യുദ്ധം 2 [Luci]

Posted by

യുദ്ധം 2

Yudham Part 2 | Author : Luci

[ Previous Part ] [ www.kkstories.com]


 

കസോൾ

 

തണുപ്പ് സീസൺ ആയതുകൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിയിൽ കോടയും മഞ്ഞും ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്

 

അവിടെ തന്നെയുള്ള ഒരു ക്യാമ്പിങ് സൈറ്റ്.. രാവിലെ ആയത് കൊണ്ട് തന്നെ ആൾകാർ ഒക്കെ എഴുനേറ്റു ഓരോ ട്രക്കിങ്ങിനും ഒക്കെ ആയി ഉള്ള ഒരുക്കം ആണ്.

 

അവിടെ തന്നെ അവരുടെ ഓഫീസിലേക്ക് റിനോഷ് കയറുമ്പോൾ തന്നെ കാണുന്നത് ഒരു പെൺകുട്ടി അവന്റെ സ്റ്റാഫ്‌നോട് വളരെയധികം ചൂടായി സംസാരിക്കുന്നത് ആണ്

 

“Whats happening “

 

അത് കേട്ടതും ആ പെൺകുട്ടി അവനു നേരെ തിരിഞ്ഞു…അവളെ പിടിച്ചു വലിച്ചു വേണ്ട എന്ന് പറഞ്ഞു കൊണ്ട് തന്നെ ഒരു പെൺകുട്ടി അവളെ തത്കാലം അടക്കി നിർത്താൻ നോക്കുന്നുണ്ട്

 

അത് കേട്ടതും അവനു ഇവർ മലയാളികൾ ആണെന്ന് മനസ്സിലായി

 

“ഏയ് എന്താ മാം ഇഷ്യൂ.. എന്ത് ഉണ്ടെങ്കിലും ശരി ആക്കാമല്ലോ “

 

അത് കേട്ടപ്പോൾ അവൾ അവനെ ഒരു നിമിഷം നോക്കി

 

“ഓഹ് മലയാളി ആണോ…നിങ്ങൾ ആണോ ഇതിന്റെ ഓണർ…ഇവിടെ ട്രക്കിങ്ങിനു ഒക്കെ ആയി വല്ല്യ പൈസ മേടിച് വെക്കുന്നുണ്ടല്ലോ…എന്നിട്ട് നമ്മുടെ ഗൈഡ് എവിടെ.. “

 

അത് കേട്ടതും അവൻ സ്റ്റാഫ്‌ നെ നോക്കി..

 

“സർ…വിളിച്ചിട്ട് കിട്ടുന്നില്ല…എവടെ ആണെന്നും അറിയില്ല.. “

 

സ്റ്റാഫ്‌ ഒന്നും അറിയില്ല എന്ന പോലെ കൈ മലർത്തി

 

റിനോഷ് അപ്പൊ ഒരു നിമിഷം എന്ത് ചെയ്യും എന്ന് ആലോചിച്ചു.. ശേഷം ആ പെണ്ണിനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *