക്കാൻ തുടങ്ങി…അത് അയാളിൽ ഒരു പേടി ഉണ്ടാക്കിയിരുന്നു..