ഓ അപ്പൊ അതാണ് കാര്യം
“എല്ലാ അത് പിന്നെ താൻ ഇവിടെ എന്റെ ബോസ്സ് അല്ലെ അത് കൊണ്ട് വിളിച്ചതാ ”
“ഹരി സാറിനെ ഹരിയേട്ടൻ എന്നലെ നീ വിളിച്ചിരുന്നത് അപ്പോ അതോ ? ”
“അത് ഹരിയേട്ടനെ വന്നപ്പോൾ മുതൽ അങ്ങനെയാ വിളിച്ചിരുന്നത്. ”
“ഓ എന്നാൽ ഇന്ന് മുതൽ നീ എന്നെ അഞ്ജലി എന്ന് വിളിച്ചാൽ മതി ഒക്കെ. ”
“ഒക്കെ മാഡ………. അല്ല അഞ്ജലി…”
“ഇത് കംപ്ലീറ്റ് അല്ലാലോ ഡേവിഡ് ”
“അത്……… ”
“വേഗം കംപ്ലീറ്റ് ചെയ്ത് കാണിക്ക് ”
“ഹാ പെട്ടന്ന് കാണിക്കാം ”
“ഡേവിഡ് ”
ക്യാമ്പിന്റെ ഡോർ തുറക്കാൻ ഒരുങ്ങിയ എന്നെ വിളിച്ചു.
“എന്താ അഞ്ജലി ”
“ഇന്ന് വൈകിട്ടു വല്ല പരിപാടിയും ഉണ്ടാ ? ”
“ഇല്ലാ. എന്തെ ? ”
“ഞാൻ ഇവിടെ വന്നിട്ട് അധികം എവിടേക്കും പോയിട്ടില്ല. തനിക്ക് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലങ്കിൽ ഒന്ന് പുറത്ത് പോകാം എന്ന് കരുതിയാ ”
“എന്ത് ബുദ്ധിമുട്ട്. എപ്പോൾ ആണ് പോകേണ്ടത് ”
“7മണിക്ക്. ഞാൻ തന്നെ പിക്ക് ചെയ്തോളളാ ”
“ഓക്കേ ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഡെസ്കിൽ വന്നിരുന്ന എന്നെ ശ്രേയ ഒന്ന് അടിമുടി നോക്കി.
“എന്താടി നോക്കുന്നത് ? ”
“എല്ലാ സൗണ്ട് ഒന്നും കേട്ടില്ല ഇനി ആക്ഷൻ ആയിരുന്നോ എന്ന് അറിയാൻ നോക്കിയതാ 🤭🤭🤭”
“മോള് തമാശിച്ചതാണോ 😏😏😏😏”
“ബാക്കി പെന്റിങ് ഉള്ള എല്ലാവർക്കും വയറു നിറച്ചു കൊടുക്കുന്നത് കേട്ടു നിന്നെ മാത്രം ഒന്നും പറയുന്നത് കേട്ടില്ല. ഏതാടാ അകത്ത് നടന്നത് ? ”
“എന്ത് നടക്കാൻ , ഞാൻ ഉള്ളിൽ ചെന്ന് അഞ്ജലിക്ക് ഫയൽ കൊടുത്തു അഞ്ജലി ഫയൽ നോക്കി പെന്റിങ് വേഗം തീർത്തു സബ്മിറ്റ് ചെയ്യാൻ പറഞ്ഞു ”
ഒഴുക്കൻ മട്ടിൽ പറഞ്ഞു