യുദ്ധം
Yudham | Author : Lucifer
കൊച്ചി…..
റൂമിലെ തുറന്നിട്ട ബാൽക്കണിയിലൂടെ വെയിൽ മുഖത്ത് അടിച്ചപ്പോൾ ആണ് പ്രിയ കണ്ണ് തുറന്നത്…എന്നാൽ പിന്നെയും മടിച്ചുകൊണ്ട് കിടന്നപ്പോൾ പെട്ടെന്നു ആണ് അവളുടെ പുതപ്പ് ഒരാൾ വലിച്ചു എടുത്തത്
“ശ്യേ…പുതപ്പ് താ…”
അവൾ കിടന്നു കൊണ്ട് പറഞ്ഞു നോക്കി..
“എഴുന്നേൽക്കെടി…. ഓഫീസിൽ പോകണ്ടേ…എത്ര നേരായി..”
അത് കേട്ടതും പ്രിയ എഴുനേറ്റു അവളെ ഒന്ന് നോക്കി
“എന്താ ഗൗരിച്ചേച്ചി…സമയം അത്ര ഒക്കെ ആയോ “
അത് കേട്ടതും ഗൗരി അവളുടെ തലയിൽ ഒന്ന് കൊട്ടി..
“വാടി…സമയം കളയാതെ”
അത് പറഞ്ഞു ഗൗരി പുറത്തേക് നടന്നു…ഗൗരി നെ മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പ്രിയ ബാത്‌റൂമിലേക്കും….
——————-
ഓഫീസിലേക്ക് കയറുന്ന സമയം അവിടെ അത്യാവശ്യം കുറച്ചു ആൾകാർ ഉണ്ടായിരുന്നു….പ്രിയ അത് നോക്കി നിന്നെങ്കിലും ഗൗരി അതൊന്നും കാര്യമാക്കാതെ നേരെ അവളുടെ സീറ്റിൽ ഇരുന്നു വർക്ക് തുടങ്ങി
ഇതേ സമയം പ്രിയ അവളുടെ സീറ്റിലേക്കും ഇരുന്നു
ഓഫീസിൽ വന്നാൽ സിസ്റ്റത്തിന് മുന്നിൽ നിന്നും ഗൗരി അനങ്ങുന്നത് തന്നെ കാണുന്നത് കുറവാണ്…അവിടെ തന്നെ അവൾക് കുറച്ചു ഫ്രണ്ട്‌സ് ആണ് ഉള്ളത്.. എന്നാൽ വെറും പാവം ആയിരുന്നു അവൾ…
അവിടെ ഉള്ളവർക്കു എല്ലാം അവളെ വലിയ കാര്യവും ആയിരുന്നു…
അങ്ങനെ ഇരുന്ന് വർക്ക് ചെയുമ്പോൾ ആണ് ശ്യാമ അവളുടെ അടുതെക് വരുന്നത്..
“മോളെ ഗൗരി…സർ വിളിക്കുന്നുണ്ട്…. “