ഒരു റെഡ് പാർട്ടി വെയർ ഇട്ട് വന്ന പെണ്ണിനെ എല്ലാവരും നോക്കുന്നത് കണ്ടാണ് ഞാനും നോക്കിയത്.
“കടഞ്ഞെടുത്ത ശരീരം എന്ന് ഒക്കെ പറഞ്ഞാൽ ഇതാണ് ”
അഖി : ഒടുക്കത്തെ സെക്സി ആണല്ലോ ?
വൈശാഖ് : ഇതിനെ ഒക്കെ കെട്ടുന്നവന്റെ ഭാഗ്യം.
ആണ് പെണ്ണ് ടേബിളിൽ ഇരുന്നപ്പോൾ ആണ് ഞങ്ങൾ അവളുടെ മുഖം കാണുന്നത്.
“അഞ്ജലി………… !”
അഖി : അയ്യേ ഈ പിശാശ് ആയിരുന്നോ ?
വൈശാഖ് : പൂത്തന ആണെങ്കിലും കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.
അവൾ ഓർഡർ ചെയ്ത ബിയർ സിപ് സിപ്പായി കുടിച്ചു.
ഇവിടെ ബാക്കിയുള്ളവർ എല്ലാം അവൾ കുടിക്കുന്നത് നോക്കി വെള്ളം ഇറക്കുകയാണ്.
ആ തുടുത്ത അധരങ്ങൾ തഴുകുന്ന ബിയർ ബോട്ടിൽ അയാൽ മതി എന്നാണു എല്ലാവരും ആഗ്രഹിച്ചത്.
കുറച്ച് പയ്യന്മാർ അവളുടെ അടുത്ത് ചെന്ന് ശല്യം ചെയ്യാൻ തുടങ്ങി.
“ടാ അഖി അവളെ ദേ അവന്മാർ ശല്യം ചെയ്യുന്നു. ”
അഖി : ചെയ്യട്ടെ അവൾക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആണ്. അത് ഒന്ന് കുറയട്ടെ.
വൈശാഖ് : അവളുടെ നെഗളിപ്പ് ഇന്നത്തോടെ തീരും.
ടാ കോപ്പേ ഒരു പെണ്ണിനെ ഒരുത്തൻ ശല്യം ചെയുമ്പോൾ ആണത്തം ഉള്ള ഏതൊരു ആണും അത് നോക്കി നിൽക്കില്ല, അവളോട് എത്ര വൈരാഗ്യം ഉണ്ടാക്കിലും.
ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. പിന്നാലെ അവന്മാരും വന്നു.
ടപ്പേ…………
സൗണ്ട് കേട്ട് ഞങ്ങൾ അവിടെ തരിച്ചു നിന്നു.
അവളെ ശല്യം ചെയ്ത ഒരുത്തൻ താഴെ കിടക്കുന്നു അവന്റെ തലപൊട്ടി ചോര വരുന്നുണ്ട്.
ബിയർ ബോട്ടിലിന്റെ പാതി പിടിച് ഒന്നും സംഭവിക്കാത്തത് പോലെ കൂൾ ആയി അവൾ നിൽക്കുന്നു.
ഡീ എന്ന് വിളിച്ച് അവന്റെ കൂടെ ഉണ്ടായിരുന്നവൻ അവളെ തല്ലാൻ കൈ ഉയർത്തി.
അവൻ ഉയർത്തിയ കൈ പിടിച്ച് തിരിച് അവൾ അവന്റെ തല ടേബിളിൽ ഇടിപ്പിച്ചു.
അവിടെ ഉണ്ടായിരുന്ന ബിയർ ബോട്ടിൽ എടുത്ത് അവന്റെ തലക്കും ഒന്ന് കൊടുത്തു.
അവൻ നിലത്ത് കിടന്നു പിടഞ്ഞു. അവൾ അടുത്ത് ഉണ്ടായിരുന്ന പെണ്ണിന്റെ കൈയിൽ നിന്നും ബിയർ ബോട്ടിൽ വാങ്ങി അവന്റെ ഒപ്പമുള്ള ബാക്കി രണ്ടുപേരെയും കൈ കൊണ്ട് വിളിച്ചു.