“ഏയ്…ഇറങ്ങിയിട്ട് കാര്യം ഇല്ല…കുറച്ചു കൂടെ മുകളിലേക്കു പോയാൽ സ്ഥലം എത്തി.. താഴേക്കു കുറച്ചു പ്രശ്നം ആകും “
അത് കേട്ട ഐറിൻ ഇനി എന്ത് ചെയ്യും എന്നപോലെ രണ്ടു പേരേം മാറി മാറി നോക്കി
ശ്രീ എന്നാൽ ഒന്ന് ചിരിച്ചു
“ഒരു വഴി ഉണ്ട്…ഞാൻ എടുക്കാം…മുകളിലേക്കു…ശേഷം അവിടെ റസ്റ്റ് എടുക്കാം.. നാളേക്ക് വേദന കുറയും.. ഓക്കേ അല്ലെ “
“നോ…നോ വേ “
ഐറിൻ പെട്ടെന്നു തന്നെ അത് പറഞ്ഞു അവരെ നോക്കി.. എന്നാൽ ശ്രീക്കു വല്ല്യ ഭാവ വിത്യാസം ഇല്ല..
“ദേ ഇനി വാശി പിടിച്ചിട്ട് കാര്യം ഇല്ല…വേറെ വഴി ഇല്ല “
പൂജ ശബ്ദം കുറച്ചു ഐറിനോട് അത് പറഞ്ഞപ്പോൾ അവൾ കുറച്ചു ദേഷ്യം കൊണ്ട് തല താഴ്ത്തി..
“ശരി…ഓക്കേ ആണ്.. “
അത് കേട്ട ശ്രീ ചിരിച്ചു കൊണ്ട് അവളെ എടുത്തു.. ഒരു കൈ പുറകിലൂടേം ഒരു കൈ തുടയുടെ അടിയിലുടേം പിടിച്ചു അവളെ ചേർത്ത പിടിച്ചു ആ കയറ്റം നടന്നു കയറാൻ തുടങ്ങി..
പൂജ അവരുടെ കൂടെ തന്നെ നടന്നു…പൂജയും അവനും ഓരോന്ന് പറഞ്ഞു സംസാരിക്കുമ്പോഴും ഐറിൻ ആകെ സൈലന്റ് ആയിരുന്നു.. വേറെ ഒരാൾ എടുത്തു നടക്കുന്നത് അവൾക് ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു
ഏകദേശം 2 മണിക്കൂർ കൂടെ നടന്നപ്പോൾ ആണ് അവർ ഒരു വീട് പോലെ ഒരു സ്ഥലത്തേക്ക് എത്തിയത്.. ശ്രീ ഐറിനെ അവിടെ ഉള്ള ഒരു മേശയിൽ ഇരുത്തി
എന്നിട്ട് പൂജയെ നോക്കി
“ദാ.. ഇതാണ് നിങ്ങൾക് ഉള്ള സ്റ്റേ…ഇവിടെ നിന്ന് കുറച്ചു നടന്നാൽ ചെറിയ കടകളും വ്യൂ പോയിന്റും ഒക്കെ ഉണ്ട്.. ഇവിടെ ഇരുന്നാലും നല്ല വ്യൂ കിട്ടും.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ മുകളിൽ ഉണ്ടാകും.. “