“അവർ പറഞ്ഞതിൽ കാര്യമുള്ളത് കൊണ്ട്. നമ്മളൊക്കെ ഇവിടെ ജോലിചെയ്യുന്നവരാണ്. ”
“അവർ അവരുടെ ജോലി ചെയ്തു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.”
അഖി : ഹരിയേട്ടൻ ഉണ്ടായിരുന്നപ്പോളും ഇത് പോലെ പെന്റിങ് ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെ ഒന്നും എല്ലാ ഹരിയേട്ടൻ പെരുമാറിയിരുന്നത്.
“ഹരിയേട്ടൻ എല്ലാവരോടും ഫ്രണ്ട്‌ലി ആയിരുന്നു.”
“അത്പോലെ എല്ലാവരും ആക്കണമെന്ന് നമ്മുക്ക് വാശിപിടിക്കാൻ പറ്റോ ? ”
വൈശാഖ് : എന്നാലും ഇങ്ങനെ ഒക്കെ ആണോ സംസാരികേണ്ടത്.
” ഡാ അവരുടെ ക്യാരക്ടർ അങ്ങനെ ആയിരിക്കും. നമുക്കുവേണ്ടി അത് മാറ്റാൻ പറയാൻ പറ്റോ ? ”
“കേട്ട തെറി ആലോചിച്ചു ഇരിക്കാതെ ഇനി കേൾക്കാത്തിരിക്കാൻ ഉള്ള പണി നോക്ക് ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
വന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ അഞ്ജലി എല്ലാവരെയും നല്ല രീതിയിൽ വെറുപ്പിച്ചു.
എല്ലാവർക്കും അഞ്ജലിയോട് നല്ല കലി ഉണ്ടങ്കിലും മാനേജർ ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
അഞ്ജലിയോടുള്ള പേടി കൊണ്ട് എല്ലാവരും ഇപ്പോൾ കറക്റ്റ് ടൈമിൽ ഓഫീസിൽ എത്തും.
വൈശാഖ് : നാളെ ഓഫ് അല്ലെ
ഇന്ന് വൈകീട്ട് പബ്ബിൽ പോയാലോ ?
“പോകണ്ണോ ”
വൈശാഖ് : ഈ പൂത്തന ഉണ്ടാക്കുന്ന ടെൻഷനിൽ നിന്നും ഒന്ന് റിലീഫ് ആകാനാ
“ശരി നമ്മുക്ക് പോകാം , ഞാൻ വൈകിട്ടു പബ്ബിൽ എത്തിക്കൊള്ളാം. ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
skyye (pub ) യിൽ എത്തിയപ്പോൾ അഖിയും വൈശാഖ്ക്കും എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു.
ഞങ്ങൾ ഒരു റൗണ്ട് ബിയർ തീർത്തു അടുത്ത റൗണ്ട് തുടങ്ങി.