അപ്രതീക്ഷിതമായാണ് ഒരു ചെറിയ പെൺകുട്ടി റോഡിലേക്ക് ഓടിവന്നത്.
വേഗത്തിൽ വരുന്ന കാറു കണ്ട് പകച്ച് അനങ്ങാനാവാതെ അവൾ നടുറോഡിൽ തന്നെ നിന്നു.
ഞാൻ സഡൻ ബ്രേക്ക് ഇട്ട് കാറിന്റെ വേഗത കുറച്ചെങ്കിലും കാർ അവളെ ഇടിച്ചു.
കാറിൽ നിന്നും ഇറങ്ങിയ ഞാൻ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന എട്ടുവയസ്സുകാരി ആണ്.
അവളുടെ വെളുത്ത യൂണിഫോം മൊത്തം ചുവന്നിരുന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന ഡയാന ആണ് എനിക്കപ്പോൾ ഓർമ വന്നത്.
ഞാൻ വേഗം കുട്ടിയെ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അറ്റൻഡ് വന്ന് കുട്ടിയെ സ്ട്രെച്ചറിൽ കിടത്തി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.
ഞാനവിടെ സൈഡിൽ ഇട്ടിരുന്ന ചേർസെറ്റിലായിരുന്നു.
ശരീരം മൊത്തം മരവിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ.
“ഡാ നീ എന്താ ഇവിടെ ഇരിക്കുന്നത് ? ”
അവിടെ മീരേ കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരാശ്വാസം വന്നു.
ഞാൻ ഉണ്ടായ കാര്യങ്ങൾ മൊത്തം മീരയോട് പറഞ്ഞു.
നീ പേടിക്കണ്ട ഞാൻ അന്വേഷിക്കട്ടെ എന്നു പറഞ്ഞവൾ കാഷ്വാലിറ്റിയിലേക്ക് കയറി.
” ഡാ പേടിക്കാനൊന്നുമില്ല. കയ്യും കാലും പൊട്ടിയിട്ടുണ്ട് വേറെ സീരിയസ് ആയിട്ട് ഒന്നുമില്ല”
മീര പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
മീര തന്നെയാണ് ആണ് കുട്ടിയുടെ പേരൻസിനെ വിളിച്ച് വിവരം അറിയിച്ചതും.
കുറച്ചുകഴിഞ്ഞ് കുട്ടിയുടെ പാരൻസ് വന്നപ്പോൾ അവൾ കാര്യങ്ങൾ എല്ലാം അവരെ പറഞ്ഞു മനസ്സിലാക്കി.
അവർക്കു പരാതി മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ഞാൻ അവിടെ നിന്നിറങ്ങി.
എന്റെ മനസ്സും ശരീരവും മൊത്തത്തിൽ തളർന്നിരുന്നു.
ഞാൻ HR നെ വിളിച്ചു ഇന്ന് ലീവ് ആണെന്ന് അറിയിച്ചു വീട്ടിലേക്ക് മടങ്ങി.
അന്നയും ശ്രേയയും ഒക്കെ വിളിച്ചപ്പോൾ എനിക്ക് വയ്യ എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.